മാറ്റേറും കാരറ്റ് വിശേഷങ്ങൾ
Thursday, April 4, 2019 2:28 PM IST
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​യാ​ണു കാ​ര​റ്റ്്. 100 ഗ്രാം ​കാ​ര​റ്റി​ൽ 7.6 ഗ്രാം ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, 0.6 ഗ്രാം ​പ്രോട്ടീ​ൻ, 0.3 ഗ്രാം ​ഫാ​റ്റ്, 30 മി​ല്ലി​ഗ്രാം കാ​ൽ​സ്യം, 0.6 മി​ല്ലി​ഗ്രാം ഇ​രു​ന്പ്, 3.62 മി​ല്ലി​ഗ്രാം ബീ​റ്റാ​ക​രോട്ടി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ നാ​രു​ക​ൾ, വി​റ്റാ​മി​ൻ ബി1, ​വി​റ്റാ​മി​ൻ ബി2, ​വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ, ​ബ​യോട്ടി​ൻ, പൊട്ടാ​സ്യം, ത​യ​മി​ൻ, ഫോ​ളേ​റ്റ് എ​ന്നി​വ​യു​മു​ണ്ട്.

നാ​രു​ക​ളും ബീ​റ്റാ​ക​രോട്ടി​നു​ം

പ്ര​ധാ​ന​മാ​യും അ​തി​ലെ നാ​രു​ക​ളും ബീ​റ്റാ​ക​രോട്ടി​നു​മാ​ണ് കാ​ര​റ്റിന്‍റെ ആ​രോ​ഗ്യ​സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം. പ​ച്ച​യ്ക്കും വേ​വി​ച്ചും ക​ഴി​ക്കാം. സാ​ല​ഡി​ൽ ചേ​ർ​ക്കാം. സൂ​പ്പാ​ക്കി​യും ക​ഴി​ക്കാം. നാ​രു​ക​ൾ സു​ഗ​മ​മാ​യ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. വി​വി​ധ​ത​രം ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉത്പാദനം, പെ​രി​സ്റ്റാ​ൾ​റ്റി​ക് മോ​ഷ​ൻ എ​ന്നി​വ​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്കു​ന്ന​തി​നു നാ​രു​ക​ൾ സ​ഹാ​യ​കം. ആ​മാ​ശ​യം, കു​ട​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു.

ബീ​റ്റാ​ക​രോട്ടിൻ

ആന്‍റി​ഓ​ക്സി​ഡ​ന്‍റാണ്. ക​ര​ൾ ഇ​തി​നെ വി​റ്റാ​മി​ൻ എ ​ആ​ക്കി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​നി​ശാ​ന്ധ​ത ത​ട​യു​ന്നു. ക​ണ്ണിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ബീ​റ്റാ​ക​രോട്ടിന്‍റെ ഇ​രി​പ്പി​ട​ങ്ങ​ളി​ലൊ​ന്നാ​ണ് കാ​ര​റ്റ്. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, ഗ്ലോ​ക്കോ​മ, തി​മി​രം എ​ന്നി​വയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു ബീ​റ്റാ​ക​രോട്ടി​ൻ ഗു​ണ​പ്ര​ദ​മെ​ന്നു വി​ദ​ഗ്ധ​ർ. കാ​ര​റ്റി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യിട്ടുള്ള ബീ​റ്റാ​ക​രോട്ടി​ൻ സ്ട്രോ​ക് സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി ഹാ​ർ​വാ​ഡ് സർവകലാശാല ന​ട​ത്തി​യ ഗ​വേ​ഷ​ണം വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര​റ്റ് പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രി​ൽ സ്ട്രോ​ക്സാ​ധ്യ​ത മ​റ്റു​ള​ള​വ​രെ അ​പേ​ക്ഷി​ച്ചു കു​റ​ഞ്ഞ​താ​യി പ​ഠ​ന​റി​പ്പോ​ർട്ട്.

മാർക്കറ്റിൽ നിന്നു വാങ്ങുന്പോൾ...

കാരറ്റിലെ ആന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ ത​ട​യു​മെ​ന്ന​തു വാ​സ്ത​വം. ശു​ദ്ധ​മാ​യ(ജൈ​വ
​രീ​തി​യി​ൽ വി​ള​യി​ച്ച) കാ​ര​റ്റിലെ ക​രോട്ടി​നോ​യ്ഡ് ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ക​രു​ത്താ​ണ് കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​ത്. പ​ക്ഷേ കീ​ട​നാ​ശി​നി​യി​ൽ കു​ളി​ച്ച​താ​ണെ​ങ്കി​ൽ ആ​രോ​ഗ്യ​ജീ​വി​തം അ​പ​ക​ട​ത്തി​ലാ​കും. മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന കാരറ്റ് ഉൾപ്പെടെയുള്ള പ​ച്ച​ക്ക​റി​ക​ൾ പു​ളി​വെ​ള​ള​ത്തി​ലോ വിനാഗരി കലർത്തിയ വെള്ളത്തിലോ ഒ​രു മ​ണി​ക്കൂ​ർ മു​ങ്ങി​ക്കി​ട​ക്കും​വി​ധം സൂ​ക്ഷി​ച്ച​ശേ​ഷം ശു​ദ്ധ​ജ​ല​ത്തി​ൽ ന​ന്നാ​യി ക​ഴു​കി പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക. കീ​ട​നാ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള​ള വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ നീ​ക്കു​ന്ന​തി​ന് അ​തു സ​ഹാ​യ​ക​മെ​ന്നു വി​ദ​ഗ്ധ​ർ. കാർഷിക സർവകലാശാലയുടെ ഉത്പന്നം വെജിവാഷും ഉപയോഗിക്കാവുന്നതാണ്.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​റ്റ് ഗു​ണ​പ്ര​ദം. കാ​ര​റ്റി​ലു​ള​ള പോ​ളി​അ​സ​റ്റൈ​ലീ​ൻ​സ് എ​ന്ന ഫൈ​റ്റോ​ന്യൂ​ട്രി​യ​ന്‍റുക​ൾ കാ​ൻ​സ​ർ വ​ള​ർ​ച്ച ത​ട​യു​ന്ന​താ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.​ പ​തി​വാ​യി കാ​ര​റ്റ് ജ്യൂ​സ് ഏ​താ​നും ആ​ഴ്ച​ക​ൾ ക​ഴി​ക്കു​ന്ന​തു പോ​സി​റ്റീ​വ് ഫ​ലം ന​ല്കു​മെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കാ​ര​റ്റ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കു​ന്ന​ത് ശ്വാ​സ​കോ​ശം, കൊ​ളോ​റെ​ക്റ്റ​ൽ, പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന റി​പ്പോ​ർട്ട്.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

ര​ക്ത​സ​മ്മർ​ദം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള​ള​വ​ർ​ക്കു കാ​ര​റ്റ് വി​ഭ​വ​ങ്ങ​ൾ ഗു​ണ​പ്ര​ദം. അ​തി​ലു​ള​ള ബീ​റ്റ ക​രോട്ടി​ൻ, ആ​ൽ​ഫ ക​രോട്ടി​ൻ, ല്യു​ടെ​യ്ൻ എ​ന്നീ ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ കൊ​ള​സ്ട്രോ​ളി​നെ​തി​രേ പോ​രാ​ടു​ന്നു. ഹൃ​ദ​യാ​ഘാ​ത​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. ധ​മ​നി​ക​ളി​ലെ ടെ​ൻ​ഷ​ന് അ​യ​വു​വ​രു​ത്തി ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തി ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു കാ​ര​റ്റി​ലു​ള​ള പൊട്ടാ​സ്യം ഗു​ണ​പ്ര​ദം. ചു​രു​ക്ക​ത്തി​ൽ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​തു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലു​ള​ള സോ​ഡി​യം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള​ള​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നു പൊട്ടാ​സ്യം സ​ഹാ​യ​കം. പ​ക്ഷേ, പാ​കം ചെ​യ്യു​ന്പോ​ൾ 30 ശ​ത​മാ​നം വ​രെ ന​ഷ്ട​മാ​കാ​റു​ണ്ട്. അ​തി​നാ​ൽ വേ​വി​ക്കാ​തെ ക​ഴി​ക്കാ​വു​ന്ന പ​ച്ച​ക്ക​റി​ക​ൾ പ​ച്ച​യ്ക്കു​

ത​ന്നെ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. തി​ള​പ്പി​ക്കു​ന്പോ​ഴാ​ണ് പോ​ഷ​ക​ങ്ങ​ൾ ഏ​റെ ന​ഷ്ട​മാ​കു​ന്ന​ത്. ആ​വി​യി​ൽ വേ​വി​ക്കു​ന്ന​തു പോ​ഷ​ക​ന​ഷ്ടം താ​ര​ത​മ്യേ​ന കു​റ​യ്ക്കും.

ച​ർ​മാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു

വി​റ്റാ​മി​ൻ എ​, വി​റ്റാ​മി​ൻ സി ​ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ളാ​ണ് കാ​ര​റ്റി​നെ ച​ർ​മ​ത്തി​നു പ്രി​യ​മു​ള​ള​താ​ക്കു​ന്ന​ത്. സൂ​ര്യ​നി​ൽ നി​ന്നു​ള്ള ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ളി​ൽ നി​ന്നു ച​ർ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്നു. ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ച​ർ​മ​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. കോ​ശ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു.

