മാനസികാരോഗ്യം, എല്ലാവർക്കും!
ഒ​ക്ടോ​ബ​ർ 10:ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നം

ഒ​ക്ടോ​ബ​ർ 10 ലോ​കമാ​ന​സി​കാ​രോ​ഗ്യ ദി​ന​മാ​യി ആ​ദ്യ​മാ​യി ആ​ച​രി​ച്ച​ത് വേൾഡ് ഫെഡറേഷൻ ഓഫ് മെന്‍റൽ ഹെൽത്ത് ആണ് ആ​ണ്. ആ​രോ​ഗ്യ​ത്തെ പ്രോത്സാഹിപ്പിക്കുക, വൈ​കാ​രി​ക മാ​ന​സി​ക രോ​ഗ​ങ്ങ​ളെ ത​ട​യു​ക, അ​തു​പോ​ലെ ത​ന്നെ ശ​രി​യാ​യി​ട്ടു​ള്ള ചികിത്സ ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇന്‍റർ​നാ​ഷ​ണ​ൽ മെ​മ്പ​ർ​ഷി​പ്പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ണ് വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഫോ​ർ മെ​ന്‍റൽ ഹെ​ൽ​ത്ത്.

മാ​ന​സി​കാ​രോ​ഗ്യം ഇ​ന്ന് എ​വി​ടെ എ​ത്തി നി​ൽ​ക്കു​ന്നു?

ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ കോ​വി​ഡ് 19 എ​ന്ന വി​ല്ല​നെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൻെ​റ പ്ര​സ​ക്തി ഇ​ന്ന് വ​ർ​ധി​ച്ചു​വ​രു​ന്നു. വൈ​റ​സി​നെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നും പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ത്ക​ണ്ഠ, ഭ​യം, ഒ​റ്റ​പ്പെ​ട​ൽ, സാ​മൂ​ഹി​ക അ​ക​ലം, നി​യ​ന്ത്ര​ണ​ങ്ങ​ൾ, അ​നി​ശ്ചി​ത​ത്വം, വൈ​കാ​രി​ക ക്ലേ​ശ​ങ്ങ​ൾ, എ​ന്നി​വ വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​യാ​യി ഇ​ത് മാ​റിക്കഴി​ഞ്ഞു. ലോകാരോഗ്യസംഘടനയു​ടെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 450 ദ​ശല​ക്ഷം ആ​ളു​ക​ൾ മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ൾക്കൊപ്പം മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളോ​ടെയാണ് ജീ​വി​ക്കു​ന്ന​ത്.തു​ട​ർ​ന്ന് 2012 ലെ ​ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഓ​രോ നാ​ലുപേരി​ലും ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത​ത്തിന്‍റെ ഏ​തെ​ങ്കി​ലും ഒ​രു ഘ​ട്ട​ത്തി​ൽ മാ​ന​സി​കാരോ​ഗ്യ​ത്തി​നു വി​ധേ​യ​രാ​കു​ന്നു. അ​തോ​ടൊ​പ്പം ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കൊ​ണ്ടു​ള്ള വൈ​ക​ല്യ​വും ഉ​യ​ർ​ന്ന തോ​തി​ൽ വ​ർ​ധി​ക്കു​ന്നു. ഇ​ത് മൊ​ത്തം ആ​ഗോ​ള രോ​ഗ​ത്തിന്‍റെ 13 ശതമാനം വ​രും.

2018 ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ഓ​രോ 40 സെ​ക്ക​ൻ​ഡി​ലും ഒ​രാ​ൾ ജീവനൊടുക്കുന്നു. പ്ര​തിവ​ർ​ഷം ഇ​ത് ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ മ​രി​ക്കു​ന്ന എട്ടുല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ പ്രതിനി​ധീ​ക​രി​ക്കു​ന്നു. ഇ​ത് യു​ദ്ധ​വും ന​ര​ഹ​ത്യയും ​മൂ​ലം മ​രി​ക്കു​ന്ന ആ​ളു​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.

ഈ ​കോ​വി​ഡ് കാ​ല​ത്ത് ന​മ്മ​ൾ ആ​രും ഒ​റ്റ​ക്ക​ല്ല ഒ​പ്പ​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​ലും, മാ​ന​സി​ക​മാ​യ അ​ടു​പ്പ​മ​ല്ല സൂ​ചി​പ്പി​ക്കു​ന്ന​ത്. കാ​ര​ണം അ​ങ്ങ​നെ ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​ആ​ത്മ​ഹ​ത്യ​ക​ളു​ടെ ക​ണ​ക്കു​ക​ൾ ഇ​ന്ന് ന​മ്മ​ൾ പ​റ​യേ​ണ്ടി വ​രു​ക​യി​ല്ലായി​രു​ന്നൂ. മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ഏ​കാ​ന്ത​ത​യും മൂ​ലം വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ ന​മ്മു​ടെ ചു​റ്റി​ലും ഉ​ണ്ട് എ​ന്ന​തി​ൽ അ​തി​ശ​യ​ക​ര​മാ​യി ഒ​ന്നും ഇ​ല്ല.

ഓ​രോ ആ​ത്മ​ഹ​ത്യയും ​സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും തീ​രാന​ഷ്ട​വും അ​തി​ലു​പ​രി കു​ടും​ബ​ങ്ങ​ളു​ടെ മാ​ന​സി​ക സാ​മൂ​ഹി​കനി​ല​യെ താ​ളം തെ​റ്റി​ക്കു​ന്ന​തുമാ​ണ്.മാ​ന​സി​ക ആ​രോ​ഗ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ

പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നുനി​ന്ന് ആ ​മ​ണ്ണി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​ള​ക​ൾ കൊ​ണ്ട് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ർ​ഷി​ക ത​ള​ർ​ച്ച സൃ​ഷ്ടി​ച്ച​പ്പോ​ൾ കർഷകരു​ടെ ജീ​വി​തം വ​ഴി​മു​ട്ടി . അ​തോ​ടൊ​പ്പം ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​നേ​കാ​യി​ര​ങ്ങ​ൾക്കാ​ണ് അ​വ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്.

തൊ​ഴി​ലി​ല്ലാ​യ്മ​യും യു​വ​ജ​ന​ങ്ങ​ളി​ൽ മാ​ന​സി​ക​സം​ഘ​ർ​ഷം വ​ർ​ധിപ്പി​ച്ചു. കൗ​മാ​ര വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെയും ജീ​വി​ത നൈപുണ്യ വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെയും അ​ഭാ​വം ഏ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞു​പോ​യ നാ​ളു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ അ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വെ​ല്ലു​വി​ളി​യു​ടെ കാ​ല​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ല്ല എ​ന്ന​ല്ല. ഏ​തൊ​രു കാ​ര്യ​വും ​ആ​ദ്യ​മാ​യി സം​ഭ​വി​ക്കു​മ്പോ​ൾ അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ ന​മു​ക്ക് കു​റ​ച്ചു സ​മ​യം എ​ടു​ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​സ​ന്ധി ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൂ​ട്ടു​കാ​രോ​ടൊ​പ്പം പാ​റി​പ്പ​റ​ന്നു ന​ട​ന്ന കു​ട്ടി​ക​ൾ ഇ​ന്ന് പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന മ​ഹാ​മാ​രി​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ അ​തിനോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന് അ​റി​യാ​തെ കു​റ​ച്ചൊ​ക്കെ അ​വി​വേ​കം കാ​ണി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ഫോ​ൺ അ​ഡി​ക്ഷ​നിലേ​ക്കും സ്വ​ഭാ​വ വൈ​കൃ​ത​ങ്ങ​ളിലേ​ക്കും നീ​ങ്ങി.

എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു കു​ഴ​പ്പ​വുമില്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്? നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ പോ​ലെ ജീ​വി​ത​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ ഇ​തി​ൽ മാ​ന​സി​ക​മാ​യി പ്ര​യാ​സം നേ​രി​ടാ​ൻ ന​മ്മ​ളി​ൽ പ​ല​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്.ഏ​തൊ​ക്കെ കാ​ര​ണ​ങ്ങളാകാം ഇ​തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്?

ജ​നി​ത​ക സ്വാ​ധീ​ന​വും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും

ശാ​സ്ത്രലോ​കം വ​ള​രെ കാ​ല​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടു​പി​ടി​ച്ച ഒ​രു കാ​ര്യ​മാ​ണ് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പാ​ര​മ്പ​ര്യ​മാ​യി ക​ട​ന്നു പോ​കു​ന്നു എ​ന്നു​ള്ള​ത്. അ​താ​യ​ത് ജനി​ത​ക ഘ​ട​ക​ങ്ങ​ൾ വ​ള​രെയധി​കം സ്വാ​ധീ​നം പു​ല​ർ​ത്തു​ന്നു​ണ്ട്.

പാ​ര​മ്പ​ര്യമാ​യി ഒ​രു വ്യ​ക്തി​ക്ക് ല​ഭി​ക്കു​ന്ന ചി​ല മാ​ന​സി​ക, വൈ​കാ​രി​ക​മാ​യ താ​ളം തെ​റ്റ​ലു​ക​ൾ ആ ​വ്യ​ക്തി​ക്ക് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് വ​ർ​ധി​ച്ചു വ​രാ​നും അ​തു​പോ​ലെ ത​ന്നെ അ​വ​രു​ടെ ജീ​വി​തത്തി​ൽ വ​രാ​തി​രി​ക്കാ​നും സാ​ധ്യ​തയു​ണ്ട്.


ഒ​രു കു​ഞ്ഞ് ജ​നി​ച്ചുവീ​ഴു​ന്ന​ത് ക​ല​ഹ​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളു​ടെ​യും ന​ടു​വി​ലും, അ​തോ​ടൊ​പ്പം മാ​താ​പി​താ​ക്ക​ൾ​ക്ക് ദേ​ഷ്യ​വും വാ​ശിയും ​മ​റ്റ് അ​സന്തു​ലിതാ​വസ്ഥയും കൂ​ടെ ഉ​ണ്ടെ​ങ്കി​ൽ ആ ​വ്യ​ക്തി മാ​ന​സി​ക​മാ​യി ത​ള​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പോ​കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​തേ സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ജീ​വി​ക്കു​ന്ന മ​റ്റൊ​രു വ്യ​ക്തി മാ​ന​സി​കമായി കൂ​ടു​ത​ൽ പ​ക്വതയോടെ പെ​രു​മാ​റാ​നും സാ​ധ്യ​ത ഏ​റെയാ​ണ്. ഈ അ​വ​സ്ഥയെ ​വി​ളി​ക്കു​ന്ന​താ​ണ് ഇ​ൻ​ഡി​വി​ജ്വ​ൽ ‍ഡി​ഫ്ര​ൻ​സ് എ​ന്നു​ള്ള​ത്. ​ഓ​രോ വ്യ​ക്തി​ക​ളും വ്യ​ത്യ​സ്തരാ​ണ്.​അ​തു​കൊ​ണ്ടുത​ന്നെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ളെ കാ​ണു​ന്ന​തും അ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്നതും.

എങ്ങ​നെ മാ​ന​സി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാം?

1 . കൃ​ത്യ​മാ​യ വ്യാ​യാ​മം(​Regular Exercise)

ന​മ്മു​ടെ ശ​രീ​ര​ത്തെ​യും ​അ​തു​പോ​ലെ​ത​ന്നെ മ​ന​‌​സി​നെ​യും ​ആ​രോ​ഗ്യ​ത്തോ​ടെ കൊ​ണ്ടു​ന​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ് വ്യാ​യാ​മം. പ​തി​വാ​യു​ള്ള വ്യാ​യാ​മം ന​മ്മു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ വ​ർ​ധി​പ്പി​ക്കാ​നും അ​തു​പോ​ലെ പോ​ലെ നാം ​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ത്തു ചെ​യ്യു​വാ​നും സ​ഹാ​യി​ക്കു​ന്നു.

