ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം
ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബിന്‍റെ അ​ള​വു സാ​ധാ​ര​ണ​നി​ല​യി​ൽ നി​ന്നു കു​റ​യു​ന്ന​താ​ണു വി​ള​ർ​ച്ച​യ്ക്കു കാ​ര​ണം. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ന്പ് അ​ട​ങ്ങി​യ തന്മാ​ത്ര​യാ​ണു ഹീ​മോ​ഗ്ലോ​ബി​ൻ. ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മാ​ണ​ത്തി​ന് ഇ​രു​ന്പ് അ​ത്യ​ന്താ​പേ​ക്ഷി​തം. ശ​രീ​ര​മാ​ക​മാ​നം ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ക​യാ​ണ് ഇ​തിന്‍റെ ജോ​ലി. വി​ള​ർ​ച്ച​യു​ള​ള​വ​രി​ൽ കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലെ​ത്തു​ന്ന ഓ​ക്സി​ജന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​കു​ന്നു. വി​ള​ർ​ച്ച തു​ട​ങ്ങി മാ​സ​ങ്ങ​ളോ​ളം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വി​ല്ല.

ക​ടു​ത്ത ക്ഷീ​ണം, നി​ദ്രാ​ല​സ്യം, ത​ല​ക​റ​ക്കം എ​ന്നി​വ ക്ര​മേ​ണ പ്ര​ക​ട​മാ​കു​ന്നു. വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നാ​വി​ല്ല. ഹീ​മോ​ഗ്ലോ​ബിന്‍റെ കു​റ​വ് ക​ര​ൾ, വൃ​ക്ക​ക​ൾ, ഹൃ​ദ​യം എ​ന്നി​വ​യു​ടെ ജോ​ലി​ഭാരം കൂട്ടുന്നു.

വിളർച്ച - കാരണങ്ങൾ

ഇ​രു​ന്പ്, ഫോ​ളി​ക്കാ​സി​ഡ്, വി​റ്റാ​മി​ൻ സി, ​ബി12 എ​ന്നീ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വാ​ണ് മി​ക്ക​പ്പോ​ഴും വി​ള​ർ​ച്ച​യ്ക്കു കാാരണം. സ്ത്രീ​ക​ളി​ലും ഗ​ർ​ഭി​ണി​ക​ളി​ലും വി​ള​ർ​ച്ചാ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ര​ക്ത​സ്രാ​വം, ബോ​ണ്‍​മാ​രോ​യി​ലെ അ​സു​ഖ​ങ്ങ​ൾ, കാ​ൻ​സ​ർ, കു​ട​ൽ രോ​ഗ​ങ്ങ​ൾ, വൃ​ക്ക ത​ക​രാ​ർ, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​റ്റു ഗു​രു​ത​ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ബാ​ധി​ച്ച​വ​ർ​ക്കു വി​ള​ർ​ച്ചാ​സാ​ധ്യ​ത​യേ​റും. ഹീ​മോ​ഗ്ലോ​ബി​ൻ തന്മാ​ത്ര​യി​ലു​ണ്ടാ​കു​ന്ന അ​സ്വാ​ഭാ​വി​ക​തയാ​ണ് അ​രി​വാ​ൾ രോ​ഗ​ത്തി​ന് (സി​ക്കി​ൾ സെ​ൽ അ​നീ​മി​യ) ഇ​ട​യാ​ക്കു​ന്ന​ത്. പാ​ര​ന്പ​ര്യ​രോ​ഗ​മാ​ണിത്.

ഇരുന്പ് അടങ്ങിയ ഭക്ഷണം

പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ശ​ർ​ക്ക​ര, ത​ക്കാ​ളി, ഉ​ലു​വ, ബീ​റ്റ്റൂട്ട്, മാ​ത​ള​നാ​ര​ങ്ങ, എ​ള്ള്, ചീ​ര, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മ​ഞ്ഞ​ൾ, പാ​വ​യ്ക്ക, നെ​ല്ലി​ക്ക, ഈ​ന്ത​പ്പ​ഴം, തേ​ൻ, ഇ​ള​നീ​ര്, മൃ​ഗ​ങ്ങ​ളു​ടെ ക​ര​ൾ, മുട്ട, ​ചീ​ര, ഏ​ത്ത​പ്പ​ഴം, ശ​താ​വ​രി, ചേ​ന, സോ​യാ​ബീ​ൻ, പ​യ​ർ, തു​വ​ര, ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്പ് ധാ​രാ​ളം. ഇരുന്പുപാത്രത്തിൽ പാകം ചെയ്ത ഭക്ഷണം ഗുണപ്രദം.


