ക്വാറന്‍റൈനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*മു​റി തെരഞ്ഞെടുക്കുന്പോൾ
1. ന​ന്നാ​യി കാ​റ്റും വെ​ളി​ച്ച​വു​മു​ള്ള മു​റി തെ​ര​ഞ്ഞെ​ടു​ക്ക​ണം.
2. ക​ഴി​വ​തും ബാ​ത്ത് അ​റ്റാ​ച്ച്ഡ് റൂം ​ആ​യി​രി​ക്ക​ണം.
3. കൈ​ക​ൾ സോ​പ്പി​ട്ടു ക​ഴു​കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം.

*വീ​ട്ടു​കാ​ർ
1. വീ​ട്ടി​ലെ മ​റ്റു താ​മ​സ​ക്കാ​ർ ആ ​മു​റി​യി​ൽ ക​യ​റാ​ൻ പാ​ടി​ല്ല.
2. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ, 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ മു​ത​ലാ​യ​വ​ർ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കോ അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കോ മാ​റി​ത്താ​മ​സി​ക്കു​ക.

*ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ
1. പ്ര​ത്യേ​കം കി​ട​ക്ക​വി​രി​ക​ൾ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
2. ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ സോ​പ്പ് /ഡി​റ്റ​ർ​ജ​ന്‍റ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
3. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​ളി​ക്കു​ന്പോ​ൾ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ല്കു​ക.
4. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ അ​സ്വ​സ്ഥ​ത​ക​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക.
5. ക്വാ​റ​ന്‍റൈൻ ക​ഴി​യു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​തി​രി​ക്കു​ക.
6. ക്വാറന്‍റൈനിൽ കഴിയുന്നവർ അതു മറച്ചുവച്ച് ചികിത്സ തേടുന്നതു ശിക്ഷാർഹമാണ്.

ക്വാ​റ​ന്‍റൈ​നി​ലു​ള്ളവരെ പ​രി​ച​രി​ക്കു​ന്ന​വ​ർ
1. സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന വ്യ​ക്തി മു​റി​യി​ൽ ക​യ​റു​ന്പോ​ൾ വാ​യും മൂ​ക്കും പൂ​ർ​ണ​മാ​യി മൂ​ടു​ന്ന രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്ക​ണം.

2. സ്ര​വ​ങ്ങ​ളും മ​റ്റും കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​യു​റ​ക​ൾ ധ​രി​ക്ക​ണം.
3. ഉ​പ​യോ​ഗി​ച്ച ക​യ്യു​റ​യും മാ​സ്കും പു​ന​രു​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.
4. ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന ആ​ൾ അ​തു റൂ​മി​ന്‍റെ വാ​തി​ലി​നു പു​റ​ത്തു​വ​ച്ച ശേ​ഷം മാ​റി നി​ൽ​ക്കു​ക​യും ഭ​ക്ഷ​ണം എ​ടു​ത്ത ഉ​ട​നെ വാ​തി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്യു​ക.
5. വീ​ട്ടി​ലെ എ​ല്ലാ​വ​രും വാ​യി​ച്ച​ശേ​ഷം മാ​ത്രം ക്വാ​റന്‍റൈ​നി​ലു​ള്ള വ്യ​ക്തി​ക്ക് പ​ത്രം, മാ​സി​ക​ക​ൾ ന​ല്കു​ക. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വ്യ​ക്തി വാ​യി​ച്ച പ​ത്രം, മാ​സി​ക​ക​ൾ ആ ​റൂ​മി​ൽ​ത്ത​ന്നെ
സൂ​ക്ഷി​ക്കു​ക. ക്വാ​റ​ന്‍റൈൻ ശി​ക്ഷ​യ​ല്ല, നമ്മുടെ നാടിനു വേണ്ടി നാം ​സ്വ​യം ഒ​രു​ക്കു​ന്ന ക​രു​ത​ലാ​ണ്.

മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ർ സൂ​ക്ഷി​ക്കു​ക...
​കോ​വി​ഡി​നെ ഇ​ങ്ങ​നെ ചെ​റു​ക്കാം

1. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി.
2. എ​ളു​പ്പം ദ​ഹി​ക്കു​ന്ന ആ​ഹാ​രം.
3. മു​ട​ങ്ങാ​തെ നി​ത്യ​വും വ്യാ​യാ​മം.
4. കൃ​ത്യ​മാ​യി ര​ക്താ​തി​മ​ർ​ദം, ഷു​ഗ​ർ പ​രി​ശോ​ധ​ന.
5. അ​സ്വ​സ്ഥ​ത​യു​ണ്ടാ​യാ​ൽ പെ​ട്ടെ​ന്ന് വൈ​ദ്യ​സ​ഹാ​യം.
6. പു​റ​ത്തി​റ​ങ്ങ​രു​ത്. സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം.
മൂക്കും വായും മൂടത്തക്കവിധം മാ​സ്ക് ധ​രി​ക്ക​ണം. സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തരുത്. ഇടയ്ക്കിടെ സോ​പ്പി​ട്ട് കൈ ​ക​ഴു​ക​ണം.

വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ & ആരോേഗ്യ കേരളം, സംസ്ഥാന ആരോഗ്യ വകുപ്പ്.