കോവിഡ്കാലത്ത് കടകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tuesday, June 16, 2020 12:50 PM IST
ഉടമകൾ
1. കടയിൽ ആവശ്യത്തിനു വായൂസഞ്ചാരം ഉറപ്പാക്കുക.
2.എസി ഉപയോഗിച്ചാൽ വാതിലുകളും ജനലുകളും തുറന്നിരിക്കണം.
3. ക്യൂവിൽ ഉള്ള ഉപഭോക്താക്കൾക്ക് കാത്തിരിപ്പിന് ഇടം കൊടുക്കണം.
4. കൈകഴുകൽ, സാനിറ്ററി സൗകര്യങ്ങൾ, മാസ്കുകൾ, ടോയ്ലറ്റുകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കേണ്ടതാണ്.
5. വലിയ ഷോപ്പുകളിൽ ഒഴികെ ഒരു സമയം അഞ്ച് ജീവനക്കാരിൽ കൂടുതൽ ആകരുത്.
6. തിരക്കേറിയ സ്ഥലങ്ങളിൽ എക്സ് ഹോസ്റ്റ് ഫാൻ ഉപയോഗിക്കണം.
7. കടയ്ക്കുള്ളിൽ പാനീയങ്ങളോ ഭക്ഷ്യവസ്തുക്കളോ വിതരണം ചെയ്യരുത്.
8. വലിയ ഷോപ്പുകളിൽ ഒരു വ്യക്തിയെ ഇൻഫക്്ഷൻ കണ്ട്രോൾ സൂപ്പർവൈസർ ആയി നിയമിക്കേണ്ടതാണ്.
9. നിർദേശങ്ങൾ പാലിക്കാത്തത് കുറ്റകരമാണ്.
ജീവനക്കാർ
1. എല്ലാ സെയിൽസ് കൗണ്ടറിലും സാനിറ്റൈസർ ഉണ്ടായിരിക്കണം.
2. മാസ്ക്, മുഖകവചം, ശരിയായ ശുചിത്വം എന്നിവ പാലിക്കണം.
3. ഉപഭോക്താക്കളെ വരിയായി നിർത്തുക. സാധനം വാങ്ങിക്കഴിയുന്പോൾ മാത്രം അടുത്ത ആളെ പ്രവേശിപ്പിക്കുക.
4. ഒന്നിലധികം ആളുകൾക്ക് ഒരേ സാധനം ആവശ്യമെങ്കിൽ അവരെ ഓരോരുത്തരെയായി അനുവദിക്കുക.
5. സന്പർക്കം കുറയ്ക്കാൻ ജാഗ്രത പാലിക്കുക.
6. ഉപഭോക്താക്കൾ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതു പരിമിതപ്പെടുത്തേണ്ടതാണ്.
7. എല്ലാ ഉപഭോക്താക്കളെയും തെർമൽ സ്കാനിംഗിനു വിധേയമാക്കുക.
8. ഒരു ഉപഭോക്താവിനു ചെലവഴിക്കാവുന്ന പരമാവധി സമയം പ്രദർശിപ്പിക്കുക.
9. രോഗലക്ഷണങ്ങൾ ഉള്ളവർ ജോലി ചെയ്യരുത്.
ഉപഭോക്താക്കൾ
1. ഷോപ്പിംഗിനായി സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കികൊണ്ടുവരിക.
2. അഞ്ചോ അതിൽ കുറവോ ഉപഭോക്താക്കളെ മാത്രമേ കടയ്ക്കുള്ളിൽ അനുവദിക്കൂ.
3. പേരും ഫോണ് നന്പറും കടയിലെ രജിസ്റ്ററിൽ എഴുതേണ്ടതാണ്.
4. പ്രവേശന കവാടത്തിൽ തന്നെ കൈ കഴുകേണ്ടതാണ്.
5. സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക്
നേരിട്ടു പോകുന്നത് ഒഴിവാക്കുക.
6. വലിയ കടകളിൽ ഒരേസമയം പത്ത് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കുകയുള്ളൂ.
7. ഉപഭോക്താവിനൊപ്പം മറ്റാർക്കും പ്രവേശനമില്ല.
8. കുട്ടികളെയും 12 വയസിനു താഴെയുള്ളവരെയും പ്രായമായവരെയും കടകളിൽ അനുവദിക്കില്ല.
9. കടയ്ക്കുള്ളിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നത് ഒഴിവാക്കുക
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോേഗ്യ കേരളം, ബ്രേക്ക് ദ ചെയിൻ, സംസ്ഥാന ആരോഗ്യ വകുപ്പ്.