ടൂ​ത്ത് പേ​സ്റ്റി​ൽ ഡി​റ്റ​ർ​ജ​ന്‍റ് എ​ന്തി​ന്?
ദ​ന്ത-​വാ​യ ശു​ചീ​ക​ര​ണ​ത്തി​ന് ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റും ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ഉ​പാ​ധി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ച് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ടൂ​ത്ത്പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല്ലു തേ​യ്ക്കു​ന്ന​ത്.

1800 ക​ളി​ൽ ആ​ണ് ഇ​ന്ന​ത്തെ ടൂ​ത്ത് പേ​സ്റ്റു​ക​ളോ​ട് അ​ടു​ത്തു നി​ൽ​ക്കു​ന്ന പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്. വെ​റ്റി​ല​യും, ചോ​ക്കും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​ര​ക്ക​രി അ​ട​ങ്ങി​യ പേ​സ്റ്റു​ക​ൾ നി​ല​വി​ൽ​വ​ന്നു. ആ​ദ്യം ഇ​തു പൊ​ടി​രൂ​പ​ത്തി​ൽ ആ​യി​രു​ന്നു​വെ​ങ്കി​ലും പേ​സ്റ്റ് രൂ​പ​ത്തി​ലും ല​ഭി​ക്കു​മാ​യി​രു​ന്നു.

1914 ന് ​ശേ​ഷ​മാ​ണ് പേ​സ്റ്റി​ൽ ഫ്ലൂ​റൈ​ഡ് ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ തു​ട​ങ്ങി​യ​ത്. അ​ത് ദ​ന്ത​ക്ഷ​യം (പോ​ട്) ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ് എ​ന്നു ക​ണ്ട​തി​നാ​ലാ​ണ് ടൂ​ത്ത് പേ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പ​ല പ്ര​ത്യേ​ക ചേ​രു​വ​ക​ൾ ഉ​ണ്ടാ​യി എ​ങ്കി​ലും ടൂ​ത്ത് പേ​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ക​ങ്ങ​ൾ ഏ​ക​ദേ​ശം ഒ​ന്നു ത​ന്നെ​യാ​ണ്.

1. അ​ബ്ര​സീ​വ്- പ​ല്ലി​നെ തേ​ച്ചു മി​നു​സ​പ്പെ​ടു​ത്താ​നും പ്ലാ​ക്ക്, ക​റ​ക​ൾ ക​ള​യാ​നും സ​ഹാ​യി​ക്കു​ന്നു. അ​ലൂ​മി​നി​യം ഹൈ​ഡ്രോ​ക്സൈ​ഡ്, കാ​ൽ​സ്യം കാ​ർ​ബ​ണേ​റ്റ്, സി​ലി​ക്ക എ​ന്നി​വ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ. എ​ന്നാ​ൽ അ​ബ്ര​സീ​വ് കൂ​ടു​ത​ലു​ള്ള പേ​സ്റ്റ് ഇ​നാ​മ​ലി​ന് പോ​റ​ൽ ഉ​ണ്ടാ​ക്കു​ന്ന​തും ക​ട്ടി കു​റ​യ്ക്കു​ന്ന​തി​നും കാ​ര​ണ​മാകു​ന്നു

2.ഡി​റ്റ​ർ​ജ​ന്‍റ്- കൃ​ത്യ​മാ​യ ബ്ര​ഷിം​ഗി​ലൂ​ടെ മാ​ത്രം നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ക​റ​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു. സോ​ഡി​യം ലൊ​റൈ​ൽ സ​ൾ​ഫേ​റ്റ് ആ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​താ​ണു പേ​സ്റ്റി​ന് പ​ത​യ്ക്കു​ന്ന സ്വ​ഭാ​വം ന​ൽ​കു​ന്ന​ത്. പ​ത ഉ​ണ്ടാ​കു​ന്ന​ത് പേ​സ്റ്റ് വാ​യി​ൽ നി​ന്ന് ഊ​ർ​ന്നി​റ​ങ്ങി പോ​കാ​തെ നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ്.

