കുട്ടികളിലെ ന്യൂറോളജി രോഗങ്ങൾ; ചില യാഥാർഥ്യങ്ങൾ
Saturday, March 6, 2021 2:03 PM IST
കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി വളരെയേറെ വികസനം നേടിയ  വൈദ്യശാസ്ത്ര  ശാഖയാണ് പീഡിയാട്രിക് ന്യൂറോളജി. മസ്തിഷ്കത്തെയും നാഢീവ്യൂഹത്തേയും 
ബാധിക്കുന്ന അസുഖങ്ങളാണ് ഈ ശാസ്ത്രശാഖയിൽഉൾക്കൊള്ളുന്നത്. 
റേഡിയാളജിയുടെ വികനം എം.ആർ.ഐ. സിറ്റി  സ്കാൻ എന്നിവയുടെ കണ്ടുപിടുത്തവും  (MRI CTScan) ജനിതക ശാസ്ത്രത്തിന്റെ (genetics)  വളർച്ചയും  പീഡിയാട്രിക് ന്യൂറോളജിയെ കുറച്ചൊന്നുമല്ല  സഹായിച്ചിട്ടുള്ളത്.  അപസ്മാരം, തലവേദന മസ്തിഷ്കാഘാതം  സെറിബ്രൽ പാൽസി  ചലനവൈകല്യങ്ങൾ എന്നീരോഗങ്ങളുടെയെല്ലാം പൂർണതോതിലുള്ള ചികിത്സ ഇന്ന് 
ലഭ്യമാണ്. ഒരു തരത്തിലും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാതിരുന്ന ജനിതക 
രോഗങ്ങളായ മസ്കൂലാർ ഡിസ്ട്രോഫിക്ക് പോലും ഇന്ന് ചികിത്സ ലഭ്യമാണ്. 
ഫീനോബാർബിറേറാൺ പോലെയുള്ള ചുരുക്കം ചില മരുന്നുകൾ മാത്രം ലഭ്യമായിരുന്ന 
അപസ്മാരം പോലും 30ൽ അധികം മരുന്നുകളുടെ ആവിർഭാവത്തോടെ പൂർണ 
സുഖപ്പെടുത്തൽ എന്ന ലക്ഷ്യത്തിലേക്കു എത്തിയത്. പക്ഷേ അടുത്തകാലത്തായി 
കൂടിവരുന്ന ഓട്ടിസം പഠനവൈകല്യം തുടങ്ങിയ 
മാനസിക നാഢീരോഗങ്ങൾ ഈ ശാസ്ത്ര
ശാഖക്കുണ്ട് പുതിയ വെല്ലുവിളികൾ  ഉയർത്തുന്നുമുണ്ട്. 
രോഗങ്ങളെ കുറിച്ചുള്ള കുറഞ്ഞ അവബോധവും 
ചികിത്സാലഭ്യതയെകുറിച്ചുള്ളഅറിവില്ലായ്മയും നേരത്തെചികിത്സതേടുന്നതിൽ നിന്നും 
ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. കൂടാതെ നാഢീരോഗങ്ങളെ കുറിച്ചുള്ള മിഥ്യാധാരണയും മറ്റുതരത്തിലുള്ള 
മാന്ത്രികചികിത്സകളിലെക്കു് പോകാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഈ കഥയൊന്നു കേൾക്കൂ. 
രാകേഷിന് വയസ് ഒന്നായി. പക്ഷേ അവൻ പിടിച്ചു നിൽക്കാനോപിച്ച വക്കാനോ 
തുടങ്ങിയില്ല. അമ്മാ അഛാ എന്നു പറയുന്നതുമില്ല. എവിടെയെങ്കിലും എടുത്തിരിത്തിയാൽ അവിടെ   തന്നെ  കരയാതിരിക്കും . യാതൊരു ശല്യവുമില്ലാത്ത  കുട്ടി.  രാകേഷിനെ  പ്രസവിച്ച ആദ്യ മാസങ്ങളിൽ തന്നെ അങ്ങിനെയായിരുന്നു. 

കൂടുതൽ സമയം ഉറങ്ങും. പാൽ കൊടുത്താൽ മാത്രം കുടിക്കും. എടുക്കുമ്പോൾ സാധാരണ  കുട്ടികൾക്കുള്ള യാതൊരു പേശീബലവും ഇല്ലായിരുന്നു. മലം മൂന്നു് 
നാലു ദിവസങ്ങൾകൂടുമ്പോൾ മാത്രമെ  പോകുമായിരുന്നുള്ളു.  

മറ്റു ശല്യങ്ങളൊന്നം ഇല്ലാതിരുന്നതു കൊണ്ടും മൂത്ത  കുട്ടിയെ ശ്രദ്ധിക്കേണ്ടിരുന്നതിനാലും കുഴപ്പങ്ങളില്ലെന്നാണ് അമ്മ വിചാരിച്ചത്  ഒന്നാം  പിറന്നാളിൽ  വന്ന  വല്യമമ  ഒറ്റക്ക്കളിയും  ചിരിയുംഇല്ലാതെ ഇരിക്കുന്നതു കണ്ടാണ് ഡോക്ടറെ കാണാൻ നിർദ്ദേശിച്ചത്. അസുഖത്തിന്റെ ലക്ഷണങ്ങൾ പരിശേധിച്ചപ്പോഴാണ്  പ്രസവസമയത്തു തന്നെ  കണ്ടെത്തി ചികാത്സിക്കാമായിരുന്ന  അസുഖമാണ് രാകേഷിനെന്ന്  മനസിലായത്  പരിശോധനയിൽ  മുഖം  പരുപരുത്തതും ഇടുമ്മിച്ചു മിരുന്നു.   നാക്ക് പുറത്തേക്കു തള്ളിയും ചുണ്ടുകൾ  തടിച്ചും വയർ തള്ളിയും പൊക്കിൾ വീർത്തുമിരുന്നു. തലയോട്ടിയിലെ (ഉച്ചിയിലെ) പതപ്പ്  വിസ്താര മേറിയതായിരുന്നു.  

ഈ ലക്ഷണങ്ങളെല്ലാം തൈറോയ്ഡ് ഹോർമോൺ കുറവായ ഹൈപ്പോതൈ റോയിഡിസം അഥവാ ക്രററിനിസം എന്ന അസുഖത്തിന്റെ ലകഷണങ്ങളായിരുന്നു. 
തൈറോയ്ഡ് ഹോർമോണിന്റെ കുറവു നോക്കുന്ന  T4,TSH  പരിശോധനയിലൂടെ  ഈ  
അസുഖം കണ്ടെത്താം.  ഉടൻ തന്നെ  വിപണിയിൽ  ലഭ്യമായ തൈറോയ്ഡ്  ഗുളികകൾ നൽകിയാൽ  ഹൈപ്പോതൈറോയ്‌ഡ്  അവസ്ഥ മൂലയുണ്ടാകുന്ന ബുദ്ധിമാന്ദ്യം
പരിഹരിക്കാം.  തൈറോയ്ഡ് ഹോർമോൺ  ഗുളിക ഒരു  വയസിൽ തന്നെ  രാകേഷിന്നൽകിയതിനാൽ ബുദ്ധിമാന്ദ്യംഒരു പരിധി വരെ 
തടയാൻ സാധിച്ചു. ബുദ്ധിമാന്ദ്യമുണ്ടാകുന്ന 
കാരണങ്ങളിൽ ചികിത്സിച്ചു ദേദമാക്കാൻ പറ്റുന്ന അവസ്ഥയാണ് 
ഹൈപ്പോതൈറോയ്ഡിസം.   

ഇതേ പോലെ പല കാരണങ്ങളാൽ ബുദ്ധിക്കുറവും പഠനവൈകല്യവും ഉണ്ടാകാം.
കുട്ടികളുടെ ശാരീരിക മാനസിക വളർച്ച നിരീക്ഷിക്കുന്നതിലൂടെ ബുദ്ധിമാന്ദ്യം എളുപ്പം കണ്ടത്താൻ സാധിക്കും. ബുദ്ധിവളർച്ച അഥവാ ഇന്റലിജൻസ് കണ്ടു പിടക്കുന്നതിനായി ബൗദ്ധിക അളവുകോൽ (intelligent Quotient IQ) നിർണയിക്കുന്ന രീതിയുണ്ട്. അതിനായി വിവിധ കിറ്റുകളുമുണ്ട് . ഈ കിറ്റുകൾ ഉപയോഗിച്ച് പരിശോധനകൾ ചെയ്തും പ്രവൃത്തികൾ ചെയ്യിപ്പിച്ചും IQ നിർണയിക്കാവുന്നതാണ്. ഇത്തരം കിറ്റുകളിൽ പ്രധാനമാണ് ബെയ്ലി സ്കെയിൽ. എന്നാൽ ഇത്തരം മുന്തിയ പരിശോധനകൾ ഇല്ലാതെ തന്നെ ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റിനോ ശിശുരോഗ വിവിദഗ്ദനോ കുട്ടികളുടെ മാനസികവളർച്ചാ പടവുകൾ (Mental developmental milestones) നിർണയിച്ച കണ്ടു പിടിക്കാം
ഇത്തരം രോഗങ്ങളിൽ പലതും മരുന്ന് ചികിത്സയിലൂടെയോപ്രത്യേക പഠനസഹായങ്ങളിലൂടെയോ ഒരു പീടിയാട്രിക് ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ഭേദമാക്കാവുന്നതാണ്.

പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ സഹായത്താൽ ചികില്സിക്കാവുന്ന ചില അസുഖങ്ങളാണ് ഇനി വിവരിക്കുന്നത്.

അപസ്മാരം എന്തെന്ന് മനസിലാക്കാം
 
തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനം കാരണം ഉണ്ടാകുന്ന രോഗമാണ് അപസ്മാരം. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ
താളം തെറ്റുന്നതാണ് ഇതിനു കാരണം. പലവിധ രോഗങ്ങള്‍ അപസ്മാരത്തിന് കാരണമാകാം. തലച്ചോറിലെ ട്യൂമര്‍, മസ്തിഷ്‌ക്ക ക്ഷതങ്ങള്‍, ഇന്‍ഫെക്ഷനുകള്‍, സ്‌ട്രോക്ക് എന്നിവയോ ജനിതക രോഗങ്ങളോ അതിന് കാരണമായെന്ന് വരും. എന്നാല്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും അപസ്മാര രോഗികളില്‍ 70 ശതമാനത്തോളം പേരില്‍ രോഗകാരണം നിര്‍ണയിക്കാന്‍ കഴിയില്ല. ഉത്തേജക ഘടകങ്ങളില്‍ ചിലത് ഇവയാണ്: ഉറക്കക്കുറവ്, ജന്മലാലുള്ള മസ്തിഷ്ക വൈകല്യങ്ങൾ, മരുന്ന് മുടങ്ങല്‍, പിരിമുറുക്കം, ഉല്‍ക്കണ്ഠ അഥവാ ആകാംക്ഷ, ഹോര്‍മോണിലെ മാറ്റങ്ങള്‍.

അപസ്മാരത്തെ സംബന്ധിച്ച് പറഞ്ഞാല്‍ രോഗനിര്‍ണയമാണ് പ്രശ്‌നം. ഇതുമായി
ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകള്‍ നിലിവലുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക പ്രശ്‌നങ്ങളും, വിവേചനവും തെറ്റിദ്ധാരണകളും അതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ രോഗനിര്‍ണയം ശരിയാകണമെന്നുമില്ല. അത് അനാവശ്യ മരുന്നുകള്‍ നല്‍കുന്നതിനോ, ചികിത്സ നീണ്ടുപോകാനോ ഇടയാക്കും.

