മു​തി​ര്‍​ന്ന​വ​രെ ചെ​റു​പ്പ​മാ​ക്കാ​ന്‍ പു​തി​യ വ്യാ​യാ​മ​ പ​ദ്ധ​തി "റെ​സ്പ​യ​ര്‍-​എ ബാ​ല​ന്‍​സ് ഓ​ഫ് ലൈ​ഫ് '
കൊ​ച്ചി: മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് ആ​യോ​ധ​ന​ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റും യോ​ഗ​യും കോ​ര്‍​ത്തി​ണ​ക്കി​യ ന​വീ​ന​സം​രം​ഭ​വു​മാ​യി ഐ​എം​എ.

റെ​സ്പ​യ​ര്‍-​എ ബാ​ല​ന്‍​സ് ഓ​ഫ് ലൈ​ഫ് എ​ന്ന പേ​രി​ലാ​ണ് പു​തി​യ വ്യാ​യാ​മ സം​രം​ഭം ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എം​എ) ക​മ്മി​റ്റി ഫോ​ര്‍ കെ​യ​ര്‍ ഓ​ഫ് ഓ​ള്‍​ഡ് പേ​ഴ്‌​സ​ണ്‍​സ് കേ​ര​ള ഘ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തി​ല്‍ ന​ട​ന്ന വി​ര്‍​ച്വ​ല്‍ ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് പു​തി​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ എ​ന്‍​ജി​ഒ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മാ​ജി​ക്‌​സു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി ഐ​എം​എ​യി​ലെ ഡോ. ​പ്ര​വീ​ണ്‍ പൈ, ​ഡോ. വി​നോ​ദ് പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് റെ​സ്പ​യ​ര്‍ എ​ന്ന ആ​ശ​യം രൂ​പീ​ക​രി​ച്ച് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.


ഹൃ​ദ്രോ​ഗ​സാ​ധ്യ​ത, ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നി​വ കു​റ​യ്ക്ക​ല്‍, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ അ​നേ​കം ആ​രോ​ഗ്യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് റെ​സ്പ​യ​ര്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.

മു​തി​ര്‍​ന്ന​വ​രു​ടെ പേ​ശി​ക​ളെ ശ​ക്തി​പ്പെ​ടു​ത്ത​ല്‍, പേ​ശി​ക​ളു​ടെ ക്ഷ​യം കു​റ​യ്ക്ക​ല്‍, സ​ന്ധി​വാ​തം മൂ​ല​മു​ള്ള പി​രി​മു​റു​ക്ക​വും മൊ​ത്ത​ത്തി​ലു​ള്ള വേ​ദ​ന​യും ല​ഘൂ​ക​രി​ക്ക​ല്‍, കാ​ര്‍​ഡി​യോ​വാ​സ്‌​ക്കു​ല​ര്‍ ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കും ഈ ​സം​രം​ഭം സ​ഹാ​യ​ക​ര​മാ​വും.

കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജിം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കാ​നും ഐ​എം​എം റെ​സ്പ​യ​ര്‍ ടീം ​ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.