ഓർമകളെ മാത്രമല്ല, ഒരാളുടെ മാനസിക കഴിവുകളായ പഠനം, ചിന്ത, ന്യായ-അന്യായം വേർതിരിക്കാനുള്ള കഴിവ്, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, കൃത്യമായ തീരുമാനമെടുക്കൽ, ഏകാഗ്രത എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.
ഡിമെൻഷ്യയുടെ കാരണങ്ങൾ തലച്ചോറിൽ നമ്മുടെ ഓർമകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെന്പൊറൽ ലോബ് (temporal lobe) എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് ഡിമെൻ ഷ്യ ഉണ്ടാകുന്നത്.
പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിൻ ബി 12, തയമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ ഡിമെൻഷ്യയുടെ കാരണങ്ങളാണ്.
ഇതിൽ ഏറ്റവും പ്രധാനം പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിച്ചു പോകുന്ന ആൽസ് ഹൈമേഴ്സ് (alzheimer's) രോഗമാണ്.
വിവരങ്ങൾ:
ഡോ. സുശാന്ത് എം.ജെ. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം