ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഉപ്പും ഉപ്പിലിട്ടവയും മാംസാഹാരവും കുറയ്ക്കാം
ഡോ. ഷർമദ് ഖാൻ BAMS, MD
Wednesday, February 15, 2023 2:58 PM IST
ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇതിനാൽ വർധിക്കുന്ന സോഡിയം കാരണം രക്തസമ്മർദം കൂടുമെന്നതിനാൽ ഉപ്പിന്റെ ഉപയോഗം വളരെ നിയന്ത്രിക്കേണ്ടിവരും.
* ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും ഉപ്പിലിട്ടവയും ഒഴിവാക്കിയേ മതിയാകൂ.
സസ്യഭക്ഷണം ശീലമാക്കാം
* മാംസാഹാരം പരമാവധി കുറയ്ക്കുന്നതും ബീഫ് ഒഴിവാക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്; പ്രത്യേകിച്ചും അമിതവണ്ണമുള്ളവർ. സസ്യഭുക്കായ ഒരാളിന് രക്താതിമർദവും ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഒഴിവാക്കാനാകും. അതുകൊണ്ട്
ഇത്തരം രോഗികൾ പരമാവധി സസ്യഭുക്കാകുന്നതാണ് നല്ലത്.
പാൽക്കട്ടി ഉപയോഗിക്കുന്നവരിൽ
* പാൽക്കട്ടി ഉപയോഗിക്കുന്നവരിലും അതിലുള്ള ടൈറാമിന്റെ സാന്നിധ്യംകൊണ്ട് ബിപി
വർധിക്കാം.
അമിത രക്തസമ്മർദം കുറയ്ക്കാം
കരിക്കിൻവെള്ളം, പടവലങ്ങ, പേരയില, കുമ്പളങ്ങ, പഴങ്ങൾ, ഉണക്കമുന്തിരി, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ തുടങ്ങിയവയുടെ വിവിധ രീതിയിലുള്ള ഉപയോഗം അമിതരക്തസമ്മർദമുള്ളവർക്ക് നല്ലതാണ്.
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്
എന്നാൽ, ഉറക്കംപോലും തടസപ്പെടുന്ന വിധത്തിൽ വളരെ വൈകിയുള്ള രാത്രിഭക്ഷണം, അമിതഭക്ഷണം, എളുപ്പം ദഹിക്കാത്ത ഭക്ഷണം തുടങ്ങിയവ രോഗവർധനയ്ക്കു കാരണമാകും. അല്പമാത്രമായ ആഹാരം കഴിച്ച് ഒന്നര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുന്നതാണ് നല്ലത്
****************
പ്രമേഹവും രക്തസമ്മർദവുംപോലെ വളരെ സാധാരണമായി കൊളസ്ട്രോളും പലരിലും വർധിച്ചു കാണുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭക്ഷണത്തിലെ ക്രമക്കേടുകളും
ദഹന സംബന്ധമായ കാര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ചില രോഗാവസ്ഥകളും കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. (തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481