കാ​ൻ​സ​ർ: ഫോളോ അപ് മുടങ്ങുന്പോൾ...
ഫോ​ളാ അ​പ്പി​ലു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ളെയും അ​ട​ച്ചി​രി​പ്പു​കാ​ലം കാ​ര്യ​മാ​യ രീ​തി​യി​ൽ ബാ​ധി​ച്ചി​രി​ക്കു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലെ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ രോ​ഗം വീ​ണ്ടെ​ടു​ക്കു​ന്നു​ണ്ടോ എ​ന്നു ക​ണ്ടെ​ത്താ​നും അ​തി​നു ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ അ​ടി​യ​ന്ത​ര​മാ​യി ന​ല്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​ണ്. കാ​ൻ​സ​റി​ന്‍റെ അ​വ​സാ​ന ഘ​ട്ട​മെ​ത്തി​യ രോ​ഗി​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്തു​ള്ള പാ​ലി​യേ​റ്റീ​വ് ചി​കി​ത്സ​യും മ​രു​ന്നു​ക​ളും അ​വ​രു​ടെ ജീ​വി​ത​കാ​ലം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ്. ഇ​ത്ത​രം രോ​ഗി​ക​ളെ ലോ​ക്ഡൗ​ണ്‍ വി​ല​ക്കു​ക​ളി​ൽ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ ചി​കി​ത്സ മു​ട​ങ്ങി, പ​ല​രും അ​കാ​ല മ​ര​ണ​ത്തി​നു വി​ധേ​യ​രാ​യി. അ​തു​പോ​ലെ ത​ന്നെ വൈ​കി രോ​ഗം ക​ണ്ടെ​ത്തു​ന്ന​തും ചി​കി​ത്സ ഫ​ലി​ക്കു​ന്ന​തി​നു വെ​ല്ലു​വി​ളി​യാ​ണ്. അ​തി​ജീ​വ​ന​സാ​ധ്യ​ത കു​റ​യും. പ​ല​രി​ലും രോ​ഗം ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തെ മൂ​ർ​ച്ഛി​ച്ച അ​വ​സ്ഥ​യു​ണ്ടാ​യി. ഇ​തെ​ല്ലാം പ​രോ​ക്ഷ​മാ​യി വ​രും ദി​ന​ങ്ങ​ളി​ൽ കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ തോ​തു വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു ലോകമെന്പാടുമുള്ള വി​ദ​ഗ്ധ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

പാ​ലി​യേ​റ്റീ​വ് കെ​യ​റും നി​ഷേ​ധി​ക്ക​പ്പെ​ടുന്പോൾ

കാ​ൻ​സ​ർ വ്യാ​പ​ന​ത്തി​ന്‍റെ സ്റ്റേ​ജ് വ്യ​ത്യാ​സം പോ​ലും പ​രി​ഗ​ണി​ക്കാ​തെ കാ​ൻ​സ​ർ ബാ​ധി​ത​രെ ഒ​ന്ന​ട​ങ്കം കോ​വി​ഡ് റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. കാ​ൻ​സ​ർ ബാ​ധി​ത​ന് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യം ഒ​ട്ടും ഗു​ണ​പ​ര​മ​ല്ല. ചി​കി​ത്സ​യി​ലൂ​ടെ രോ​ഗം ഭേ​ദ​മാ​ക്കാ​വു​ന്ന സ്റ്റേ​ജി​ലു​ള്ള രോ​ഗി അ​ടു​ത്ത സ്റ്റേ​ജി​ലേ​ക്കു ക​ട​ക്കാ​നും രോ​ഗം ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി.

ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നാ​വാ​ത്ത ഘ​ട്ട​ത്തി​ലെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം വ​രെ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. വേ​ദ​ന​സം​ഹാ​രി​യാ​യ മോ​ർ​ഫി​ൻ പോ​ലും ല​ഭ്യ​മാ​ക്കാ​നാ​വാ​ത്ത സ്ഥി​തി ലോ​ക്ഡൗ​ണ്‍​കാ​ല​ത്ത് പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യി.


കോ​വി​ഡ് പ​ല​രി​ൽ പ​ല​വി​ധം

കോ​വി​ഡ് ബാ​ധി​ത​രി​ൽ പ​ല​രി​ലും ല​ക്ഷ​ണ​ങ്ങ​ൾ നാ​മ​മാ​ത്ര​വും പ​രി​മി​ത​വു​മാ​ണ്. പ​ക്ഷേ, ഇ​വ​രി​ൽ പ​ല​രും കോ​വി​ഡ് 19 രോ​ഗാ​ണു വാ​ഹ​ക​രാ​യി വ​ർ​ത്തി​ക്കു​ന്നു. എ​ന്നാ​ൽ ചി​ല​രി​ൽ കോ​വി​ഡ് ബാ​ധ ശ്വാ​സ​കോ​ശ ത​ക​രാ​റു​ക​ൾ​ക്കും ശ​രീ​ര അ​വ​യ​വ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ത​ക​രാ​റി​ലാ​കു​ന്ന ഗു​രു​ത​ര അ​വ​സ്ഥ​ക​ൾ​ക്കും ഇ​ട​യാ​കു​ന്നു​മു​ണ്ട്. ഇ​വ​രി​ൽ അ​തി​ജീ​വ​ന സാ​ധ്യ​ത​യു​ള്ള​വ​ർ ന​ന്നേ കു​റ​വാ​ണു താ​നും.

90 ശ​ത​മാ​നം കോ​വി​ഡ് ബാ​ധി​ത​രും ചി​കി​ത്സ​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ രോ​ഗ​ബാ​ധ അ​തി​ജീ​വി​ക്കു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​താ​യി​രി​ക്കെ യ​ഥാ​സ​മ​യം ചി​കി​ത്സ ലഭ്യമാക്കാതെ കാ​ൻ​സ​ർ ബാ​ധി​ത​ർ മ​ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യം നീ​തീ​ക​രി​ക്കാ​വു​ന്ന​താ​ണോ?

നിയന്ത്രണങ്ങൾ യുക്തിസഹമല്ല

മ​ഹാ​മാ​രി​യു​ടെ പേ​രി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കു നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു യു​ക്തി​സ​ഹ​മ​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കോവിഡ് കാലത്ത് കൃ​ത്യ​സ​മ​യ​ത്തു കാ​ൻ​സ​ർ ചി​കി​ത്സ ന​ല്കി​യ​തു വ​ഴി കോ​വി​ഡ് മ​ര​ണ​നി​ര​ക്കു കൂ​ടി​യി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക, കാ​ന​ഡ, സ്പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ ചി​ല പ​ഠ​ന​ങ്ങ​ൾ. കോ​വി​ഡ്കാ​ല​ത്ത് സ​ർ​ജ​റി, കീ​മോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ സ്വീ​ക​രി​ച്ച​വ​രി​ൽ കോ​വി​ഡ് സ​ങ്കീ​ർ​ണ​ത​ക​ൾ​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ന്യൂ​യോ​ർ​ക്ക് കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പ​ഠ​ന​ങ്ങ​ൾ. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച തൊ​റാ​സി​ക് കാ​ൻ​സ​ർ ബാ​ധി​ത​രി​ൽ അ​വ​രു​ടെ പു​ക​വ​ലി ശീ​ലം മാ​ത്ര​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​കു​ന്ന​ത് എ​ന്നാ​ണു
പ​ഠ​നം പ​റ​യു​ന്ന​ത്. (തുടരും)

വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്,കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088