കോവിഡ്കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്പോൾ
Monday, June 15, 2020 3:06 PM IST
1. ട്രെയിൻ, ബസ് യാത്രയ്ക്കു മുന്പും ശേഷവും കൈകൾ സോപ്പ്/സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക.
2. വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക.
3. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും നിർബന്ധമായും മാസ്ക് ധരിക്കുക.
4. പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും സാമൂഹിക അകലം പാലിക്കുക.
5 സാനിറ്റൈസർ കയ്യിൽ കരുതുക.
6. മാസ്ക് ധരിക്കുന്നതിനു മുന്പും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുക.
7. മൂക്കും വായും മറയത്തക്കവിധം തന്നെ കൃത്യമായി മാസ്ക് ധരിക്കുക.
8. മറ്റു യാത്രക്കാരുമായി സന്പർക്കം പുലർത്താതിരിക്കുക.
9.യാത്രാവേളയിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
10. യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക.
11.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
12. ഉപയോഗശൂന്യമായ മാസ്കുകൾ പൊതുനിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയാതിരിക്കുക.
വഴിയോര കച്ചവടക്കാരുടെ ശ്രദ്ധയ്ക്ക്
1. നിർബന്ധമായും മാസ്ക് ധരിക്കുക. മൂക്കും വായും
മൂടത്തക്കവിധം കൃത്യമായിത്തന്നെ ധരിക്കണം.
സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തരുത്.
2. കുറഞ്ഞത് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക.
3. ഓരോ കച്ചവടത്തിനു മുൻപും ശേഷവും കൈകൾ
സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക.
4. പൊതുനിരത്തുകളിൽ തുപ്പരുത്.
5. കൂട്ടംകൂടാൻ അനുവദിക്കാതിരിക്കുക.
6. രോഗബാധിതർ, 10 വയസിനു താഴെയുള്ള കുട്ടികൾ, 60 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർ വഴിയോരക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുക.
7. കൊറോണക്കാലത്തെ ഹസ്തദാനം അപകടകരം.
എന്തുകൊണ്ട് മാസ്ക് ശീലമാക്കണം..?
* രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ രോഗാണുക്കൾ അന്തരീക്ഷത്തിലേക്കു പകരുന്നത് തടയാൻ സാധിക്കുന്നു.
* മാസ്ക് ധരിക്കുന്നയാൾ സ്വന്തം വായിലും മൂക്കിലും തൊടുന്നതു തടയാൻ സാധിക്കുന്നു.
* രോഗാണുക്കളിൽ നിന്നു സ്വയം സുരക്ഷിതനാകുന്നതിനോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താൻ കഴിയുന്നു.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം, ബ്രേക്ക് ദ ചെയിൻ, ആരോഗ്യ വകുപ്പ്, സംസ്ഥാന സർക്കാർ.