അർബുദചികിത്സയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ...
Wednesday, February 9, 2022 5:05 PM IST
1.ചി​കി​ത്സ​യ്ക്ക് 4 ആ​ഴ്ച മു​മ്പ് ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് വാ​യ പ​രി​ശോ​ധി​പ്പി​ച്ച് സാ​ധ്യ​ത​യു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്ക​ണം.​ സാ​ധി​ക്കു​ന്ന ചി​കി​ത്സ​ക​ൾ ന​ട​ത്തി ദ​ന്ത - വാ​യ ആ​രോ​ഗ്യം നി​ല​നി​ർ​ത്ത​ണം.

2.പൊ​ട്ടി​യ പ​ല്ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ചി​കി​ത്സ ന​ട​ത്തി സം​ര​ക്ഷി​ക്ക​ണം. കു​റ്റിപ്പ​ല്ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ടു​ത്തു ക​ള​യ​ണം.

3. ആ​ഴ​ത്തി​ലു​ള്ള പോ​ടു​ക​ൾ ഉ​ണ്ട് എ​ങ്കി​ൽ​ റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ് ന​ട​ത്തി രോ​ഗാ​ണു വി​മു​ക്ത​മാ​ക്ക​ണം

4. മോ​ണ​യു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ക്ക​ണം. ക്ലീ​നിംഗ് ന​ട​ക്ക​ണം.

5. എ​ടു​ത്തു​മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള പ​ല്ലു​കൾ വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് കൃ​ത്യ​മാ​യി ഉ​റ​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മോ​ണ​യിൽ മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ങ്കി​ൽ അ​തി​ന് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം.

6. ക​മ്പി​യി​ടു​ന്ന ചി​കി​ത്സ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ങ്കി​ൽ ക​മ്പി നീ​ക്കം ചെ​യ്യ​ണം.
നി​ങ്ങ​ളു​ടെ ദ​ന്ത - വാ​യ ആ​രോ​ഗ്യ​ത്തെപ്പ​റ്റിയു​ള്ള ഒ​രു റി​പ്പോ​ർ​ട്ട് ദ​ന്ത​ഡോ​ക്ട​റി​ൽ നി​ന്നു വാ​ങ്ങി കാ​ൻ​സ​ർ ചി​കി​ത്സ ന​ട​ത്തു​ന്ന ഡോ​ക്ട​ർ​ക്ക് ന​ൽ​കു​ന്ന​ത് ഉചിതം.

7. കാൻ​സ​ർ ചി​കി​ത്സ​യ്ക്കി​ട​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ദ​ന്ത ചി​കി​ത്സ​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്നാ​ൽ ഡോ​ക്ട​റെ അ​റി​യി​ച്ച് അ​നു​വാ​ദം വാ​ങ്ങി വേ​ണം ചി​കി​ത്സ ന​ട​ത്താ​ൻ .

മ്യൂകോസൈറ്റിസ്

ത​ലയുടെയും ക​ഴു​ത്തിന്‍റെയും ഭാ​ഗ​ത്തു​ള്ള റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി വാ​യി​ലെ​യും അ​ന്ന​നാ​ള​ത്തി​ലെ​യും തൊ​ലി​യി​ൽ വീ​ക്കം ഉ​ണ്ടാ​ക്കും. വാ​യി​ലെ തൊ​ലി​യി​ൽ ചു​വ​ന്ന ക​ള​റും നേ​രി​യ നീ​ർ​ക്കെ​ട്ടും നീ​റ്റ​ലും പു​ക​ച്ചി​ലും അ​നു​ഭ​പ്പെ​ടും. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കുബോ​ഴും ഇ​റ​ക്കു​മ്പോ​ഴും കൂ​ടു​ത​ലാ​യി അ​നു​ഭ​പ്പെ​ടും. സാ​ധാ​ര​ണ​യാ​യി ചി​കി​ൽ​സ തു​ട​ങ്ങി മൂ​ന്നു ദി​വ​സ​ത്തി​നും പ​ത്തു ദി​വ​സ​ത്തി​നും ഇ​ട​യി​ലാ​ണ് ഇ​ത് ആ​രം​ഭി​ക്കു​ന്ന​ത്. ദേദ​മാ​കു​ന്ന​ത് ഓ​രോരുത്തരു​ടെ​യും ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധം അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത​ കാലയളവിലാ യിരിക്കും.

കാ​ൻ​സ​ർ ചി​കി​ൽ​സാ സ​മ​യ​ത്ത് ശ്ര​ദ്ധി​ക്കേ​ണ്ട ദി​ന​ച​ര്യ​ക​ൾ :

ബ്ര​ഷിം​ഗ് - എ​ല്ലാ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​വും 30 മി​നി​റ്റ് വ​ള​രെ മൃ​ദു​വാ​യി ബ്ര​ഷ് ചെ​യ്യ​ണം. സൂ​പ്പ​ർ സോ​ഫ്റ്റ്, അ​ൾ​ട്രാ സോ​ഫ്റ്റ്, എ​ക്സ്ട്രാ സോ​ഫ്റ്റ് ബ്ര​ഷ് ക​ട​യി​ൽ ല​ഭി​ക്കും.


