ഒരു പക്കാ കുടുംബചിത്രം; രേവതി സുരേഷ് കുമാറിന്റെ ഹ്രസ്വ ചിത്രം "താങ്ക് യു'
Thursday, May 25, 2023 12:43 PM IST
മേനകയുടെയും സുരേഷ്കുമാറിന്റെയും മകൾ രേവതി സുരേഷ് കുമാർ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് താങ്ക് യു. കീർത്തി സുരേഷ്, സുരേഷ് കുമാർ, മേനക തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തെ ഒരു ഫാമിലി ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം.
യു ട്യൂബിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. 16 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. രേവതിയുടെ ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും ഭർത്താവ് നിതിൻ മോഹനുമാണ് നിർമാണം.
ബില്ലു ബാർബർ മുതൽ പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റെ സഹ സംവിധായികയാണ്.
കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കർ, ആർട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.