വിറ്റാമിൻ സിയും പ്രധാനം

വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഇ​രു​ന്പ് അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വി​റ്റാ​മി​ൻ സി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ന് ആ​ഹാ​ര​ത്തി​ൽ​നി​ന്ന്
ഇ​രു​ന്പ് പൂ​ർ​ണ​മാ​യും വ​ലി​ച്ചെ​ടു​ക്കാ​നാ​വി​ല്ല. പ​പ്പാ​യ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, സ്ട്രോ​ബ​റി, മ​ധു​ര​നാ​ര​ങ്ങ, ത​ക്കാ​ളി, ചീ​ര തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ സി ​ധാ​രാ​ളം. വി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ഫിസി ഷ്യന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഫോ​ളി​ക്കാ​സി​ഡ്, വി​റ്റാ​മി​ൻ ബി12

കോ​ഴി, താ​റാ​വ് ഇ​റ​ച്ചി, ചീ​ര, മീ​ൻ, മുട്ട, ​പാ​ൽ, വെ​ണ്ണ തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ ബി12 ​ധാ​രാ​ള​ം. വി​റ്റാ​മി​ൻ ബി 9 ​ആ​ണ് ഫോ​ളി​ക് ആ​സി​ഡ് അഥവാ ഫോ​ളേ​റ്റ്. ചു​വ​ന്ന​
ര​ക്താ​ണു​ക്ക​ളു​ടെ എ​ണ്ണം വർധിപ്പിച്ചു ​വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഫോ​ളി​ക് ആ​സി​ഡും സ​ഹാ​യകം. കാ​ബേ​ജ്, പ​രി​പ്പു​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, നാ​ര​ങ്ങ, ശ​താ​വ​രി, കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, മു​ട്ടയു​ടെ മ​ഞ്ഞ​ക്ക​രു, ഏ​ത്ത​പ്പ​ഴം, ഓ​റ​ഞ്ച്, ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ എന്നിവയി​ൽ ഫോ​ളേ​റ്റു​ക​ളു​ണ്ട്.

കോള പാനീയങ്ങൾ വേണ്ട

ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഇ​രു​ന്പി​നെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള ശ​രീ​ര​ത്തിന്‍റെ ക​ഴി​വു കു​റ​യ്ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ണ്ട്. അ​വ ശീ​ല​മാ​ക്ക​രു​ത്. കാ​പ്പി, ചാ​യ, കോ​ള പാ​നീ​യ​ങ്ങ​ൾ, ബീ​യ​ർ, വൈ​ൻ, കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, കാ​ൽ​സ്യം സ​പ്ളി​മെ​ൻ​റ്സ് തു​ട​ങ്ങി​യ​വ ഇ​രു​ന്പിന്‍റെ ആ​ഗി​ര​ണം ത​ട​യു​ന്ന​താ​യി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഹീ​മോ​ഗ്ലോ​ബി​ൻ തീ​രെ കു​റ​വു​ള​ള​വ​ർ ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ചു ഫിസിഷ്യന്‍റെ ഉ​പ​ദേ​ശം തേ​ട​ണം. സ്വയംചികിത്സ വേണ്ട. വിളർച്ചാലക്ഷണങ്ങൾ അവഗണിക്കരുത്.
വ്യായാമം ചെയ്താൽ വ്യാ​യാ​മ​ത്തി​ലേ​ർ​പ്പെ​ടു​ന്പോ​ൾ ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യി​വ​രു​ന്നു. ഈ ​ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നു ശ​രീ​രം കൂ​ടു​ത​ൽ ഹീ​മോ​ഗ്ലോ​ബി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ം.