ഒരു പുകവലിക്കാരന്‍റെ കോവിഡ്കാല ആശങ്കകൾ
Tuesday, June 2, 2020 3:32 PM IST
1. പു​ക​വ​ലി​ക്കു​ന്ന ഒ​രാ​ൾ​ക്ക് പു​ക​വ​ലി​ക്കാ​ത്ത ആ​ളി​നെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് 19 ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണോ.?

പു​ക​വ​ലി​യും കോ​വി​ഡ് ബാ​ധ​യും ത​മ്മി​ൽ നേ​രി​ട്ട് ബ​ന്ധം തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ വി​ര​ലു​ക​ൾ കൊ​ണ്ട് സി​ഗ​ര​റ്റ്, ബീ​ഡി, പൈ​പ്പ്(അ​ണു​ബാ​ധ​യു​ള്ള​ത്) ഇ​വ ചു​ണ്ടി​ലേ​ക്ക് വ​യ്ക്കു​ന്ന​തു​വ​ഴി വൈ​റ​സു​ക​ൾ കൈ​ക​ളി​ൽ നി​ന്ന് വാ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും. പൈ​പ്പി​ന്‍റെ പു​ക​യെ​ടു​ക്കു​ന്ന ഭാ​ഗം ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വൈ​റ​സ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും.

2.പു​ക​വ​ലി​ക്കാ​ര​നു കോ​വി​ഡ്ബാ​ധ ഉ​ണ്ടാ​യാ​ൽ രോ​ഗം ഗു​രു​ത​ര​മാ​കു​മോ..?

ഏ​തു വി​ധ​ത്തി​ലു​ള്ള പു​ക​വ​ലി​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കു​റ​യ്ക്കു​ക​യും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത​യും തീ​വ്ര​ത​യും കൂ​ട്ടു​ക​യും ചെ​യ്യും. കോ​വി​ഡ് 19 പ്രാ​ഥ​മി​ക​മാ​യി ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ്. പു​ക​വ​ലി മൂ​ലം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ ശ്വാ​സ​കോ​ശം കൊ​ണ്ട് കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ ശ​രീ​ര​ത്തി​നാ​വി​ല്ല. പു​ക വ​ലി​ക്കു​ന്ന​വ​രി​ൽ കോ​വി​ഡ് രോ​ഗം തീ​വ്ര​മാ​കു​ന്ന​തി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് എ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

3. ഇ ​സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് ബാ​ധി​ക്കാ​നും രോ​ഗം തീ​വ്ര​മാ​യി ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടോ..?


ഇ ​സി​ഗ​ര​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ല​ക്്ട്രോ​ണി​ക് നി​ക്കോ​ട്ടി​ൻ ഡെ​ലി​വ​റി സി​സ്റ്റ​വും(ENDS) ഇ​ല​ക്്ട്രോ​ണി​ക് നോ ​നി​ക്കോ​ട്ടി​ൻ ഡെ​ലി​വ​റി സി​സ്റ്റ​വും(ENNDS) അ​പ​ക​ട​കാ​രി​ക​ളും ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്കും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ത​ക​രാ​റു​ക​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​വ​യു​മാ​ണ്. വാ​യി​ലേ​ക്കു വി​ര​ലു​ക​ൾ കൊ​ണ്ട് ഇ ​സി​ഗ​ര​റ്റ് കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ലം കോ​വി​ഡ് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

4. പു​ക​യി​ല ച​വ​യ്ക്കു​ന്ന​തു​കൊ​ണ്ട് ദോ​ഷ​മുണ്ടോ..?

പു​ക​യി​ല ച​വ​യ്ക്കാ​നാ​യി വാ​യി​ൽ വ​യ്ക്കു​ന്പോ​ൾ കൈ​യും വാ​യും സ​ന്പ​ർ​ക്ക​ത്തി​ലാ​കു​ന്നു. പു​ക​യി​ല ച​വ​ച്ചി​ട്ട് തു​പ്പു​ന്പോ​ൾ ഇ​ത് വൈ​റ​സ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

ശ്രദ്ധിക്കുക

1.പു​ക​യി​ല​യു​ടെ ഏ​തു​വി​ധ​ത്തി​ലു​ള്ള ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യ​തി​നാ​ൽ പു​ക​യി​ല ഉ​പേ​ക്ഷി​ക്കു​ക. അ​തി​നു​ള്ള അ​വ​സ​ര​മാ​ണി​ത്.
2. ഇ ​സി​ഗ​ര​റ്റ്, പൈ​പ്പ് എ​ന്നി​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്.
3. പ​രോ​ക്ഷ പു​ക​വ​ലി​യും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം.
4. പൊ​തു​സ്ഥ​ല​ത്തു തു​പ്പ​രു​ത്,

വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്,
സംസ്ഥാന ആരോഗ്യവകുപ്പ്