കാരറ്റ് ജ്യൂസ്

വേ​ന​ൽ​ക്കാ​ല​ത്തു കാ​ര​റ്റ് ജ്യൂ​സ് ക​ഴി​ക്കാം. ച​ർ​മത്തി ന്‍റെ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ച​ർ​മ​ത്തിന്‍റെ നി​റ​ഭേ​ദം, കു​രു​ക്ക​ൾ എ​ന്നി​വ​യെ ത​ട​യു​ന്നു.​ച​ർ​മ​ാരോ​ഗ്യ​വും തി​ള​ക്ക​വും ഉൗ​ർ​ജ്വ​സ്വ​ല​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യ​കം. കാ​ര​റ്റ് ന​ന്നാ​യ​ര​ച്ച​തു(​ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍ അ​ള​വി​ൽ) തേ​നു​മാ​യി ചേ​ർ​ത്തു മു​ഖ​ത്തു പു​രട്ടാം. ഉ​ണ​ങ്ങു​ന്പോ​ൾ ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ മു​ഖം ക​ഴു​കാം. നാ​ട​ൻ ഫേ​സ്മാ​സ്കാ​യി മാ​റു​ക​യാ​ണ് ഇവിടെ കാരറ്റ്. ച​ർ​മ​ത്തിന്‍റെ ഇ​ലാ​സ്തി​ക നി​ല​നി​ർ​ത്തു​ന്ന കൊ​ളാ​ജന്‍റെ നി​ർ​മാ​ണ​ത്തി​നു കാ​ര​റ്റ് ഗു​ണ​പ്ര​ദം. അ​തു ച​ർ​മ​ത്തിൽ ചുളിവുകൾ ഉണ്ടാകുന്നതു ത​ട​യു​ന്നു. ചു​രു​ക്ക​ത്തി​ൽ യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യ​കം.

കരളിന്‍റെ കരുത്തിന്

കാ​ര​റ്റ് പ​ച്ച​യ്ക്കു ക​ടി​ച്ചു ച​വ​ച്ച​ര​ച്ചു​തി​ന്ന​ണം. പ​ല്ലു​ക​ളു​ടെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം. ഉ​മി​നീ​രിന്‍റെ ഉ​ത്പാ​ദ​നം ത്വ​രി​ത​പ്പെ​ടു​ത്തി അ​സി​ഡി​റ്റി, വാ​യി​ലെ ബാ​ക്ടീ​രി​യ​ക​ളു​ടെ തോ​ത് എ​ന്നി​വ സന്തു​ല​നം ചെ​യ്യു​ന്ന​തി​നും കാ​ര​റ്റ് ഗു​ണ​പ്ര​ദം. കാ​ര​റ്റി​ൽ ധാ​രാ​ള​മു​
ള​ള വി​റ്റാ​മി​ൻ എ​യും ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളും ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള്ളുന്ന​തി​നു ക​ര​ളി​നു തു​ണ​യാ​കു​ന്നു.

ക​ര​ളി​ൽ ബൈ​ൽ സ്ര​വം, ഫാ​റ്റ് എ​ന്നി​വ അ​ടി​യു​ന്ന​തു കു​റ​യ്ക്കു​ന്നു. ക​ര​ൾ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​യി​ൽക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​റ്റി​ലു​ള​ള ക​രോട്ടി​നോ​യ്ഡു​ക​ൾ സ​ഹാ​യി​ക്കു​ന്നു. വേ​വി​ച്ച കാ​ര​റ്റി​നെ​ക്കാ​ൾ പ​ച്ച​യ്ക്കു​ള​ള കാ​ര​റ്റാ​ണ് ഗു​ണ​പ്ര​ദം.

കാരറ്റ് - ഉപ്പുമാവ്, ദോശ, പുട്ട്

ഉ​പ്പു​മാ​വു ത​യാ​റാ​ക്കു​ന്പോ​ൾ കാ​ര​റ്റ് കൂ​ടി ചേ​ർ​ത്താ​ൽ അ​തു കാ​ര​റ്റ് ഉ​പ്പു​മാ​വ്. ദോ​ശ​മാ​വി​ൽ കാ​ര​റ്റ് പൊ​ടി​പൊ​ടി​യാ​യി അ​രി​ഞ്ഞ​തു കൂ​ടി ചേ​ർ​ത്തു ക​ല​ക്കി ചു​ട്ടെടുത്താ​ൽ അ​തു കാ​ര​റ്റ്ദോ​ശ. പുട്ടുപൊടിയിൽ കാരറ്റ് നുറുക്കിയതു ചേർത്താൽ രൂപപ്പെടുന്നതു കാരറ്റ് പുട്ട്.