എലിപ്പനിയെ തുരത്താൻ പ്രതിരോധം പ്രധാനം
Saturday, August 1, 2020 3:34 PM IST
എലിപ്പനി ല​ക്ഷ​ണ​ങ്ങ​ൾ

1. ശ​ക്ത​മാ​യ വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി, കു​ളി​ര്, ത​ള​ർ​ച്ച, ശ​രീ​ര വേ​ദ​ന, ത​ല​വേ​ദ​ന, ഛർ​ദി എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ.
2. ചി​ല​യാ​ളു​ക​ൾ​ക്ക് വി​ശ​പ്പി​ല്ലാ​യ്മ, മ​നം​പി​ര​ട്ട​ൽ എ​ന്നീ​ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണും.
3. ക​ണ്ണി​നു ചു​വ​പ്പ്, നീ​ർ​വീ​ഴ്ച, വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ
പ്ര​യാ​സം എ​ന്നീ​ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ന്നു വരാം. ച​ർ​മ്മ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​ന്ന ത​ടി​പ്പു​ക​ൾ കാ​ണാം.
4. ത​ല​വേ​ദ​ന - ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്ന് തു​ട​ങ്ങി നെ​റ്റി​യി​ലേ​ക്കു വ്യാ​പി​ക്കു​ന്നു.
5. ക​ഠി​ന​മാ​യ ശ​രീ​രവേ​ദ​ന​യ​നു​ഭ​വ​പ്പെ​ടു​ന്നു. പേ​ശി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വേ​ദ​ന​യ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ത​ക്ക​സ​മ​യ​ത്ത് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ രോ​ഗം ക​ര​ൾ, വൃ​ക്ക, ഹൃ​ദ​യം, ശ്വാ​സ​കോ​ശം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്തനം ​അ​വ​താ​ള​ത്തി​ലാ​ക്കു​ക​യും മ​ര​ണംവ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യാം.

രോ​ഗ​നി​ർ​ണ​യം -എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾക്കു മ​റ്റു​ പ​ല​ത​രം പ​നി​ക​ളു​ടെ​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള​തു​കൊ​ണ്ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ ആ​ശ്ര​യി​ച്ചു​മാ​ത്രം രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മ​ല്ല.

പ​രി​ശോ​ധ​ന​ക​ൾ

1. രോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ രോ​ഗാ​ണു​ക്ക​ളെ ഡാ​ർ​ക്ക് ഗ്രൗ​ണ്ട് ഇ​ല്യൂ​മി​നേ​ഷ​ൻ, സി​ൽ​വ​ർ​സ്റ്റെ​യി​നി​ംഗ് എ​ന്നി​വ വ​ഴി മൈ​ക്രോ​സ്ക്കോ​പ്പി​ൽ കാ​ണാം.

2. നി​ര​വ​ധി സീ​റോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും IgM ELISA ടെസ്റ്റ് ​വ​ഴി​യും രണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ രോഗം ക​ണ്ടു​പി​ടി​ക്കാ​ം. രോഗം കണ്ടുപിടിക്കാൻ Lepto-
Dipstick മുതലായ ടെസ്റ്റുകളും ഇന്നു ലഭ്യമാണ്.

രോ​ഗ​പ്ര​തി​രോ​ധം

1. എ​ലി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന പ്ര​തി​രോ​ധ​മാ​ർ​ഗം. എ​ലി​വി​ഷം, എ​ലി​പ്പെ​ട്ടി, നാ​ട​ൻ എ​ലി​ക്കെ​ണി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് എ​ലി​ക​ളെ ന​ശി​പ്പി​ക്കു​ക.

2. മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി, എ​ലി​ക​ളെ അ​ക​റ്റു​ക.
3. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം തു​റ​ന്നു​വി​ടു​ക.
4. മൃ​ഗ​പ​രി​പാ​ല​ന​ത്തി​നു ശേ​ഷം കൈ​കാ​ലു​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കു​ക.
5. കാ​ലി​ലോ ശ​രീ​ര​ത്തി​ലോ മു​റി​വു​ള്ള​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​തെ ശ്ര​ദ്ധി​ക്കു​ക.
6. ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ ഗം​ബു​ട്ട്സ്, കൈ​യു​റ​ക​ൾ എ​ന്നിവ ​ധ​രി​ക്കു​ക.
7. രോ​ഗ​സാ​ധ്യ​ത ഏ​റി​യ മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​ർ പ്രാഥമിക ആരോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ പ്ര​തി​രോ​ധ ഗു​ളി​ക​ക​ൾ ക​ഴി​ക്കു​ക. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കു​ക.
8. ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. ഈ​ച്ച​ക​ൾ രോ​ഗാ​ണു​ക്ക​ളെ സം​ക്ര​മി​പ്പി​ക്കും.
9. വ്യ​ക്തി​ഗ​ത ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും പാ​ലി​ച്ചാ​ൽ രോ​ഗ​ം ഇ​ല്ലാ​താ​ക്കാം.

കു​ത്തി​വ​യ്പ്

കു​ത്തി​വ​യ്പ് ല​ഭ്യ​മാ​ണെ​ങ്കി​ലും 23 ൽ ​അ​ധി​കം സീ​റോ ടൈ​പ്പു​ക​ൾ ഉ​ള്ള​തി​നാ​ൽ സീ​റോ ടൈ​പ്പു​ക​ൾ അ​നു​സ​രി​ച്ച് വാ​ക്സി​നേ​ഷ​ൻ കൊ​ടു​ക്കേ​ണ്ടി​വ​രും.

ചി​കി​ത്സ

രോ​ഗി, സ്വ​യം ചി​കി​ത്സി​ക്കാ​തി​രി​ക്കു​ക. തൊ​ഴി​ൽ, ജീ​വി​ത​ചു​റ്റു​പാ​ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് പ​റ​യു​ന്ന​ത് ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ന് സഹാ​യ​ക​മാ​വും.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്. ഫോൺ - 9447305004