എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് നടത്തണം
Monday, August 12, 2024 1:21 PM IST
വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ എടുക്കുക.
ഇത്തരത്തിൽ പരിശോധന നടത്തിയതിനു ശേഷം കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക.
സ്കാനിംഗ്
ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാനായി സ്കാനിംഗ് നടത്തുന്നു. തുടക്കമാണെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്യും. അല്ലെങ്കിൽ സിടി സ്കാൻ ചെയ്യും.
അഡ്വാൻസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കിൽ പെറ്റ് സ്കാന് വേണ്ടി വന്നേക്കും.
ചികിത്സാമാർഗങ്ങൾ
മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകളുടെ ചികിത്സയിൽ വിവിധ രീതികൾ ഉപയോഗിക്കുന്നു
സർജറി:
കാൻസറിന്റെയോ ട്യൂമറിന്റെയോ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക.
കീമോതെറാപ്പി:
കീമോതെറാപ്പി മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക.
റേഡിയേഷൻ:
റേഡിയേഷൻ ചികിത്സ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക.
ടാർഗെറ്റഡ് തെറാപ്പി:
ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ ഇല്ലാതാക്കുക.
ഇമ്യൂണോ തെറാപ്പി:
ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം ചെയ്യുക.
പ്രതിരോധം
=പുകവലിക്കാതിരിക്കുക.
=മദ്യം ഉപയോഗിക്കാതിരിക്കുക
=എച്ച്പിവി വാക്സിനേഷൻ സ്വീകരിക്കുക.
=സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചിലവഴിക്കാതിരിക്കുക.
=ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.
=എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് ചെയ്യുക
=സ്വയം പരിശോധന ശീലമാക്കുക
=സാധ്യതയുള്ള ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധം ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സഹായകരമാകും
ഡോ. ദീപ്തി ടി.ആർ
സ്പെഷലിസ്റ്റ്; ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ.
ഓൺക്യൂർ പ്രിവന്റിവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ- 6238265965, [email protected]