ഓ​രോ മ​നു​ഷ്യന്‍റെ​​യും ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​വന്‍റെ ത​ല​ച്ചോ​റാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​തി​വാ​യു​ള്ള വ്യാ​യാ​മം ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ഉ​റ​ക്ക​ത്തെ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

​ 2. ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം (Eat well)

ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണം ശ​രീ​ര​ത്തി​ന് ഉ​ത്ത​മം എ​ന്നോ​ണം മാ​ന​സി​ക​മാ​യ ആ​രോ​ഗ്യ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർ​ത്താ​ൻ
പോ​ഷ​കാ​ഹാ​രം വ​ലി​യ പ​ങ്കുവ​ഹി​ക്കു​ന്നു. വി​റ്റാ​മി​നും പ്രോ​ട്ടീ​നും ഫൈ​ബ​റും എ​ല്ലാം അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശ​രീ​ര​ത്തിനും ​അ​തു​വ​ഴി മ​നസി​നും ആ​രോ​ഗ്യം ന​ൽ​കു​ന്നു. അ​തോ​ടൊ​പ്പം സ​മ​യ​ബ​ന്ധി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.3. ല​ഹ​രി വ​സ്തു​ക്ക​ളോ​ട് നോ ​പ​റ​യു​ക

ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ പ്ര​ത്യേ​ക​മാ​യ ആ​ന​ന്ദ​വും ഉ​ന്മേ​ഷ​വും ല​ഭി​ക്കു​ന്നതു​കൊ​ണ്ടാ​ണ് വീ​ണ്ടും വീ​ണ്ടും അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു​വ​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ ഉ​ത്ക​ണ്ഠ​യേ​യും ഏ​കാ​ന്ത​ത​യേ​യും മ​റ​ക്കാനാ​ണ് ല​ഹ​രിവ​സ്തു​ക്ക​ൾ ഒ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്നത്.

​ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ​കാ​ല​ങ്ങ​ളി​ലൊ​ക്കെ പ്ര​ത്യേ​ക​മാ​യ ആ​ന​ന്ദം ല​ഭി​ക്കു​മെ​ങ്കി​ലും ​പ​തി​യെ പ​തി​യെ ആ ​വ്യ​ക്തി​യു​ടെ ത​ല​ച്ചോ​റി​നെ കാ​ർ​ന്നു​തി​ന്നു​ന്ന വ​ലി​യ വി​പ​ത്താ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ മാ​റു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ​മൂ​ഹ​ത്തി​ലും ​കു​ടും​ബ​ത്തി​ലും അ​തി​ലു​പ​രി വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും മാ​ന​സി​ക​മാ​യ ആ​രോ​ഗ്യ​ത്തെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ല​ഹ​രി കു​ടും​ബ​ങ്ങ​ൾ ആ​യി മാ​റ​ട്ടെ.

4. ബ​ന്ധ​ങ്ങ​ളെ ചേ​ർ​ത്തു പി​ടി​ക്കു​ക

മു​ഖാ​ഭി​മു​ഖം സം​സാ​രി​ക്കാ​ൻ ഒ​രാ​ളെ ല​ഭി​ക്കു​ക എ​ന്ന​തി​ൽ ക​വി​ഞ്ഞ് മ​റ്റൊ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് ചി​ല​പ്പോ​ഴൊ​ക്കെ നാം ​ചി​ന്തി​ക്കാ​റു​ണ്ട്. പ​ക്ഷേ ഇ​ത് എ​പ്പോ​ഴും സാ​ധ്യ​മാ​കു​ന്ന കാ​ര്യ​മ​ല്ല. ഇ​ന്ന​ത്തെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും പു​തി​യ പു​തി​യ സം​വേ​ദ​ന മാ​ർ​ഗങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​മ്പോ​ൾ ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ ഇ​തി​ൽ​പ​രം മ​റ്റൊ​രു മാ​ർ​ഗവും ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാ​ൻ സാ​ധി​ക്കും.

ന​മ്മു​ടെ പ്രി​യ​പ്പെ​ട്ടവ​രോ​ട് ഫോ​ണി​ൽ ഒ​ന്ന് സം​സാ​രി​ക്കു​ന്ന​തി​നോ മെ​‌​സേ​ജ് അ​യ​ക്കു​ന്ന​തിനോ ​സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത് ന​ഷ്ട​മാ​യി ക​രു​തേ​ണ്ട. ഒ​രു​പ​ക്ഷേ പ​ക്ഷേ ഒ​രു ജീ​വ​ൻ ത​ന്നെ​യാ​വും ​ന​മു​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​നി ന​മു​ക്കും പ​റ​യു​വാ​ൻ സാ​ധി​ക്ക​ണം നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട് എ​ന്ന്.

5. വി​ദ​ഗ്ധ സ​ഹാ​യം തേ​ടു​ക (Ask for Help)

ന​മ്മ​ളൊ​രി​ക്ക​ലും ​അ​മാ​നു​ഷി​ക പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ര​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ത​ന്നെ നാം ​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾക്കി​ട​യി​ലും ​ചി​ല​പ്പോ​ഴൊ​ക്കെ ത​ള​ർ​ന്നുപോ​കാ​റു​ണ്ട്. ന​മു​ക്ക് ന​മ്മ​ളെ ത​ന്നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ സ​ഹാ​യം ചോ​ദി​ക്കാ​ൻ മ​ടി​ക്ക​രു​ത്. അ​ത് വീ​ട്ടു​കാ​രോ​ട് ആ​വാം കൂ​ട്ടു​കാ​രോ​ട് ആ​വാം അ​തി​ലു​പ​രി വി​ദ​ഗ്ധ​രാ​യ ആ​ളു​ക​ളോ​ട് ആ​വാം.

അ​തു​പോ​ലെ​ത​ന്നെ നാം ​മാ​ന​സി​ക​മാ​യി ത​ള​രു​മ്പോ​ൾ സ​ഹാ​യി​ക്കാ​ൻ പ്രഫ​ഷ​ണ​ൽ ആ​യി​ട്ടു​ള്ള ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ട് , ഒ​പ്പം വ്യാ​ജ​ന്മാ​രും. അ​തു​കൊ​ണ്ടു​ത​ന്നെ പ​ക്വ​ത​യോ​ടെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും ഏ​റ്റ​വും ​ഉ​പ​യോ​ഗ​പ്ര​ദ​മാ​യ സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ശ്ര​മി​ക്കാം

2020​ൽ ലോ​ക മാ​ന​സി​കാരോ​ഗ്യ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം "​മെന്‍റൽ ഹെ​ൽ​ത്ത് ഫോ​ർ ഓൾ' ആ​ണ്. അ​താ​യ​ത് ന​മ്മു​ടെ ചു​റ്റും ഉ​ള്ള​വ​രി​ൽ മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​​ടു​ക്കാ​ൻ ഒ​രു പു​ഞ്ചി​രി എ​ങ്കി​ലും സ​മ്മാ​നിക്കാ​ൻ പ​രി​ശ്ര​മി​ക്കാം. ന​മ്മു​ടെ മുന്നിൽ വ​രു​ന്ന, അ​ല്ലെ​ങ്കി​ൽ ന​മ്മു​ടെ കൂ​ടെ​യു​ള്ള ഓ​രോ വ്യ​ക്തിയെ​യും ക​രു​ണ​യോ​ടും സ്നേ​ഹ​ത്തോ​ടും കൂ​ടെ സ​മീ​പി​ക്കു​ക. ഇ​ത് ആ​യി​രി​ക്ക​ട്ടെ ന​മു​ക്ക് മ​റ്റു​ള്ള​വ​രോ​ടു​ള്ള ഉ​ള്ള മ​നോ​ഭാ​വം.

അ​ജീ​ന ജോ​സ​ഫ്
ഗ​സ്റ്റ് ല​ക്ച​റ​ർ, ബ​ഡ്ഡിംഗ് സൈ​ക്കോ​ള​ജി​സ്റ്റ്,
അ​ൽ​ഫോ​ൻ​സ കോ​ളേ​ജ്, തി​രു​വ​മ്പാ​ടി