ആൽസ്ഹൈമേഴ്സ് ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് അതിനുള്ള ചികിത്സ ഒട്ടും താമസിക്കാതെ തുടങ്ങുക എന്നതും പ്രാധാന്യമർഹിക്കുന്നു. അതോടൊപ്പം ആൽസ്ഹൈമേഴ്സ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്തുകയും വേണം.
ഡിമെൻഷ്യയ്ക്കു കാരണമായഅപകട ഘടകങ്ങൾ - വ്യായാമക്കുറവ്
(മുതിർന്നവർ ഓരോ ആഴ്ചയും 150 മിനിറ്റ് മിതമായ എയ്റോബിക് ആക്റ്റിവിറ്റി അല്ലെങ്കിൽ 75 മിനിറ്റ് തീവ്രമായ എയ്റോബിക് ആക്റ്റിവിറ്റി നിർബന്ധം)
- പുകവലി
- അമിതമായ മദ്യപാനം
- വായു മലിനീകരണം
( വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾഅധികാരികൾ വേഗത്തിലാക്കണം, പ്രത്യേകിച്ച് ഉയർന്ന വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ)
- തലയ്ക്ക് പരിക്ക് എൽക്കുന്നത്
- സാമൂഹിക സമ്പർക്കം കുറയുന്നത്
ഒരു ക്ലബ്ബിലോ കമ്മ്യൂണിറ്റി ഗ്രൂപ്പിലോ ചേരുന്നത് സാമൂഹികമായി സജീവമായി തുടരാനുള്ള നല്ല മാർഗമാണ്.)
വിവരങ്ങൾ:
ഡോ. സുശാന്ത് എം.ജെ. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.