► ഫ്ലൂ​റൈ​ഡ് ടൂത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ക്ക​ണം .
► ബ്രി​സി​ൽ​സ് മ​ട​ങ്ങി​യാ​ൽ ബ്ര​ഷ് മാ​റ്റ​ണം.
► ഫ്ലോ​സിം​ഗ് എ​ല്ലാ ദി​വ​സ​വും ചെ​യ്യ​ണം. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഇ​ടു​ന്ന നൂ​ലാ​ണ് ഫ്ലോ​സ് . മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൗ​ത്ത് വാ​ഷ്

എ​ല്ലാ 4 മ​ണി​ക്കൂ​റി​നും 6 മ​ണി​ക്കൂ​റി​നും ഇ​ട​യി​ൽ വാ​യ ക​ഴു​ക​ണം.

1. കാ​ൽ ഗ്ലാ​സ് വെ​ള്ള​ത്തി​ൽ ഒ​രു ടീ ​സ്പൂ​ൺ ഉ​പ്പ് ഒ​രു ടീ ​സ്പൂ​ൺ ബേ​ക്കിം​ഗ് സോ​ഡ.
2. കാ​ൽ ഗ്ലാ​സ് വെ​ള്ള​ത്തി​ൽ ഒ​രു ടീ ​സ്പൂ​ൺ ഉ​പ്പ്.
3. കാ​ൽ ഗ്ലാ​സ് വെ​ള്ള​ത്തി​ൽ ഒ​രു ടീ ​ൺ ബേ​ക്കിം​ഗ് സോ​ഡ .
4. വെ​ള്ളം
5. ആ​ൽ​ക്ക​ഹോ​ൾ ഇ​ല്ലാ​ത്ത​തും മ​ധു​രം ഇ​ല്ലാ​ത്ത​തു​മാ​യ മൗ​ത്ത് വാ​ഷ് .

ഇ​തി​ൽ ഏ​തെ​ങ്കി​ലും ലാ​യ​നി മൗ​ത്ത് വാ​ഷ് ആ​യി ഉ​പ​യോ​ഗി​ക്കാം. 15 മു​ത​ൽ 30 സെ​ക്ക​ൻഡ് വ​രെ ക​ഴു​കാം.

* ഭ​ക്ഷ​ണം വാ​യി​ൽ കൂ​ടി ക​ഴി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ വാ​യ വ്യ​ത്തിയാ​ക്കു​ക​യും ന​ന​വോ​ടെ നി​ല​നി​ർ​ത്തു​ക​യും ചെ​യ്യ​ണം. വാ​സലി​ൻ ഉ​പ​യോ​ഗി​ച്ച് ചു​ണ്ട് ഉ​ണ​ങ്ങാ​തെ നി​ല​നി​ർ​ത്ത​ണം.

ഒ​ഴി​വാ​ക്കേ​ണ്ട​ത്

പു​ക​യി​ല. മ​ദ്യം, ആൽ​ക്ക​ഹോ​ൾ ഉ​ള്ള മൗ​ത്ത് വാ​ഷ് , ഉ​പ്പും എ​രി​വും കൂ​ടു​ത​ൽ ഉ​ള്ള ഭ​ക്ഷ​ണം, പു​ളി കൂ​ടു​ത​ൽ ഉ​ള്ള ഭ​ക്ഷ​ണം (ഓ​റ​ഞ്ച്, നാ​ര​ങ്ങാ, മു​ന്തി​രി, പൈ​നാ​പ്പി​ൾ മു​ത​ലാ​യ​വ); ത​ക്കാ​ളി, സോ​സ്, ചി​പ്സ് പോലെ വാ​യ മു​റി​യു​വാ​ൻ സാ​ധ്യ​ത ഉ​ള്ള​ വിഭവങ്ങൾ, വ​ള​രെ ചൂ​ടും വ​ള​രെ ത​ണു​പ്പും ഉ​ള്ള പാ​നീ​യ​ങ്ങ​ൾ.

വാ​യ്ക്കു​ള്ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ ത​ര​ണം ചെ​യ്യാ​ൻ

വാ​യ്ക്കു​ള്ളി​ൽ പു​ര​ട്ടു​ന്ന വേ​ദ​ന സം​ഹാ​ര ലേ​പ​ന​ങ്ങ​ളും മൗ​ത്ത് വാ​ഷും ഗു​ണം ചെ​യ്യും. ആ​വ​ശ്യാ​നു​സ​ര​ണം ഇ​ത് ഉ​പ​യോ​ഗി​ക്കാം.

ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903