രക്തക്കുഴലുകളെ ബാധിക്കുന്പോൾ പ്രമേഹബാധിതരില്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയര്ന്നുനില്ക്കുമ്പോള് ഇത് രക്തക്കുഴലിനകത്തെ ആവരണമായ എന്‍ഡോതീലിയത്തില്‍ ദോഷകരമായ പല മാറ്റങ്ങളുമുണ്ടാക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ക്കകത്ത് തടസങ്ങള്‍ ഉണ്ടാക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ എല്ലാ ഭാഗത്തുമുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന അവസ്ഥയെ പെരിഫറല്‍ വാസ്കുലര്‍ ഡിസീസ് എന്നു പറയുന്നു. പെരിഫറല്‍ വാസ്ക്കുലര്‍ ഡിസീസ് മൂലം രക്തപ്രവാഹം കുറയുന്നതാണ് പാദങ്ങളിലെ വ്രണങ്ങള്‍ ഉണങ്ങാതിരിക്കാനും ഗാംഗ്രീന്‍ രോഗത്തിനുമെല്ലാം കാരണം.
ഇതാണു പ്രമേഹകാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നത് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആണ്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്ക്കുണ്ടാകുന്ന നാശമാണ് പ്രമേഹത്തിനു കാരണമാകുന്നത്.
സാധാരണജീവിതം സാധ്യമോ? ഒരു പ്രമേഹരോഗിക്ക് ആഹാരത്തിലുള്ള നിയന്ത്രണം, വ്യായാമം, മരുന്ന് തുടങ്ങിയവ കൊണ്ടു പ്രമേഹം ഭംഗിയായി നിയന്ത്രിക്കാനും മിക്കവാറും സാധാരണജീവിതം നയിക്കാനും കഴിയും. ഹോമിയോ മരുന്നിലൂടെയും പ്രമേഹം നിയന്ത്രിച്ചുകൊണ്ടു വരാം. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് ഹോമിയോ മരുന്ന് വളരെ ഫലപ്രദമാണ്. ഉള്ളവ നശിക്കാതിരിക്കുകയും പുതിയവ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.
ഡോ.കെ.വി.ഷൈൻ DHMS ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്, ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409