ശുചിത്വം പാലിക്കാം, എച്ച് 1 എൻ 1 സാധ്യത തടയാം
Saturday, June 1, 2019 2:33 PM IST
പ​ന്നി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ശ്വാ​സ​കോ​ശ​രോ​ഗ​മാ​ണ് എ​ച്ച് 1 എ​ൻ 1. ടൈ​പ്പ് എ ​ഇ​ൻ​ഫ്ളു​വ​ൻ​സ വൈ​റ​സാ​ണു രോ​ഗ​കാ​രി. കാ​ല​ക്ര​മ​ത്തി​ൽ എ​ച്ച് 1 എ​ൻ 1 വൈ​റ​സ് പ​ന്നി​യി​ൽ നി​ന്നു മ​നു​ഷ്യ​നി​ലെ​ത്തി. പി​ന്നീ​ടു മ​നു​ഷ്യ​നി​ൽ നി​ന്നു മ​നു​ഷ്യ​നി​ലേ​ക്കും. രോ​ഗ​ബാ​ധി​ത​ർ ചു​മ​യ്ക്കു​ന്പോ​ഴും തുമ്മുന്പോ​ഴും പു​റ​ത്തേ​ക്കു തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ൽ ക​ല​രു​ന്നു. ശ്വ​സ​ന​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രു​ടെ ശ്വാ​സ​നാ​ള​ത്തി​ലെ​ത്തു​ന്നു. രോ​ഗാ​ണു​ക്ക​ൾ നി​റ​ഞ്ഞ ഇ​ത്ത​രം സ്ര​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​തു വ​ഴി​യും രോ​ഗാ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രി​ലേ​ക്കു വ്യാ​പി​ക്കു​ന്നു. കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​തെ ആ​ഹാ​രം ക​ഴി​ക്കു​ക, രോ​ഗാ​ണു​ക്ക​ൾ നി​റ​ഞ്ഞ കൈ​വി​ര​ലു​ക​ൾ കൊ​ണ്ടു മൂ​ക്ക്, വാ​യ, ക​ണ്ണ് തു​ട​ങ്ങി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും എ​ച്ച് 1 എ​ൻ 1 അ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രി​ലെ​ത്തു​ന്നു. എ​ന്നാ​ൽ, പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചാ​ൽ എ​ച്ച ്്1 എ​ൻ1 പി​ടി​പെ​ടി​ല്ല.

ലക്ഷണം, ചികിത്സ

എ​ച്ച് 1 എ​ൻ1 പ​നി​ക്കും സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ്. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, അ​തി​സാ​രം, ഛർ​ദ്ദി, വി​റ​യ​ൽ, ക്ഷീ​ണം തു​ട​ങ്ങി​യ​വ. പ​നി​യോ ചു​മ​യോ ശ്വാ​സ​കോ​ശ​അ​ണു​ബാ​ധ​യോ കു​റ​യാ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. രോ​ഗം ബാ​ധി​ച്ച് ആ​ദ്യ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ശ​രീ​ര​ത്തി​ൽ നി​ന്നെ​ടു​ക്കു​ന്ന സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് എ​ച്ച്1 എ​ൻ1 ബാ​ധ ഉ​റ​പ്പുവ​രു​ത്താം. എ​ച്ച് 1 എ​ൻ 1 ചി​കി​ത്സ​യ്ക്കു ന​ല്കു​ന്ന ഒ​സ​ൾട്ടാ​മി​വി​ർ എ​ന്ന മ​രു​ന്ന് എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഗ​ർ​ഭി​ണി​ക​ൾ, പ്ര​മേ​ഹ​രോ​ഗി​ക​ൾ, ദീ​ർ​ഘ​കാ​ല​മാ​യി മ​റ്റു രോ​ഗ​ങ്ങ​ളു​ള​ള​വ​ർ എ​ന്നി​വ​ർ പ​നി​യും ചു​മ​യും കു​റ​യാ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ച്ച്1 എ​ൻ1 പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ തേ​ടാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

രോ​ഗം ഭേ​ദ​മാ​കാ​ൻ

* ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മരുന്നു കൃ​ത്യ​മാ​യി ക​ഴി​ക്കു​ക. സ്വയംചികിത്സ അപകടം.
* വി​ശ്ര​മി​ക്കു​ക. രോ​ഗ​ബാ​ധി​ത​രാ​യ കുട്ടി​ക​ളെ പഠനത്തിന് അ​യ​യ്ക്ക​രു​ത്. ജോ​ലി​യു​ള​ള​വ​ർ അ​വ​ധി​യെ​ടു​ത്തു വി​ശ്ര​മി​ക്കു​ക.
* പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ക. ജൈവ പ​ഴ​ച്ചാ​റു​ക​ൾ, തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം, ഉ​പ്പു ചേ​ർ​ത്ത ക​ഞ്ഞി​വെ​ള​ളം എ​ന്നി​വ ക​ഴി​ക്കു​ക.

പ​ക​രാ​തി​രി​ക്കാ​ൻ/ രോഗം പി​ടി​പെ​ടാ​തി​രി​ക്കാ​ൻ

* സോ​പ്പും ഇളം ചൂ​ടു​വെ​ള​ള​വു​മു​പ​യോ​ഗി​ച്ചു കൈ​ക​ൾ ക​ഴു​കി രോ​ഗാ​ണു​വി​മു​ക്ത​മാ​ക്കു​ക.
ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ന്ന​തും ഗു​ണ​പ്ര​ദം. * ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ക. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ക. മ​തി​യാ​വോ​ളം ഉ​റ​ങ്ങു​ക. ത​ണു​ത്ത ആ​ഹാ​രം ക​ഴി​ക്ക​രു​ത്.
* എ​ച്ച ്1 എ​ൻ1 ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. രോ​ഗാ​ണു​ബാ​ധി​ത​ർ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ക​ണ്ണു​ക​ൾ, മൂ​ക്ക്, വാ​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. തുമ്മുന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തൂ​വാ​ല​യോ ടി​ഷ്യു പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു മൂ​ക്കും വാ​യും പൊ​ത്തു​ക.

തൂ​വാ​ല ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൈ​മ​ട​ക്കു​ക​ളിലേക്കോ മ​റ്റു വ​സ്ത്ര​ഭാ​ഗ​ങ്ങ​ളിലേക്കോ തുമ്മുക. രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലെ​ത്തു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പ​നി ഇ​ല്ലാ​ത്ത അ​വ​സ​ര​ത്തി​ലും ഇ​തു ശീ​ല​മാ​ക്കു​ക.
‌* കൈ​ക​ളി​ലേ​ക്കു തുമ്മുന്ന ദു:ശീ​ല​മു​ള​ള​വ​ർ ധാ​രാ​ളം. അ​തു പോ​ലെ​ത​ന്നെ മൂ​ക്കി​ലും ക​ണ്ണി​ലും വാ​യി​ലും വി​ര​ൽ കൊ​ണ്ടു സ്പ​ർ​ശി​ക്കു​ന്ന ദു:​ശീ​ല​മു​ള​ള​വ​രും ഏ​റെ. ചു​മ​യ്ക്കു​ക​യും തുമ്മുക​യും ചെ​യ്യു​ന്പോ​ൾ കൈ​ക​ൾ കൊ​ണ്ടു മ​റ​ച്ചു​പി​ടി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​തെ​ല്ലാം ഒഴിവാക്കുക.

ശ്ര​ദ്ധി​ക്കു​ക..!

ചു​മ​യ്ക്കു​ക​യും തുമ്മുക​യും ചെ​യ്ത ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ളവു​മു​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ആ​ൽ​ക്ക​ഹോ​ൾ അം​ശ​മു​ള​ള ഹാ​ൻ​ഡ് വാ​ഷു​ക​ളും ഉ​പ​യോ​ഗി​ക്കാം. ക​ണ്ണ്, മൂ​ക്ക്, ചെ​വി, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ലും അ​പ്ര​കാ​രം ചെ​യ്യു​ക.
* രോ​ഗ​ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക്ലാ​സി​ൽ മ​റ്റു​കുട്ടി​ക​ൾ​ക്കൊ​പ്പ​മി​രു​ത്തി പ​ഠി​പ്പി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്ക​ണം. കുട്ടി​ക​ൾ​ക്ക്്് അ​വ​ധി ന​ല്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രും കുട്ടി​ക​ളെ രോ​ഗം വിട്ടുമാ​റു​ന്ന​തു വ​രെ സ്കൂ​ളി​ൽ അ​യ​യ്ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും ത​യാ​റാ​ക​ണം.
* കുട്ടി​ക​ൾ പുറത്തുനി​ന്നു മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ കൈ​ക​ൾ സോ​പ്പും വെ​ള​ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ ശീ​ലി​പ്പി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ മാ​തൃ​ക കാട്ട​ണം.
* എ​ച്ച് 1 എ​ൻ1 രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം. എ​ച്ച്1​എ​ൻ1 രോ​ഗി​ക​ൾ, ഫ്ളൂ ​ല​ക്ഷ​ണ​ങ്ങ​ളു​ള​ള​വ​ർ, ആ​ൾ​ക്കൂ​ട്ടങ്ങ​ൾ​ക്കി​ട​യി​ൽ ത​ങ്ങു​ന്ന​വ​ർ, സി​നി​മാ​ശാ​ല​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ, എ​സി ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ മാ​സ്ക് ധ​രി​ക്കു​ക. ഒ​രേ മാ​സ്ക് ത​ന്നെ ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്ക​രു​ത്. മാ​സ്ക് ക​ഴു​ത്തി​ൽ തൂ​ക്കി​യി​ട​രു​ത്. പോ​ക്ക​റ്റി​ലും ബാ​ഗിലും മാ​സ്ക് ഊ​രി വ​യ്ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
* സ്വ​യം ചി​കി​ത്സ​യും ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​തും അ​പ​ക​ടം. സാ​ധാ​ര​ണ പ​ക​ർ​ച്ച​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണു കാ​ണു​ന്ന​തെ​ങ്കി​ലും ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. ഏ​ത് ഇ​ന​ത്തി​ൽ​പെട്ട പ​നി ബാ​ധി​ച്ചാ​ലും എ​ത്ര​യും പെട്ടെന്നു വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.
* വി​ശ്ര​മി​ക്കു​ക. ധാ​രാ​ളം വെ​ള​ളം കു​ടി​ക്കു​ക. ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ക.
* ആ​ഹാ​ര​ം ത​യാ​റാ​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​ന്പും പി​ന്പും കൈ​ക​ൾ സോ​പ്പും വെ​ള​ള​വു​മു​പ​യോ​ഗി​ച്ചു ശു​ചി​യാ​ക്കു​ക. ഹ​സ്ത​ദാ​ന​ത്തി​നു ശേ​ഷ​വും പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ(ഉദാ. വാതിൽപ്പിടി) സ്പ​ർ​ശി​ച്ച​തി​നു ശേ​ഷ​വും കൈ ശുചിയാക്കുക. വീ​ടു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും അ​യ​ൽ​ക്കൂ​ട്ടങ്ങ​ളി​ലും കൈ ​ക​ഴു​കേണ്ട തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.