ഈ ക്രിക്കറ്റ് "താരത്തെ' അറിയുമോ?; ചിത്രം പങ്കുവച്ച് സഞ്ജു സാംസൺ
Tuesday, January 31, 2023 9:26 AM IST
അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല എന്ന കുറിപ്പുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ വൈറലാണ്. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ ഉണ്ടായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ബിജു മേനോന്റെ പഴയ ചിത്രമാണ് സഞ്ജു പങ്കുവച്ചത്.
അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല. ഞങ്ങളുടെ സൂപ്പർ സീനിയർ എന്നാണ് താരത്തിന്റെ ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചത്.

തങ്കം എന്ന ചിത്രമാണ് ഒടുവിൽ തിയറ്ററിലെത്തിയിരിക്കുന്ന ബിജു മേനോൻ ചിത്രം. വൻ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃശൂരിലെ സ്വർണപണിക്കാരനായ മുത്ത് എന്ന കഥാപാത്രത്തെയാണ് തങ്കത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.
ശ്യാം പുഷ്കരന്റെ തിരക്കഥയിൽ സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജു മേനോനൊപ്പം വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.