സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകളുമായി ഡയഗണ്‍കാര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ 5000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനമായ ഡയഗണ്‍കാര്‍ട്.കോം തീര്‍ത്തും സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചു നല്‍കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് കോട്ടണ്‍ മാസ്‌കുകള്‍, അഞ്ച് ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ് പിന്‍ മാസ്‌കുകള്‍, 10 എംഎല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുള്‍പ്പെട്ട കിറ്റാണ് സൂകൂള്‍ വിലാസത്തില്‍ സൗജന്യമായി ഡെലിവറി ചെയ്യുക. https://www.diaguncart.com/ എന്ന വെബ്‌സൈറ്റിലൂടെ ആദ്യം അപേക്ഷിക്കുന്ന 5000 വിദ്യാര്‍ഥികള്‍ക്കാണ് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ സൗജന്യമായി കിറ്റുകള്‍ എത്തിക്കുന്നത്. ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കുണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കിറ്റ് മാത്രമേ നല്‍കുകയുള്ളു.

ഇതോടൊപ്പം സ്‌കളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷകമായ പാക്കേജുകളും ഡയഗണ്‍കാര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിവില 15 രൂപയുള്ള ത്രീ-പ്ലൈ അള്‍ട്രാസോണിക് മാസ്‌കിന് ഒന്നിന് ഒന്നര രൂപ; സ്‌പ്രെയറോടുകൂടിയ 500 മില്ലി സാനിറ്റൈസര്‍ ബോട്ടിലിന് 80 രൂപ (വിപണി വില - 250), എന്‍95 മാസ്‌ക് 20 രൂപ (വിപണി വില 90), പിപിഇ കിറ്റ് 150 രൂപ (750 ), സുരക്ഷാ ഗൗണ്‍ 65 രൂപ (200) 200 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 15 രൂപ (100) 300 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 60 രൂപ (250) ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 700 രൂപ (6000); ഫോഗിങ് മെഷിന്‍ 5000 (12000 രൂപ) എന്നിങ്ങനെയാണ് സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക നിരക്ക്. 2500 രൂപ വിപണിവിലയുള്ള 5 ലിറ്റര്‍ സാനിറ്റൈസര്‍ സ്‌കൂളുകള്‍ക്ക് 550 രൂപയ്ക്കും. ലഭ്യമാകും. 350 രൂപയ്ക്കു മേലുള്ള ഓര്‍ഡറുകള്‍ സൗജന്യമായി ഡെലിവറി ചെയ്യും.


കോവിഡ് ഭീതി രൂക്ഷമായിരിക്കെ 20 രൂപ നിരക്കില്‍ മാത്രം സര്‍ജിക്കല്‍ മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമായിരുന്ന സമയത്ത് 3 രൂപയ്ക്ക് ഇവ ആളുകളിലെത്തിച്ച് ജനശ്രദ്ധ ആകര്‍ഷിച്ച ഇകൊമേഴ്‌സ് സൈറ്റാണ് ഡയഗണ്‍ കാര്‍ട്ടിന് കേരളത്തിലെവിടെയും ഏത് അതിവേഗം ഉല്‍പ്പന്നങ്ങളെത്തിക്കാനുള്ള ഡെലിവറി സംവിധാനങ്ങളും സ്വന്തമായുണ്ട്.