3. ഫ്ലൂ​റൈ​ഡ്- സോ​ഡി​യം മോ​ണോ ഫ്ലൂ​റോ ഫോ​സ്ഫേ​റ്റ് ആ​ണ് പേ​സ്റ്റി​ൽ സാ​ധാ​ര​ണ​യാ​യി ഉ​ൾ​പ്പെ​ടു​ത്താ​റു​ള്ള​ത്. 1000 മു​ത​ൽ 1100 പാ​ർ​ട്സ് പെ​ർ മി​ല്യ​ൻ എ​ന്ന അ​ള​വി​ലാ​ണ് പേ​സ്റ്റി​ലെ ഫ്ലൂ​റൈ​ഡ് ശ​രാ​ശ​രി ചേ​രു​വ. മു​ക​ളി​ൽ പ​റ​ഞ്ഞ മൂ​ന്നു​മാ​ണ് പേ​സ്റ്റി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.


മ​റ്റു ഘ​ട​ക​ങ്ങ​ൾ

a. ഹ്യൂ​മ​ക്റ്റെ​ന്‍റ് - ടൂ​ത്ത്പേ​സ്റ്റി​ന്‍റെ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. ഉ​ദാ​ഹ​ര​ണം സൈ​ലി​റ്റോ​ൾ, സോ​ർ​ബി​റ്റോ​ൾ, ഗ്ലി​സ​റി​ൻ.
b. പ്രി​സ​ർ​വേ​റ്റീ​വ്സ് - സോ​ഡി​യം ബെ​ൻ​സോ​യേ​റ്റ്, മീ​തൈ​ൽ പാ​ര​ബ​ൻ മു​ത​ലാ​യ പ്രി​സ​ർ​വേ​റ്റി​വു​ക​ൾ പേ​സ്റ്റി​ൽ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യും. ഇ​തി​നാ​ൽ ഇ​ത് ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.
c. സ്വീ​റ്റ​നിം​ഗ് ഏ​ജ​ന്‍റ് - പേ​സ്റ്റ് രു​ചി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​ന്നു. ഉ​ദാ​ഹ​ര​ണം സൈ​ലി​റ്റോ​ൾ, സാ​ക്ക​റി​ൻ
d.ഫ്ളേ​വേ​ഴ്സ്- ചേ​രു​വ​ക​ളു​ടെ അ​രു​ചി മാ​റ്റാ​നാ​യി ചേ​ർ​ക്കു​ന്നു. ഉ​ദാ​ഹ​ര​ണം പെ​പ്പ​ർ​മി​ൻ​റ്റ്, സി​ന​മ​ൺ, മെ​ന്തോ​ൾ.
e.തി​ക്ക​നിം​ഗ് ഏ​ജ​ന്‍റ്സ്- നാ​ച്ചു​റ​ൽ ഗം, ​സി​ന്ത​റ്റി​ക് സെ​ല്ലു​ലോ​സ് തു​ട​ങ്ങി​യ​വ പേ​സ്റ്റ് രൂ​പ​ത്തി​ൽ നി​ല​നി​ർ​ത്തു​വാ​ൻ സ​ഹാ​യി​ക്കു​ന്നു.
f. ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ ഏ​ജ​ന്‍റ്സ്- രോ​ഗാ​ണു​ക്ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യു​ള്ള ചേ​രു​വ​യാ​ണി​ത്. ഉ​ദാ​ഹ​ര​ണം പോ​വി​ഡോ​ൺ അ​യ​ഡി​ൻ, ക്ലോ​ർ​ഹെ​ക്സി​ഡി​ൻ
g. വൈ​റ്റ​നിം​ഗ് ഏ​ജ​ന്‍റ്സ്- പ​ല്ലു​ക​ൾ​ക്ക് വെ​ൺ​മ കൂ​ട്ടാ​ൻ. ഉ​ദാ​ഹ​ര​ണം ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ ക​റ​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്

ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഡന്‍റൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല)

ഫോ​ണ്‍: 9447219903
[email protected]
www.dentalmulamoottil.com