ഓ​ണ​സ​ദ്യ സാത്വികം
സ​സ്യാ​ഹാ​ര​ത്തിന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചു പ​ണ്ടേ​ക്കു​പ​ണ്ടേ നമുക്കറിയാം. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ, പ്ര​ത്യേ​കി​ച്ചു തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ശു​ദ്ധ സ​സ്യാ​ഹാ​രം മാ​ത്ര​മാ​ണു വി​ള​ന്പു​ന്ന​ത്. ദൈ​വി​ക​വും സാ​ത്വി​ക​വു​മാ​ണ് ഓ​ണ​സ​ദ്യ​യി​ലെ വി​ഭ​വ​ങ്ങ​ൾ. സാ​ത്വി​ക് ഡ​യ​റ്റ് എ​ന്നാ​ൽ ജെ​ന്‍റിൽ എ​ന്ന​ർ​ഥം. ഭ​ക്ഷ​ണം നമ്മുടെ സ്വ​ഭാ​വ​ത്തെ​യും സ്വാ​ധീ​നി​ക്കു​മെ​ന്ന് ഓ​ർ​ക്കു​മ​ല്ലോ.

പ​യ​റി​ലും പ​രി​പ്പി​ലും പ്രോ​ട്ടീ​ൻ

പ​യ​റും പ​ച്ച​ക്ക​റി​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന എ​രി​ശേ​രി, അ​ധി​കം മൂ​പ്പെ​ത്താ​ത്ത കു​ന്പ​ള​ങ്ങ​യും വ​ൻ​പ​യ​റും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഓ​ല​ൻ എ​ന്നി​വ​യും രു​ചി​യി​ലും ഗു​ണ​ത്തി​ലും മു​ൻ​പ​ന്തി​യി​ൽ​ ത​ന്നെ. പ​യ​റി​ലൂ​ടെ​യും പ​രി​പ്പി​ലൂ​ടെ​യും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പ്രോട്ടീ​ൻ ല​ഭി​ക്കും.

ത​വി​ടി​നു വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ്

സ​ദ്യ​യി​ൽ പ്ര​ധാ​നം കു​ത്ത​രി​ച്ചോ​റു ത​ന്നെ. ത​വി​ടു ക​ള​യാ​ത്ത കു​ത്ത​രി​ച്ചോ​റ്. കു​ത്ത​രി​ച്ചോ​റി​ൽ നി​ന്നു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കിട്ടുന്നു. ത​വി​ടു​ക​ള​യാ​ത്ത​തി​നാ​ൽ അ​തി​ൽ നി​ന്നു വി​റ്റാ​മി​ൻ ബി ​കോ​ംപ്ല​ക്സും കിട്ടും.

സ​ാന്പാ​ർ ന​ന്നായാൽ സ​ദ്യ ന​ന്നാ​യി

പ​രി​പ്പും നെ​യ്യും ക​ഴി​ഞ്ഞാ​ൽ പി​ന്നെ സാ​ന്പാ​ർ. ക​റി​ക​ളി​ൽ പ്ര​ധാ​നി​യാ​ണു സാ​ന്പാ​ർ. സ​ാന്പാ​ർ ന​ന്നാ​യാ​ൽ സ​ദ്യ ന​ന്നാ​യി എ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്.​ പ​രി​പ്പും മ​റ്റു പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ന്ന സാ​ന്പാ​റി​ലൂ​ടെ ശ​രീ​ര​ത്തി​നു വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും കിട്ടും. ഇ​ല​ക്ക​റി കൊ​ണ്ടു​ള്ള തോ​ര​ൻ, നീ​ള​ത്തി​ൽ മു​റി​ച്ച പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കു​ന്ന അ​വി​യ​ൽ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം നാ​രു​ക​ളും വി​റ്റാ​മി​നു​ക​ളും ശ​രീ​ര​ത്തി​നു കിട്ടും. ​പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​കം. സാ​ന്പാ​റും അ​വി​യ​ലും ക​ഴി​ക്കു​ന്പോ​ൾ​ ത​ന്നെ ന​മു​ക്ക് അ​വ​ശ്യം വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.

ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഓ​ല​ൻ

ഓ​ല​ൻ എ​രി​വു കു​റ​ഞ്ഞ വി​ഭ​വ​മാ​യ​തി​നാ​ൽ കുട്ടിക​ൾ​ക്കും ഏ​റെ​യി​ഷ്ടം. പ​ണ്ടു നാട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ചെ​റി​യ നെ​യ്ക്കു​ന്പ​ള​ങ്ങ സു​ല​ഭ​മാ​യി​രു​ന്നു. ഇ​ന്ന് അ​തി​നു​പ​ക​രം മാ​ർ​ക്ക​റ്റി​ൽ നി​ന്നു ത​ടി​യ​ൻ കാ​യ​യാ​ണ് അ​ടു​ക്ക​ള​യി​ലെ​ത്തു​ന്ന​ത്. ചെ​റി​യ കു​ന്പ​ള​ങ്ങ​യി​ൽ ജ​ലാം​ശം കു​റ​വാ​ണ്. വ​യ​റി​നു​ണ്ടാ​കു​ന്ന എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കും നെ​യ്ക്കു​ന്പ​ള​ങ്ങ​യു​ടെ ജ്യൂ​സ് ഗു​ണ​പ്ര​ദ​മെ​ന്ന് ആ​യു​ർ​വേ​ദം പ​റ​യു​ന്നു.

ശ​രീ​ര​ത്തി​ന് ക്ലെ​ൻ​സിം​ഗ് ഇ​ഫ​ക്ട് ന​ല്കു​ന്ന പ​ച്ച​ക്ക​റി​യാ​ണ് കു​ന്പ​ള​ങ്ങ; ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു ചു​രു​ക്കം.

മോ​രും ര​സ​വും ദ​ഹ​ന​ത്തി​ന്

ഇ​ഞ്ചി​യും പു​ളി​യും ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന പു​ളി​യി​ഞ്ചി​യാ​ണ് ഓ​ണ​സ​ദ്യ​യി​ലെ മ​റ്റൊ​രു താ​രം. മോ​രും ര​സ​വും ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. പാ​യ​സ​വും കു​ടി​ച്ചു തീ​രു​ന്പോ​ഴാണു സ​ദ്യ​യി​ൽ ര​സ​വും മോ​രും വി​ള​ന്പു​ന്ന​ത്. ര​സ​ത്തി​ലു​ള്ള കു​രു​മു​ള​കും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ന്നു​വ​രു​ന്പോ​ൾ അ​ത് ഒൗ​ഷ​ധ​ക്കൂട്ടു പോ​ലെ​യാ​ണ്. പെട്ടെന്നു ദ​ഹ​നം സാ​ധ്യ​മാ​ക്കു​ന്നു.

അ​വ​സാ​നം ര​സ​വും മോ​രും കു​ടി​ച്ചാ​ൽ വ​യ​റി​നു സ​ദ്യ​യു​ടെ ഭാ​രം ഉ​ണ്ടാ​വി​ല്ല. കാ​ള​നി​ലെ പു​ളി​യും എ​രി​ശേ​രി​യി​ലെ എ​രി​വു​മാ​ണ് ഓ​ണ​സ​ദ്യ സമ്മാ​നി​ക്കു​ന്ന മ​റ്റു ര​സ​ങ്ങ​ൾ.​പാ​യ​സ​ത്തി​ൽ മ​ധു​രം. പാ​വ​യ്ക്ക മെ​ഴു​ക്കു​പു​രട്ടി​യു​ടെ ച​വ​ർ​പ്പ്.. ഷ​ഡ് രസ​ങ്ങ​ൾ ഓ​ണ​സ​ദ്യ​യി​ൽ പൂ​ർ​ണ​മാ​കു​ന്നു.

ഓ​ണ​സ​ദ്യ​യി​ലെ തെക്കനും വ​ട​ക്കനും

ഓ​ണ​സ​ദ്യ​യി​ൽ പി​ന്നെ​യു​ള്ള​തു കൂട്ടുക​റി. വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്താ​ണ് കൂട്ടുക​റി ത​യാ​റാ​ക്കു​ന്ന​ത്. എ​ന്നാ​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങും ഉ​ള്ളി​യും മ​സാ​ല​യും ചേ​ർ​ത്താ​ണ് കൂട്ടുക​റി ത​യാ​റാ​ക്കു​ന്ന​ത്.


വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഓ​ണ​സ​ദ്യ​യി​ൽ ചി​ക്ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നോ​ണ്‍ വെ​ജും വി​ള​ന്പും. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഓ​ണ​സ​ദ്യ ശു​ദ്ധ വെ​ജി​റ്റേ​റി​യ​ൻ.

പ്ര​മേ​ഹ​വും ബി​പി​യും ഉ​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു​തെ​ന്നു ചു​രു​ക്കം. ക​ണ​ക്കി​ല്ലാ​തെ ക​ഴി​ക്ക​രു​ത്. ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ വേ​ണം. ഉ​പ്പ് ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ ശ​ത്രു​വാ​ണ്. അ​ച്ചാ​ർ, പ​പ്പ​ടം, ഉ​പ്പു ചേ​ർ​ത്ത ചി​പ്സ് എ​ന്നി​വ​യൊ​ക്കെ അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്ക​രു​ത്. ഓ​ണ​സ​ദ്യ​യി​ലെ പാ​യ​സ​മ​ധു​രം പ്ര​മേ​ഹ​രോ​ഗി​ക​ളെ
വെ​ട്ടി​ലാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഓ​ണ​മ​ല്ലേ, ക​ഴി​ച്ചേ​ക്കാം എ​ന്ന മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ള​വു വ​രു​ത്ത​രു​ത്.

പ​ച്ച​ക്ക​റി സൂ​പ്പും സാ​ല​ഡും

ഓ​ണാ​ഘോ​ഷം ഒ​രോ​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഓ​ർ​മ​വ​യ്ക്കു​ക. റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം, ഓ​ഫീ​സി​ലെ ഓ​ണം, വീ​ട്ടി​ൽ ത​ന്നെ നാ​ല് ഓ​ണം, ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്പോ​ൾ അ​ക​ത്താ​ക്കു​ന്ന മ​ധു​രം വേ​റെ. ഇ​തെ​ല്ലാം കൂ​ടി ക​ഴി​ക്കു​ന്പോാ​ണ് പ്ര​മേ​ഹം റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ പാ​യ​സ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. പാ​യ​സം കു​ടി​ക്കു​ന്ന ദി​വ​സം വേ​റെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്(​ചോ​റ്) ക​ഴി​ക്കാ​തെ പ​ച്ച​ക്ക​റി സൂ​പ്പ്, സാ​ല​ഡ് എ​ന്നി​വ​യി​ലൊ​ക്കെ അ​ത്താ​ഴം ഒ​തു​ക്ക​ണം. അ​തു​മാ​ത്ര​മാ​ണ് ഷു​ഗ​ർ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​നു​ള്ള പോം​വ​ഴി.

വ​ണ്ണം കു​റ​യ്ക്കു​ന്ന​വ​രോ​ട്

അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​വ​രും ഓ​ണ​നാ​ളു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​ണം. പാ​യ​സ​വും ഉ​പ്പേ​രി​യും ഓ​ണ​നാ​ളു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​ല ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ നാ​മ​റി​യാ​തെ ത​ന്നെ മൂ​ന്നു കി​ലോ വ​രെ ശ​രീ​ര​ഭാ​രം കൂ​ടും. ക​ഴി​ക്കു​ന്ന​തി​ന്‍റെ അ​ള​വി​ൽ കു​റ​വു വ​രു​ത്തു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സാ​ധ്യ​മാ​യ കാ​ര്യം. വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഉ​പ്പേ​രി​യും പാ​യ​സ​വും ക​ഴി​ക്കു​ന്ന​തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം.

ഉ​പ്പും ഉ​പ്പി​ലി​ട്ട​തും പ​പ്പ​ട​വും മി​ത​മാ​യി

ഓ​ണ​നാ​ളു​ക​ളി​ൽ ദി​വ​സം മൂ​ന്നു​നേ​രം സ​ദ്യ​ക്കൊ​പ്പം ഇ​ഞ്ചി, മാ​ങ്ങ, നാ​ര​ങ്ങ..​എ​ന്നി​ങ്ങ​നെ പ​ല​ത​രം അ​ച്ചാ​റു​ക​ൾ വി​ള​ന്പാ​റു​ണ്ട്. അ​ച്ചാ​റു​ക​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്. ചി​ല​ർ തൈ​രി​നൊ​പ്പ​വും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കും. ഉ​പ്പി​ന്‍റെ അ​ള​വ് ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ തീ​ർ​ച്ച​യാ​യും കു​റ​യ്ക്ക​ണം. പ​പ്പ​ടം, ഉ​പ്പേ​രി എ​ന്നി​വ​യി​ലൂ​ടെ​യും ഉ​പ്പ് ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എ​ത്താ​നി​ട​യു​ണ്ട്. ഇ​തെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വു​കൂ​ടും. പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു മ​ധു​ര​വും ഉ​പ്പും പ്ര​ശ്ന​മാ​ണ്.

100 ഗ്രാം ​ചി​പ്സി​നു 400 ക​ലോ​റി

ഓ​ണ​സ​ദ്യ​ക്കു വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചു ചി​പ്സ് ത​യാ​റാ​ക്കു​ന്ന​തി​ന്. ക​ഴി​ക്കു​ന്ന ചി​പ്സി​ന്‍റെ തോ​ത് കു​റ​യ്ക്ക​ണം. 100 ഗ്രാം ​ചി​പ്സ് ക​ഴി​ച്ചാ​ൽ​ത്ത​ന്നെ 400 ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തും. ഏ​ത്ത​യ്ക്ക ചി​പ്സ്, ശ​ർ​ക്ക​ര​വ​ര​ട്ടി...​എ​ന്നി​ങ്ങ​നെ ചി​പ്സ് ത​ന്നെ പ​ല​ത​രം. ഇ​വ അ​ള​വി​ൽ കു​റ​ച്ചു​മാ​ത്രം ക​ഴി​ക്കു​ക. പാ​ച​ക​ത്തി​ന് ഏ​തു ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വി​ൽ കു​റ​യ്ക്ക​ണം. കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളി​ൽ അ​ല്പം വെ​ളി​ച്ച​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ്ര​ത്യേ​കി​ച്ചും അ​വി​യ​ൽ വെ​ന്തു​വാ​ങ്ങി​യ ശേ​ഷം അ​ല്പം വെ​ളി​ച്ചെ​ണ്ണ തൂ​വി​യാ​ൽ അ​തി​നു പ്ര​ത്യേ​ക സ്വാ​ദും മ​ണ​വും ല​ഭി​ക്കും.

വിവരങ്ങൾ:
ഡോ. അനിതാമോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസൾട്ടന്‍റ്