ടെലിവിഷൻ വ്യൂവർഷിപ്പും.. ചില ഇടപെടലുകളും...
Friday, October 16, 2020 11:25 AM IST
വ്യാജ ടെലിവിഷൻ റേറ്റിംഗുമായ് ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യ (ബാർക് )വാർത്താ ചാനലുകളുടെ പ്രതിവാര റേറ്റിംഗ് പ്രസിദ്ധീകരണം താൽക്കാലികമായ് പന്ത്രണ്ട് ആഴ്ച നിർത്തിവെച്ചു. പുതിയ നടപടി ഹിന്ദി, ഇംഗ്ലീഷ്, റീജിണൽ ബിസിനസ് ചാനലുകൾക്ക് ബാധകമാണ്. റേറ്റിംഗ് വിവരങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് ഇതെന്നാണ് ബാർക് ഔദോഗികമായ് പുറത്തു വിട്ട വാർത്ത കുറിപ്പിൽ പറയുന്നത്.
ടെലിവിഷൻ ചാനലുകളുടെ കുതിപ്പും പരസ്പര മത്സരങ്ങളും വർധിച്ചപ്പോഴാണ് ഏറെ സുതാര്യമെന്ന് വിശേഷണമുള്ള ബാർക്കിന്റെ റേറ്റിംഗിൽ ക്രമ വിരുദ്ധമായി നടന്ന ഇടപെടലുകൾ വിവാദമായത്. ഒരു ദേശീയ ചാനലിനു നേരെയാണ് വിമർശനങ്ങൾ മുഖ്യമായും ഉയർന്നിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ഓഡിയോ റിസർച്ച് ഡാറ്റയുടെ മോണിറ്ററുകളിൽ സ്വാധീനം ചെലുത്തി റേറ്റിംഗ് കൂട്ടി എന്നാണ്. ഇതുമായ് ബന്ധപ്പെട്ട് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റും തുടരുകയാണ്.
സമാനമായ സംഭവം 2016 ഡിസംബർ അവസാനവാര ജിആർപി റേറ്റിംഗ് ഇടപെടൽ മലയാളത്തിന്റെ എന്റർടൈൻമെന്റ് ചാനലുകളിൽ നടന്നത് ചർച്ച ആയതാണ്. ഏറെ പിന്നിലായ ഒരു ചാനലിന്റെ പരമ്പരകളുടെ റേറ്റിംഗ് കുതിപ്പ്, കേരള ടിവി ഫെഡറഷനും ബർക്കും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടപെടലുകൾ നടന്നതായി കണ്ടെത്തിയിരുന്നു.
1990ൽ സാറ്റലൈറ്റ് ടെലിവിഷൻ സംവിധാനം തുടക്കം കുറിക്കുന്നത്തോടെയാണ് കേബിൾ നെറ്റ് വർക്കുകളിലെ നിരീക്ഷണങ്ങൾ വിലയിരുത്തലുകൾ ദൃശ്യ മാധ്യമ സംവിധാനത്തിന്റെ നിലനിൽപ്പിനു അനിവാര്യ ഘടകമാകുന്നത്. അങ്ങിനെയാണ് ടാം റിസർച്ച് എന്ന സ്വകാര്യ സ്ഥാപനം ഈ രംഗത്ത് കടന്നുവരുന്നത്.
ഇത് പരസ്യ ദാതാക്കൾക്കും ഏജൻസി കൾക്കും ഒപ്പം ബ്രോഡ്കാസ്റ്റ് സംവിധാനത്തിനും പ്രേക്ഷകർക്കും വിലയിരുത്താനുള്ള ഒരു സർവേ എന്ന തലത്തിൽ ടാം ജിആർപി റേറ്റിംഗ് ഈ മേഖലക്ക് നിർണ്ണായകമായ് മാറി. ഒട്ടെറെ വിവാദങ്ങളും വിമർശനങ്ങളും ടാമിനും നേരിടേണ്ടി വന്നു. ആഴ്ച കളിലെ റേറ്റിംഗ് മാസത്തിന്റെ ആദ്യ വാരത്തിൽ മാത്രം ഒതുക്കി പരിമിതപെടുത്തിയങ്കിലും അവർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
അങ്ങിനെയാണ് ബാർക് സജീവമാകുന്നത്. പൊതുവെ ഇന്ത്യൻ ചാനലുകൾക്ക് ഈ ഏജൻസി സ്വീകാര്യമായത് കൊണ്ടാണ് അത് പിന്തുടർന്ന് പോരുന്നത്. എന്നാൽ ബാർക്കിലും പ്രശ്നങ്ങൾ എന്നാണ് പുതിയ വിവാദങ്ങൾ തെളിയിക്കുന്നത്. ടെലിവിഷൻ വ്യൂവർഷിപ്പ് അതിന്റെ ശാസ്ത്രീയവും സുതാര്യവു മാക്കുന്നതിന് കേന്ദ്ര നിരീക്ഷണത്തിലുള്ള ടെക്നിക്കൽ കമ്മിറ്റി നിരീക്ഷണം തന്നെയാണ് ഇനി അനിവാര്യം.
പ്രേംടി.നാഥ്