എങ്കിലും ചന്ദ്രികേ; ഫെബ്രുവരി പത്തിന്
Monday, January 30, 2023 11:37 AM IST
സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന എങ്കിലും ചന്ദ്രികേ ഫെബ്രുവരി പത്തിന് തിയറ്ററിലെത്തും.ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു.
ഉത്തര മലബാറിലെ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപും തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ആദിത്യൻ ചന്ദ്ര ശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോസ്. എഡിറ്റിംഗ് ലിജോ പോൾ.