മാസ്കും സാമൂഹിക അകലവും പ്രധാനം
Friday, July 24, 2020 2:48 PM IST
പ്രധാനമായും ചുമ, തുമ്മൽ, ഉറച്ചുള്ള സംസാരം എന്നിവയിലൂടെ പുറത്തേക്കു തെറിക്കുന്ന കഫ കണികകളും നീർത്തുള്ളികളും വഴിയാണ് കൊറോണ പകരുന്നത്. പ്രതലങ്ങൾ വഴിയും വസ്തുക്കൾ വഴിയും പകരാൻ സാധ്യത കുറവാണ്. അതുകൊണ്ട് മാസ്കും സാമൂഹിക അകലവുമാണ് ഏറ്റവും പ്രധാനം. പിന്നീടു വരുന്നതാണു കൈകഴുകൽ. പുറത്തുപോയി വന്ന ശേഷം വസ്ത്രവും ഫോണും ഒപ്പം കരുതുന്ന മറ്റു വസ്തുക്കളും വൃത്തിയാക്കുന്നതു നല്ലതാണ്. എന്നാൽ അതിനെക്കുറിച്ചു വലിയ പരിഭ്രാന്തി വേണ്ട. ഒറ്റ രീതിയിൽ മാത്രം വൈറസിനെ ചെറുക്കാൻ കഴിയില്ല. മാസ്കും അകലവുമാണു പ്രധാനം. കൈകഴുകൽ സുരക്ഷയെ ശക്തമാക്കുന്നു. വസ്തുക്കൾ വൃത്തിയാക്കുന്നതു പൂർണമായും സുരക്ഷിതമാക്കുന്നു.
ഒന്നും കഴിയാത്തപ്പോൾ മാസ്ക് എങ്കിലും വേണം.അത് ഒരിക്കലും വേണ്ട എന്നു എന്നു വയ്ക്കരുത്. അതുകൊണ്ടുമാത്രം ശരീരത്തിലേക്കു കടക്കുന്ന വൈറസിന്റെ എണ്ണം കുറയ്ക്കാൻ കഴിയും. അകലം കൂടി പാലിച്ചാൽ വളരെ നന്നായി.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്.
കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുള്ളവർക്കുള്ള നിർദേശങ്ങൾ
* ഓരോ വ്യക്തിയും നിർദേശിച്ചിട്ടുള്ള സ്ഥലപരിധിക്കുള്ളിൽ മാത്രം താമസിക്കുക.
* ചികിത്സയിലുള്ളവരെ പുറത്തുപോകാൻ അനുവദിക്കുന്നതല്ല. *പാത്രം, ഗ്ലാസ്, വസ്ത്രം തുടങ്ങിയവ സ്വയം വൃത്തിയാക്കുക. * നിർബന്ധമായും മാസ്ക് ധരിക്കുക.
* മാസ്ക് ഉപയോഗിക്കുന്നതിനു മുന്പും ശേഷവും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
* ഉപയോഗശേഷം മാസ്ക് നിർദേശിച്ചിട്ടുള്ള ബക്കറ്റിൽ
നിക്ഷേപിക്കുക. * ആഹാരം കഴിക്കുന്നതിനു മുന്പ് സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
* സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ വിവരങ്ങൾ ഡോക്ടറെ അറിയിക്കേണ്ടതാണ്.
* മറ്റുള്ളവരുമായി സാധനങ്ങൾ കൈമാറാതിരിക്കുക.
* അവശ്യസാധനങ്ങൾ(വസ്ത്രങ്ങൾ, കണ്ണട...) വേണമെങ്കിൽ ഫോണ് മുഖാന്തരം ബന്ധുക്കളെ അറിയിക്കുക.
* ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുക.
മാസ്ക് താടിയിലേക്ക് ഇറക്കിവയ്ക്കരുത്
മാസ്ക് താടിയിലേക്ക് ഇറക്കി വയ്ക്കുന്പോൾ സന്പർക്കത്തിലൂടെ കഴുത്തിലെത്തിയ വൈറസ് മാസ്കിന്റെ ഉൾഭാഗത്തേക്കു കടക്കും. പിന്നീടു മാസ്ക് പഴയരീതിയിൽ വയ്ക്കുന്പോൾ വൈറസ് മാസ്കിലൂടെ ശരീരത്തിലെത്തും. അതിനാൽ മാസ്ക് മാറ്റേണ്ട സന്ദർഭങ്ങളിൽ മാസ്ക് മുഖത്തുനിന്ന് പൂർണമായി മാറ്റിവയ്ക്കുക.
സാനിറ്റൈസർ കയ്യിൽ കരുതാം
ശരിയായ രീതിയിൽ മാസ്ക് ധരിക്കുക * സാനിറ്റൈസർ കയ്യിൽ കരുതുക. ഇടയ്ക്കിടെ കൈ അണുവിമുക്തമാക്കുക. * മറ്റുള്ളവരുമായി രണ്ടു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കുക. * അനാവശ്യമായി എവിടെയും സ്പർശിക്കാതിരിക്കുക. * പൊതുസ്ഥലങ്ങളിൽ തുപ്പരുത്. * അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. * വയോധികരും കുട്ടികളും വീട്ടിൽനിന്നു പുറത്തിറങ്ങരുത്.
വിവരങ്ങൾക്കു കടപ്പാട് - ആരോഗ്യകേരളം, സംസ്ഥാന സർക്കാർ