താത്പര്യക്കുറവ്
ഞാൻ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളിൽ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭർത്താവിന്റെ സന്തോഷത്തിനുവേണ്ടി ഞാൻ എന്തുചെയ്യണം?
എസ്.കെ. ആറ്റിങ്ങൽ

ലൈംഗിക കാര്യങ്ങളിൽ താത്പര്യം തോന്നാതിരിക്കുന്ന അവസ്‌ഥയാണ് ഫ്രിജിഡിറ്റി. മിക്കപ്പോഴും മാനസിക കാരണങ്ങൾ മൂലമാണ് ലൈംഗികതാത്പര്യം കുറയുന്നത്. പരാജയബോധം, ലൈംഗികപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ, ഒരേ തരത്തിലുള്ള രതിരീതികൾ മൂലമുള്ള വിരസത, മിഥ്യാധാരണകൾ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാരീരിക കാരണങ്ങൾ മൂലവും ചിലരിൽ താത്പര്യക്കുറവുണ്ടാകും.


സ്ത്രീകൾക്കു ലൈംഗിക മരവിപ്പു ബാധിക്കാറുണ്ടെന്നു തെറ്റിദ്ധാരണയിൽ നിന്നാണ് ഫ്രിജിഡിറ്റി എന്ന അവസ്‌ഥയെക്കുറിച്ചുള്ള തെറ്റിദ്ധാരണയുണ്ടായത്. ലൈംഗികതയിൽ ഓരോ വ്യക്‌തികൾക്കും ഏറ്റക്കുറച്ചിലുണ്ടാകാമെന്നും ലൈംഗിക മരവിപ്പ് എന്നൊരു അവസ്‌ഥ ഇല്ലെന്നും വാദിക്കുന്നവരും ആധുനിക ശാസ്ത്രത്തിലുണ്ട്. ശരിയായൊരു കൗൺസലിംഗിലൂടെ ഇതിന് പരിഹാരം കാണാൻ സാധിക്കും.