കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ
Wednesday, June 9, 2021 4:16 PM IST
ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​വ​രി​ൽ ഏ​താ​ണ്ട് 90 ശ​ത​മാ​നം രോ​ഗി​ക​ളും തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ക​പ്പെ​ടു​ന്പോ​ഴാ​ണു ത​ങ്ങ​ൾ​ക്കു​ണ്ടാ​യ രോ​ഗാ​വ​സ്ഥ​യു​ടെ കാ​ഠി​ന്യ​ത്തെ​യും സ​ങ്കീ​ർ​ണ​ത​ക​ളെ​യും​പ​റ്റി ചി​ന്തി​ക്കു​ന്ന​ത്. തീ​വ്രപ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ​വ​ച്ചു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ളും അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ത്ത പ്ര​മേ​ഹ​വും ഒ​ക്കെ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ഈ ​രോ​ഗാ​തു​ര​ത​ക​ൾ നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചു സ​മു​ചി​ത​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​ക​ളും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും സ​മ​യോ​ചി​ത​മാ​യി ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ താ​ന​ക​പ്പെ​ട്ട മാ​ര​കാ​വ​സ്ഥ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു നി​ൽ​ക്കാ​മാ​യി​രു​ന്നെ​ന്ന് വ്യാ​കു​ല​പ്പെ​ട്ട് അ​വ​ർ ത​ള​രു​ന്നു. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ന്‍റെ ശീ​ഘ്ര​ഗ​തി​യി​ലു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​ൽ ഇ​ടം​വ​ലം നോ​ക്കാ​തെ മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ൾ ജീ​വ​നെ താ​ങ്ങി​നി​ർ​ത്തു​ന്ന പ​ല സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​യും​പ​റ്റി ഓ​ർ​ക്കാ​ൻ ആ​ർ​ക്കു സ​മ​യ​മി​രി​ക്കു​ന്നു.

രോഗഭയം കൂടുന്പോൾ...

മു​ന്പ്, പെ​ട്ടെ​ന്നു മ​രി​ച്ചു​വീ​ഴു​മെ​ന്നു പ​റ​ഞ്ഞാ​ലും അ​ങ്ങ​നെ​യൊ​ന്നും കു​ലു​ക്കം ത​ട്ടാ​ത്ത അ​വ​സ്ഥാ​വി​ശേ​ഷ​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. ഇ​പ്പോ​ൾ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​ന​ത്തോ​ടെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ രോ​ഗ​ങ്ങ​ളോ​ടു​ള്ള ഭ​യം അ​മി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ നാം ​മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴും കോ​വി​ഡ്-19 രോ​ഗ​ബാ​ധ​മൂ​ല​മല്ല ലോ​ക​ത്ത് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​ത്. പ്ര​തി​ദി​നം ലോ​ക​ത്താ​ക​മാ​ന​മാ​യി ഏ​ക​ദേ​ശം ഒ​രു ല​ക്ഷം പേ​രാ​ണ് ആ​കെ മ​ര​ണ​പ്പെ​ടു​ന്ന​തെ​ന്നാ​ണു ക​ണ​ക്ക്. ഇ​തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ൾ​ക്കാ​ർ മ​ര​ണ​പ്പെ​ടു​ന്ന​ത് ഇ​പ്പോ​ഴും ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ​കൊ​ണ്ടു​ത​ന്നെ (48,742), അ​തു​ക​ഴി​ഞ്ഞാ​ൽ അ​ർ​ബു​ദം (26,181), പി​ന്നെ വി​വി​ധ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ (10,724), അ​തി​നു​പി​ന്നി​ൽ മ​റ​വി​രോ​ഗം, ആ​മാ​ശ​യാ​ന്ത്ര രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, ക​ര​ൾ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ത​ന്നെ. ഈ ​ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ കോ​വി​ഡ്-19 ബാ​ധ​മൂ​ലം പ്ര​തി​ദി​നം 7500 ഓ​ളം പേ​രാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ മ​ര​ണ​മ​ട​യു​ന്ന​ത്. ഇ​തി​ൽ​നി​ന്നു നാം ​മ​ന​സി​ലാ​ക്കേ​ണ്ട​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ മൃ​ത്യു​വി​നി​ര​യാ​ക്കു​ന്ന സു​പ്ര​ധാ​ന വി​ല്ലാ​ൻ കോ​വി​ഡ് കാ​ല​ത്തും ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ​ ത​ന്നെ​യാ​ണ് എ​ന്ന​തു​ത​ന്നെ.


കർശനമായ ജീവിതശൈലി

ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യും അ​തേ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​വും പി​ടി​യി​ലൊ​തു​ക്കാ​ൻ ഏ​റ്റ​വും മെ​ച്ചം പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളോ ചി​കി​ത്സാ പ​ദ്ധ​തി​ക​ളോ എ​ന്ന​തി​നെ​പ്പ​റ്റി ച​ർ​ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു ദ​ശ​ക​ങ്ങ​ളാ​യി. രോ​ഗ​പ്ര​തി​രോ​ധ​രം​ഗ​ത്തും ചി​കി​ത്സാ​രം​ഗ​ത്തും ന​ട​ന്ന ചി​ല സു​പ്ര​ധാ​ന ഗ​വേ​ഷ​ണ​ങ്ങ​ളെ​യും ക്രോ​ഡീ​ക​രി​ച്ച് ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണ​സം​ഖ്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​കൊ​ണ്ടോ സാ​ങ്കേ​തി​ക​മി​ക​വു​ള്ള നൂ​ത​ന ചി​കി​ത്സാ​വി​ധി​ക​ൾ​കൊ​ണ്ടാ​ണോ കൂ​ടു​ത​ൽ കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​ത് എ​ന്നു വി​ല​യി​രു​ത്ത​പ്പെ​ട്ടു. 1975-നും 2000-​നു​മി​ട​യ്ക്കു ന​ട​ന്ന ചി​ല നി​രീ​ക്ഷ​ണ പ​ഠ​ന​ങ്ങ​ളി​ലും അ​സ​ന്നി​ഗ്ധം തെ​ളി​യി​ക്ക​പ്പെ​ട്ട​ത്, ക​ർ​ശ​ന​മാ​യ ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും ആ​പ​ത്ഘ​ട്ട​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും 51 ശ​ത​മാ​ന​വും വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ 40 ശ​ത​മാ​ന​വും ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണ​സം​ഖ്യ കു​റ​യ്ക്കാ​ന് സാ​ധി​ച്ചു എ​ന്ന​താ​ണ്. (തുടരും)

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം