കോ​വി​ഡ്: മു​തി​ർ​ന്ന പൗ​രന്മാരെ പരിചരിക്കുന്പോൾ..
Wednesday, April 21, 2021 2:16 PM IST
മുതിർന്നവരിൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കേ​ണ്ട​തു താ​ഴെ​പ്പ​റ​യു​ന്ന രോ​ഗ​ങ്ങ​ളു​ള്ള​വ​ർ
* ദീ​ർ​ഘ​കാ​ല​മാ​യി ശ്വ​സ​ന സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ശ്വാ​സം​മു​ട്ട​ൽ, ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മൊ​ണ​റി ഡി​സീ​സ്, ബ്രോ​ങ്കൈ​റ്റി​സ്, ക്ഷ​യ​രോ​ഗി​ക​ളാ​യി​രു​ന്ന​വ​ർ.
* ഹൃ​ദ്രോ​ഗം, ക​ര​ൾ വൃ​ക്ക രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദം, അ​ർ​ബു​ദം
ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ
* കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി പ​നി, ചു​മ, ശ്വാ​സ​ത​ട​സം- അ​ടു​ത്ത് ഇ​ട​പ​ഴ​കാ​ൻ പാ​ടി​ല്ല.
* ഹ​സ്ത​ദാ​നം, ആ​ലിം​ഗ​നം പാ​ടി​ല്ല.
* പാ​ർ​ക്ക്, മാ​ർ​ക്ക​റ്റ്, മ​ത​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ക​രു​ത്
* ടി​ഷ്യു​വോ തൂ​വാ​ല​യോ ഉ​പ​യോ​ഗി​ക്കാ​തെ കൈ​ത്ത​ല​ത്തി​ലേ​ക്കു തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്.
* ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വ നി​ര​ന്ത​രം സ്പ​ർ​ശി​ക്ക​രു​ത്.
* സ്വ​യം​ചി​കി​ത്സ പാ​ടി​ല്ല.
* നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ക​ഴി​യു​മെ​ങ്കി​ൽ ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ മാ​ർ​ഗം - ഇ ​സ​ഞ്ജീ​വ​നി - സ്വീ​ക​രി​ക്കു​ക.
* കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ക്ക​രു​ത്

മു​തി​ർ​ന്ന പൗ​രന്മാരെ പ​രി​ച​രി​ക്കു​ന്ന​വരുടെ ശ്രദ്ധയ്ക്ക്

* മു​തി​ർ​ന്ന പൗ​രന്മാരെ പ​രി​ച​രി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കു​ക.
ഈ ​കോ​വി​ഡ് കാ​ല​ത്ത് അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

* മു​തി​ർ​ന്ന പൗ​രന്മാരെ പ​രി​ച​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും സോ​പ്പോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ലാ​യ​നി​യോ ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് ക​ഴു​കു​ക.

* പ​രി​ച​രി​ക്കു​ന്പോ​ൾ ടി​ഷ്യു​വോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ വാ​യും മൂ​ക്കും ന​ന്നാ​യി മൂ​ടു​ക.

* അ​വ​ർ നി​ര​ന്ത​രം സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും വൃ​ത്തി​യാ​ക്കു​ക. ഉൗ​ന്നു​വ​ടി, വാ​ക്ക​ർ, വീ​ൽ​ചെ​യ​ർ, ബെ​ഡ്പാ​ൻ തു​ട​ങ്ങി​യ​വ.
* അ​വ​രെ കൈ ​ക​ഴു​കാ​ൻ സ​ഹാ​യി​ക്കു​ക. ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
* അ​വ​രു​ടെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്കു​ക.
ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ
* പ​നി, ചു​മ, ശ്വാ​സ​ത​ട​സം എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ അ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​ക​രു​ത്.
* അ​വ​രെ എ​പ്പോ​ഴും കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.‌

കോവിഡ് കാലത്ത് ഗർഭിണികളുടെ ശ്രദ്ധയ്ക്ക്

1. യാത്രാവേളയിൽ നിർബന്ധമായും മാസ്ക് ധരിക്കുക.
2. ഹാൻഡിൽ, ഡോർ പിടി എന്നിവിടങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക.
3. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക.
4. വീടുവിട്ട് പുറത്തുപോകുന്നതു പരമാവധി ഒഴിവാക്കുക.
5. ഗർഭകാല പരിശോധനയ്ക്കും പരിചരണത്തിനും മാത്രം ആശുപത്രി സന്ദർശിക്കുക. ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തുക.
6. സന്ദർശകരെ പൂർണമായും ഒഴിവാക്കുക.
7. വീടിനു പുറത്തു പോയിവരുന്ന കുടുംബാംഗങ്ങളുമായി അകലം പാലിക്കുക

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.