ഗർഭിണികളുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക
Wednesday, February 27, 2019 2:45 PM IST
സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ണ്ട​യ്ക്ക ഗു​ണ​ പ്രദം; പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം.

ഗ​ർ​ഭ​കാ​ല​ത്ത് 4മുതൽ 12 വരെ ആ​ഴ്ച​ക​ളി​ലാ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​ന്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ശുദ്ധമായ വെ​ണ്ട​യ്ക്ക​യിൽ നിന്നു തയാറാക്കുന്നവി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ശ​രീ​ര​മെ​ന്പാ​ടും ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന​ാണ്. ഹീ​മോ​ഗ്ലോ​ബിൻ ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തോ​ടെ ര​ക്ത​സ​ഞ്ചാ​ര​വും മെ​ച്ച​പ്പെ​ടു​ന്നു. ച​ർ​മ​ത്തി​നു തി​ള​ക്ക​വും സ്വാ​ഭാ​വി​ക നി​റ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു.


വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കൊ​ള​സ്ട്രോ​ൾ അ​മി​ത​മാ​യി ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. വെ​ണ്ട​യ്ക്ക ഫ്രൈ ​ചെ​യ്തു ക​ഴി​ക്കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. മ​റ്റു രീ​തി​ക​ളി​ൽ പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ആവിയിൽ വേവിക്കുന്നത് ഉത്തമം.