കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
Monday, August 19, 2024 5:19 PM IST
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ്(Folliculities) എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം.
വളംകടി
മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്. നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും.
എക്സിമ
കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്.
അടോപിക് ഡെർമറ്റൈറ്റിസ്
കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്.
അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്.
മുതിർന്നവരിൽ
എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും തൊലി വരണ്ടു കീറുകയുംചെയ്യും. അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ അസഹ്യമായാൽ ഉടൻതന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.
കൈക്കുള്ളിൽ കാണപ്പെടുന്ന ഡെർമറ്റൈറ്റിസ്
ഈ രോഗം കൈകൾ എപ്പോഴും നനയുന്നവരിലാണു കാണുന്നത്. നനവുള്ള കാലാവസ്ഥയിൽ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറംചർമത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും. വിരലുകളുടെ അറ്റങ്ങൾ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനു മുമ്പ് വൈദ്യസഹായം തേടണം.
മുൻകരുതൽ
കൈകൾ ഇർപ്പരഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടുക എന്നിവ ഫലപ്രദമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം ,എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം