ഡെങ്കിപ്പനിയുടെ ചികിത്സ
Saturday, July 18, 2020 3:01 PM IST
ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ ലഭ്യമല്ല. രോഗലക്ഷണങ്ങൾ മനസിലാക്കി സാധാരണ രക്തപരിശോധന നടത്തിയുള്ള ചികിത്സയാണു ചെയ്യുന്നത്. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഘനമില്ലി മീറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷംവരെ പ്ലേറ്റ്ലെറ്റുകൾ ഉണ്ടാവും. ഡെങ്കിപ്പനി വന്നാൽ പ്ലേറ്റ് ലെറ്റുകൾ കുറയും. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവ പഴയതുപോലെയാകും. പതിനായിരത്തിൽ താഴെയായാൽ മാത്രമേ പ്ലേറ്റ്ലെറ്റുകൾ നല്കേണ്ടതുള്ളു.
ശരീരത്തിലെ ദ്രാവകനഷ്ടം നികത്താൻ രക്തപരിശോധന അനുസരിച്ച് രക്തമോ പ്ലേറ്റ് ലെറ്റുകളോ നല്കുന്നത് രോഗതീവ്രത കുറയ്ക്കും. മരണം സംഭവിക്കുന്നത് തടയും. രക്തം കട്ട പിടിക്കാതിരിക്കാൻ ഹൃദ്രോഗികൾക്കും മറ്റും നല്കുന്ന ആസ്പിരിൻ സദൃശ്യമായ ഒൗഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല.
ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ കണ്ടുവരുന്നുണ്ട്. പപ്പായയുടെ കുരുന്നില അരച്ചെടുക്കുന്ന നീര് ഡെങ്കിപ്പനിക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഗുണഫലങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പപ്പായ ഫലത്തിന്റെ വിത്തുകൾ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതായി കോസ്റ്റോറിക്കയിൽനിന്നു റിപ്പോർട്ടുകളുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്. ഫോൺ - 9447305004