പാ​ന്പു​ക​ൾ താ​വ​ള​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാം
Monday, June 28, 2021 3:08 PM IST
1. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പു​റ​ത്തേ​ക്കെ​റി​യാ​തെ ആ​രോ​ഗ്യ​ക​ര​മാ​യി ന​ശി​പ്പി​ക്കു​ക. അ​വ​ശി​ഷ്ട​ങ്ങ​ൾ തി​ന്നാ​ൻ എ​ലി​ക​ൾ വ​രും. ഇ​വ​യെ പി​ടി​ക്കാ​ൻ പാ​ന്പു​ക​ളും വ​രും.

2. രാ​ത്രി​യി​ൽ ന​ട​ക്കു​ന്പോ​ൾ വെ​ളി​ച്ചം ക​രു​തു​ക.

3. രാ​ത്രി​യി​ൽ ന​ട​ക്കു​ന്പോ​ൾ കാ​ലു​ക​ൾ ഉ​റ​പ്പി​ച്ചു ച​വു​ട്ടി ന​ട​ക്കു​ക. ഈ ​പ്ര​ക​ന്പ​ന​ശ​ബ്ദം കേ​ട്ടാ​ൽ പാ​ന്പു​ക​ൾ വ​ഴി​മാ​റും.

4. വീ​ടി​ന​ടു​ത്ത് ചു​മ​രി​നോ​ടു ചേ​ർ​ത്ത് വി​റ​ക് കൂ​ട്ടി​വ​യ്ക്കാ​തി​രി​ക്കു​ക.

5. വീ​ടി​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്താ​തി​രി​ക്കു​ക.

6. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മ​ര​ക്ക​ന്പു​ക​ൾ വെ​ട്ടി​മാ​റ്റു​ക.

7. ഷൂ​സു​ക​ൾ, ചെ​രു​പ്പു​ക​ൾ എ​ന്നി​വ കാ​ലി​ലി​ടു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ക.

8. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്പോ​ൾ പ​ന്ത് ച‌ു​റ്റു​മ‌ു​ള്ള കാ​ട്ടി​ൽ പോ​യാ​ൽ ഓ​ടി​ച്ചെ​ന്ന് കൈ​കൊ​ണ്ട് എ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​തെ ഒ​രു വ​ടി​കൊ​ണ്ടോ മ​റ്റോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക.

9. കോ​ഴി​ക്കൂ​ടി​ന​ടു​ത്തേ​ക്ക് പോ​കു​ന്പോ​ൾ അ​വ​യി​ൽ പാ​ന്പു​ക​ൾ വി​ശ്ര​മി​ക്കു​ന്നു​ണ്ടോ എ​ന്നു നോ​ക്ക​ന്ന​ത് ന​ല്ല​താ​ണ്. കാ​ര​ണം, ത​ണു​പ്പു കി​ട്ടാ​ൻ പ​ല​പ്പോ​ഴും വി​ഷ​സ​ർ​പ്പ​ങ്ങ​ൾ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റാ​ൻ ഇ​ട​യു​ണ്ട്. പാ​ന്പു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​ത​ല്ലേ, പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സി​ക്കു​ന്ന​തി​ന‌േ​ക്കാ​ൾ ന​ല്ല​ത്.

10. സ്കൂ​ൾ മ​തി​ലു​ക​ൾ അ​ടി​ഭാ​ഗം ന​ല്ല​വ​ണ്ണം സി​മ​ന്‍റും കോ​ൺ​ക്രീ​റ്റും ചേ​ർ​ത്ത് കെ​ട്ടു​ക. അ​ല്ലെ​ങ്കി​ൽ മ​തി​ലു​ക​ളു​ടെ അ​ടി​യി​ൽ എ​ലി​ക​ൾ, പെ​രു​ച്ചാ​ഴി​ക​ൾ, പാ​ന്പു​ക​ൾ മു​ത​ലാ​യ​വ മാ​ള​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

11. സ്കൂ​ളി​ന​ടു​ത്തു​ള്ള പൊ​ത്തു​ക​ളും മാ​ള​ങ്ങ​ളും സി​മ​ന്‍റി​ട്ട് അ​ട​യ്ക്കു​ക. പ​രി​സ​ര​ത്തു​ള്ള ചി​ത​ൽ ന​ശി​പ്പി​ക്കു​ക.

12. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ സ്കൂ​ൾ, ഓഫീസ് പ​രി​സ​രം നി​ർ​ബ​ന്ധ​മാ​യും വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക. വിഷം ശരീരത്തിൽ കയറിയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന


വി​ഷ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു പു​റ​മേ സ​ര​ള​മാ​യ ഒ​രു പ​രി​ശോ​ധ​ന​കൊ​ണ്ട് വി​ഷം ശ​രീ​ര​ത്തി​ൽ ക​യ​റി​യി​ട്ടു​ണ്ടോ​യെ​ന്ന് മ​ന​സി​ലാ​ക്കാം. ഇ​തി​നെ 20WBCT (20 minutes whole blood clotting test) എ​ന്നു പ​റ​യും. വൃ​ത്തി​യു​ള്ള, ന​ന​വു​ത​ട്ടാ​ത്ത ഒ​രു പു​തി​യ ടെ​സ്റ്റ്ട്യൂ​ബി​ൽ 2 മി​ല്ലി ലി​റ്റ​ർ ര​ക്ത​മെ​ടു​ത്ത് ടെ​സ്റ്റ് ട്യൂ​ബ് ഒ​രി​ട​ത്തു കു​ത്ത​നെ നി​ശ്ച​ല​മാ​ക്കി നി​ർ​ത്തു​ക.

20 മി​നി​ട്ട് ക​ഴി​ഞ്ഞ് ടെ​സ്റ്റ് ട്യൂ​ബ് ച​രി​ച്ചു​നോ​ക്കി​യാ​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ വി​ഷം ര​ക്ത​ത്തി​ലെ​ത്തി​യെ​ന്ന് മ​ന​സി​ലാ ക്കാം. എ​എ​സ്‌​വി കൊ​ടു​ത്തു തു​ട​ങ്ങാം. ഡോ​സും മ​റ്റും ഡോ​ക്ട​ർ നി​ശ്ച​യി​ക്കും. പാ​ന്പി​ന്‍റെ വാ​യി​ൽ ടെ​റ്റ​ന​സ് തു​ട​ങ്ങി നി​ര​വ​ധി രോ​ഗ​ബീ​ജ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ടെ​റ്റ​ന​സി​ന് എ​തി​രേ​യു​ള്ള പ്ര​തി​രോ​ധ മ​രു​ന്നാ​ണ് കൊ​ടു​ക്കേ​ണ്ട​ത്.

എ​എ​സ്‌​വി അലർജി ഉണ്ടെങ്കിൽ...

എ​എ​സ്‌​വി ചി​ല​പ്പോ​ൾ ചെ​റി​യ അ​ല​ർ​ജി​ക്ക് റി​യാ​ക്‌​ഷ​ൻ​സ് ഉ​ണ്ടാ​ക്കാം. അ​ത് ചി​ല​പ്പോ​ൾ വ​ലി​യ തോ‌​തി​ലാ​യി രോ​ഗി​യു​ടെ മ​ര​ണ​ത്തി​ൽ വ​രെ ക​ലാ​ശി​ക്കാം. അ​ല​ർ​ജി​ക് റി​യാ​ക്‌​ഷ​ൻ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​എ​സ്‌​വി കൊ​ടു​ക്ക​രു​ത്.

റി​യാ​ക്‌​ഷ​നു​ള്ള മ​രു​ന്ന് ന​ൽ​കി പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് എ​എ​സ്‌​വി കൊ​ടു​ക്കു​ന്ന​ത് തു​ട​രാം. കാ​ര​ണം സ​ർ​പ്പ​ദം​ശ​ന​മേ​റ്റ രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​റെ മാ​ർ​ഗ​ങ്ങ​ളി​ല്ല.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്. ഫോൺ - 9447305004