പൂപ്പൽ ബാധ
Wednesday, November 23, 2016 5:33 AM IST
ഞാൻ 26 വയസുള്ള അവിവാഹിതയാണ്. എന്റെ പ്രശ്നം പൂപ്പൽ ബാധയാണ്. ആദ്യം തുടയിടുക്കുകളിലും യോനിക്കു ചുറ്റുമാണ് ഉണ്ടായിരുന്നത്. മരുന്നു പുരട്ടുമ്പോൾ കുറഞ്ഞാലും പിന്നെയും വരുന്നുണ്ട്. ഇപ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. ചൊറിയുമ്പോൾ തടിച്ചു വരികയും ആ ഭാഗം കറുക്കുകയും ചെയ്യുന്നു. അധികമാവുമ്പോൾ വെളുത്തപൊടി പോലെ ഇളകിവരും. ഇത് പൂർണമായും മാറാൻ എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്?
നിഷ തോമസ്
ഇരിങ്ങാലക്കുട

= നിങ്ങളെ അലട്ടുന്ന പൂപ്പൽബാധ ഗുഹ്യഭാഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതല്ല. മറിച്ച്, ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ തുടങ്ങി, ഈർപ്പം കൂടിയ യോനിപ്രദേശത്തേക്ക് പടർന്നു കയറിയിരിക്കാനാണ് സാധ്യത. പൊതുവേ പൂപ്പൽ ബാധയെന്ന് പറയാമെങ്കിലും വളരെയധികം അവാന്തര വിഭാഗങ്ങളുള്ള ഒരിനം രോഗമാണിത്. അതിനാൽ തന്നെ നേരിട്ട് കാണാതെ, ശരിയായ ചികിത്സാനിർദേശം സാധ്യമല്ല. കഴിവതും തുടർച്ചയായി പുരട്ടാനുള്ള മരുന്നുകൾ തന്നെ മതിയാകും. പൂർണമായി രോഗം മാറണമെങ്കിൽ സമയബന്ധിതമായ ചികിത്സാക്രമം പാലിക്കണം. ഒരു ത്വക്ക്രോഗ വിദഗ്ധനെ കണ്ടാൽ ഈ രോഗം പൂർണമായി മാറ്റാൻ സാധിക്കും.