‘റോഷാക്ക്’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ദിലീപും സുരാജും
Wednesday, May 24, 2023 9:27 AM IST
മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘റോഷാക്കി’നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകുന്നു.
റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ യാണ് റിലീസിനൊരുങ്ങുന്ന ദിലീപിന്റെ പ്രധാന ചിത്രം.
റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥനും ദിലീപിന്റേതായി ഉടന്‍ തിയറ്ററുകളിലെത്തുന്ന ചിത്രമാണ്.