പുറം, കഴുത്ത് വേദനകളുടെ ചികിത്സ
ഡോ. അരുൺ ഉമ്മൻ
Tuesday, February 28, 2023 2:54 PM IST
രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.പലപ്പോഴും സ്വയം ചികിത്സകൾ ഒരു ശാശ്വത പരിഹാരം നൽകില്ല. വൈദ്യസഹായം തേടുക എന്നത് വളരെ ആവശ്യമാണ്.
വേദനസംഹാരികൾ
നിങ്ങൾക്ക് കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമത്തിലൂടെ അത് മെച്ചപ്പെടാം. വേദന യ്ക്കുള്ള ഓയിൻമെന്റ് (Pain Ointment) മരുന്നുകളും ഭൂരിപക്ഷം കേസുകളിലും സഹായകമാകും. ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും പരീക്ഷിക്കാം. ബ്രേസുകൾ അല്ലെങ്കിൽ കോർസെറ്റുകൾ കഠിന വേദന സമയത്തുമാത്രം ഉപയോഗിക്കുക. തുടർച്ചയായി ഉപയോഗിക്കരുത്. തുടർച്ചയായ ഉപയോഗം പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും
ഇലക്്ട്രിക് സ്റ്റിമുലേഷൻ
ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, ഫിസിയോതെറാപ്പി, അൾട്രാസൗണ്ട്
അല്ലെങ്കിൽ ഇലക്്ട്രിക് സ്റ്റിമുലേഷൻ (stimulation) എന്നിവ സഹായകം.
* സെർവിക്കൽ തലയിണയുടെ പതിവ് ഉപയോഗം കഴുത്തുവേദന കുറയ്ക്കും.
* കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം (എന്നാൽ കർശനമായ വൈദ്യോപദേശത്തോടെ മാത്രം) വേദന കുറഞ്ഞുകഴിഞ്ഞാൽ...
* വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും.
നിങ്ങളുടെ ഡോക്ടറിന് അല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിന് ഈ വ്യായാമങ്ങൾ നിർദേശിക്കാൻ കഴിയും.
* എയ്റോബിക് വ്യായാമം അനുവദനീയമായേക്കാം, നിങ്ങളുടെ മൊത്തത്തിലുള്ള ഫിറ്റ്നസും ശക്തിയും വർധിപ്പിക്കാൻ ഇത് സഹായിക്കും.
* കൃത്യമായ രോഗനിർണയം നടത്തിയതിനു ശേഷം മാത്രമേ തിരുമ്മൽ (മസാജ്) ചെയ്യാവൂ!
നിരന്തരമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള വേദനയ്ക്കു വേദനസംഹാരികളിൽനിന്ന് ആശ്വാസം കിട്ടിയില്ലെങ്കിൽ കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം. നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]