അപസ്മാരമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണെങ്കിലും അതെന്താണെന്ന് നന്നായി മനസ്സിലാക്കുകയോ നന്നായി ചികിത്സ ലഭ്യമാക്കുകയോ ചെയ്യാത്ത ഒന്നാണ്. അപസ്മാര രോഗികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ സാമൂഹ്യമായ വിവേചനവും നേരിടാറുണ്ട്. അതവരുടെ ജീവിത നിലവാരത്തെ പൊതുവെ ബാധിക്കുകയും ചെയ്യും. മരുന്നുകള്‍ യഥാസമയത്ത് മുടക്കം വരാതെ നല്‍കുകയും, ഫോളോ അപ്പ് സന്ദര്‍ശനങ്ങളും പരിശോധനകളും നടത്തുകയും വേണം. അപായ സൂചനകള്‍ തിരിച്ചറിയാന്‍ കഴിയണം, എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളതായി തോന്നിയാലുടന്‍ ഡോക്ടറിന്റെ പക്കല്‍ എത്തിക്കുകയും വേണം. ചുഴലിദീനം വരുന്ന സമയത്ത് കുട്ടിക്ക് വായിലൂടെ യാതൊന്നും (വെള്ളം/ ടാബ്‌ലറ്റ് /സിറപ്പ്) നല്‍കാന്‍ പാടില്ല. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.


ആദ്യം പറഞ്ഞതുപോലെ ഇക്കാലത്തു ധാരാളം മരുന്നുകൾ അപസ്മാര ചികിത്സക്ക് ലഭ്യമാണ്.
കൂടാതെ എം ആർ ഐ , ഇ ഇ ജി പരിശോധനയിലൂടെ രോഗനിർണയവും സാധ്യമാണ്. തുടർച്ചയായി ചികില്സിക്കാനുള്ള മാനസിക തയ്യാറെടുപ്പു മാത്രം മതിയാകും ഒരുഅപസ്മാര രോഗിക്ക് പൂർണ സുഖം ലഭിക്കാൻ. ആധനിക ചികിത്സയിലൂടെ 90 % രോഗികളെയും പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും.

അശ്രദ്ധയും അമിത ബഹളവും (ADHD)

പ്രായത്തിന് അനുസൃതമല്ലാത്ത തരത്തിൽ കാണപ്പെടുന്ന അശ്രദ്ധ, അമിത വികൃതി വരും-വരായ്ക നോക്കാതെയുള്ള എടുത്തു ചാട്ടം എന്നീ മൂന്നു കാര്യങ്ങൾ ചേർന്ന മാനസിക പ്രശ്നമാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റിഡിസോഡർ (Attention deficit hyperactivity disorder /ADHD) .

സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന ഒരു സ്വഭാവ വൈകല്യമാണ് ADHD. ഇതു് കൗമാരക്കാരിലും മുതിർന്നവരിലും കാണാം. 

1.അശ്രദ്ധ 
ഇത്തരം കുട്ടികൾക്ക് ഒരു കാര്യത്തിൽ തന്നെ കുറച്ചു നേരം ശ്രദ്ധകേന്ദ്രീകരിക്കാൻ വളരെ പ്രയാസമായിരിക്കും. വളരെ വേഗം അസ്വസ്ഥനാകുക,, ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പുതിയകാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങ ൾ പൂർ¯nയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ചെയ്തു തീര്‍ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക,
 
2.അമിതവികൃതി
ഒരു മെഷീൻ കീ കൊടുത്താൽ നിർത്താതെ പ്രവർത്തിക്കുന്നതു പോലെയുള്ള പ്രവൃത്തികളാകും ഇവരിൽ കാണുക. അടങ്ങിയിരിക്കാത്ത പ്രകൃതം, അനുസരണ ശീലമില്ലായ്ക ആവർത്തിച്ച ഉണ്ടാകുന്ന തെറ്റുകൾ ശ്രദ്ധ മാറിപ്പോകൽ, പ്രവർത്തികളിൽ ശ്രദ്ധ ക്രമീകരിക്കാനുള്ള കഴിവില്ലായ്മ, ദുർവാശി എപ്പോഴും ചലിച്ചു കൊണ്ടിരിക്കുക ഞെളിപിരികൊള്ളുക, നിർത്താതെയുള്ള സംസാരം ശാന്തമായി ഇരുന്നു ജോലി ചെയ്യാൻ കഴിയാതെ വരിക ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ പലതരം പ്രശ്നങ്ങളും ഇവർ പ്രകടിപ്പിക്കാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമങ്ങളും കാണാം
 
3. എടുത്തുചാട്ടം

ഒരു കാര്യത്തെ സമീപിക്കുമ്പോൾ അതിന്റെ പരിണിതഫലം എന്താണെന്ന്
ചിന്തിക്കാതെയുള്ള പ്രവൃത്തി, ഒരുകാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരും വരായ്കകളെകുറിച്ച്ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച
മനോഭാവത്തിന്റെ കുറവ്, ആഗ്രഹിച്ച കാര്യങ്ങൾ ഉടൻ നേടിയെടുക്കണമെന്ന
നിർബന്ധം- ഇവയെല്ലാം എടുത്തുചാട്ടം എന്നതിന്റെ ലക്ഷണങ്ങളാണ്
 
ഈ സ്വഭാവങ്ങൾ ആറു മാസത്തിൽ കൂടുതൽ നിലനിൽക്കുകയും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലോ സ്ഥലങ്ങളിലോ പ്രകടിപ്പിക്കുകയും (ഉദാഹരണത്തിന് വീട്ടിലും, സ്കൂളിലും) ഇതുമൂലം സാമൂഹ്യപരമായും പഠനപരമായും പ്രശ്നങ്ങളുണ്ടാകുകയും ചെയ്യുകയാണങ്കിൽ മാത്രമെ ആ വ്യക്തിക്ക് ADHD ഉണ്ട് എന്ന് പറയാൻ സാധിക്കൂ. 12 വയസിനു മുൻപ് ഈ പ്രശ്നങ്ങൾ ഉണ്ടാകുകയും വേണം.

ഈ പ്രശ്നമുള്ള കുട്ടികളും പഠന പിന്നോക്കാവസ്ഥ ഉള്ളവരായിരിക്കും. പാഠ ഭാഗങ്ങളിലും,
മറ്റു പ്രവർത്തികളിലും അശ്രദ്ധരായതിനാൽ എല്ലാക്കാര്യങ്ങളിലും മുന്നേറുന്നതിനു പലതടസ്സങ്ങളും നേരിടും.

എ ഡി എച് ഡി മൂലമുണ്ടാകുന്ന അവാന്തര പ്രശ്നങ്ങൾ

രോഗ നിര്‍ണയത്തിലും ചികിത്സ ആരംഭിക്കുന്നതിലും വരുന്ന കാല താമസം പഠന നിലവാരത്തിലെ തകർച്ച, പെരുമാറ്റവൈകല്യങ്ങൾ, അച്ചടക്കലംഘനത്തിനുള്ള പ്രവണത‍, ആത്മവിശ്വാസക്കുറവ്, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങ ൾ, പരിക്കുകൾ, അപകടങ്ങൾ തുടങ്ങിയവക്കു കാരണമാവാറുണ്ട്.

ചികിത്സ കിട്ടാത്ത കുട്ടികൾക്ക് കുടുംബബന്ധങ്ങൾ നില നിർത്തുവാനും, കൂട്ടുകെട്ടുകൾ വളര്‍ത്തിയെടുക്കുവാനും, സാമൂഹ്യ മര്യാദകൾ പഠിച്ചെടുക്കുവാനും കൂടുതൽ പ്രയാസം നേരിടാറുണ്ട്. എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളുമായി വളര്‍ന്നു വരുന്നവരില്‍പ്രായ പൂര്‍ത്തിയെത്തുന്നതിനു മുമ്പേയുള്ള, അമിതമദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം, ജോലി ലഭിക്കുന്നതിലും നില നിര്‍ത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ, നിയമ ലംഘനത്തിനുള്ള പ്രവണത, അക്രമവാസന തുടങ്ങിയവ കൂടുതലായി കണ്ടുവരാറുണ്ട്.

എ.ഡി. എച്ച്. ഡി.യുടെ മരുന്നുകള്‍

മാതാപിതാക്കളും, അധ്യാപകരും, കുട്ടിയും ADHD ഉണ്ടെന്നു മനസ്സലാക്കിയാൽ തന്നെചികിത്സ എളുപ്പമാകും. ഇതൊരു പ്രശ്നമാണെന്നും അതിനു നീണ്ട ചികിത്സയും പിന്തുണയും ആവശ്യമാണെന്നും അറിയുക തലച്ചോറിലെ ഡോപ്പാമിൻ, നോർ
അഡ്രിനാലിൻ എന്നീ രാസ വസ്തുക്കളുടെ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന അസുഖമായതിനാൽ മരുന്നുകളും സ്വഭാവരൂപീകരണചികിത്സയും (ബിഹേവിയര്‍തെറാപ്പി) ആവശ്യമായിവരും.ADHD ചികിത്സകളെല്ലാം
ഊന്നല്‍നല്‍കുന്നത് രോഗ ലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിലും കുട്ടിയുടെ ജീവിതനിലവാരവും പഠനമികവും മെച്ചപ്പെടുത്തുന്നതിലുമാണ്.

മരുന്നുകൾക്ക് തീര്ച്ചയായും ADHD ചികിത്സയിൽ വളരെ പ്രധാന സ്ഥാനമുണ്ട്. മരുന്നുകൾ തുടർച്ചയായി കഴിക്കുകയും പാർശ്വ ഫലങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തുകയും വേണം

മീഥൈല്‍ഫെനിഡേറ്റ്, അറ്റൊമോക്സെറ്റിന്‍‍, ക്ലൊനിഡിന്‍ എന്നിവയാണ് എ.ഡി.എച്ച്.ഡി.യുള്ളവര്‍ക്ക്പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ള മരുന്നുകള്‍ഡോക്ടറുടെ നിർദേശപ്രകാരം മരുന്നും ബിഹേവിയർ തെറാപ്പിയും യഥാസമയം സ്വീകരിച്ചു വേണ്ട കാലയളവിൽ നൽകിയാൽ ADHD ഉള്ള കുട്ടികൾ നല്ലപൗരന്മാരായി വളരും.

തലവേദന

കുട്ടികളിൽ മുതിർന്നവരെപ്പോലെ എല്ലാത്തരത്തിലുള്ള തലവേദനകളും ഉണ്ടാകാം
തലച്ചോർ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ മൈഗ്രേയിനും കുട്ടികൾക്കുണ്ടാകാം .
തലച്ചോറിനുള്ളിലെ മുഴകളും അണുബാധകളും രോഗനിരീക്ഷണത്തിലൂടെ ഇല്ലെന്നു തീർച്ചയാക്കിയാൽ കുട്ടിക്ക് മൈഗ്രൈൻ ആണ് സാധ്യത എന്ന് ഉറപ്പിക്കാം. അതിനുശേഷം മൈഗ്രൈനുള്ള മരുന്നുകൾ കുട്ടികൾക്കും നൽകാം.

തലവേദന പഠനത്തെയും നിത്യജീവിതത്തെയും ബാധിക്കുന്നതു അങ്ങനെ തടയാം.
ഇതേ പോലെ പലരോഗങ്ങൾക്കും ന്യൂറോളജിയിൽ ചികിത്സയും പരിചരണവും ലഭ്യമാണ്.


ഡോ പി എ മുഹമ്മദ് കുഞ്ഞ്
പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്
കിംസ്‌ഹെല്‍ത്ത്, തിരുവനന്തപുരം