പ്രമേഹവും ലൈംഗികതയും
Monday, August 10, 2015 3:14 AM IST
പ്രമേഹരോഗികളിൽ ലിംഗാഗ്രത്തിലെ ചർമത്തിലെ നീർക്കെട്ടും വരണ്ടു കീറലും വേദനയും ചിലപ്പോൾ പഴുപ്പും ഉണ്ടാകാറുണ്ട്. ചില രോഗികളിൽ പ്രമേഹമുണ്ടോയെന്ന് ആദ്യമായി സംശയിക്കുന്നതുപോലും ഈ ലക്ഷണം മൂലമാണ്. ഇതിനു ബലാനോ പ്രോസ്തിറ്റിസ് എന്നാണു പറയുക. രോഗാണു സംക്രമണമാണ് ഇതിനു കാരണം. പ്രമേഹം ചികിത്സ കൊണ്ടു നിയന്ത്രിക്കാനാവാത്തവരിലാണ് ഈ അവസ്‌ഥ ഉണ്ടാകുന്നത്.

രോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡോക്ടർ നിർദേശിക്കുന്ന ആന്റിബയോട്ടിക് ഗുളികകളും ചില ലേപനങ്ങളും കൊണ്ടു നിങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണാം. ചിലരിൽ ലിംഗാഗ്ര ഭാഗത്തെ ചർമം ഒട്ടിപിടിച്ചതു പോലെ പിന്നിലോട്ടു മാറാത്തതാവാം കാരണം. ഇതും അണുബാധയുണ്ടാക്കാം. അവർക്കു ലളിതമായ ശസ്ത്രക്രിയയിലൂടെ(സർക്കംസിഷൻ) അതു ശരിയാക്കാം. ആശുപത്രിയിൽ കിടക്കുക പോലും വേണ്ട.


അതിനാൽ ആദ്യമായി ഒരു ഡയബറ്റോളജിസ്റ്റിനെയോ ഫിസിഷ്യനെയോ കണ്ടു പ്രമേഹം നിയന്ത്രിക്കുകയും അതോടൊപ്പം ലിംഗാഗ്രത്തിലെ അണുബാധ മാറ്റുവാനുള്ള മരുന്നുകൾ കഴിക്കുകയും വേണം. അദ്ദേഹം നിർദേശിച്ചാൽ സർക്കംസിഷൻ ചെയ്യുന്നതിന് ഒരു സർജന്റെ സേവനം തേടുക.