നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ? മന്യയെ വിമർശിച്ച് വീണ്ടും രേവതി
Tuesday, September 15, 2020 3:05 PM IST
വാ​സു അ​ണ്ണ​ൻ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. മ​ല​യാ​ള സി​നി​മ​യി​ലെ ട്രോ​ൾ രാ​ജാ​ക്കന്മാ​രാ​യ ര​മ​ണ​നെ​യും ദ​ശ​മൂ​ലം ദാ​മു​വി​നെ​യു​മൊ​ക്കെ ക​ട​ത്തി​വെ​ട്ടി​യാ​ണ് വാ​സു അ​ണ്ണ​ന്‍റെ മു​ന്നേ​റ്റം.

കു​ഞ്ഞി​ക്കൂ​ന​ൻ സി​നി​മ​യി​ൽ സാ​യ് കു​മാ​ർ ചെ​യ്ത വി​ല്ല​ൻ വേ​ഷ​വും നാ​യി​ക​യാ​യ മ​ന്യ അ​വ​ത​രി​പ്പി​ച്ച പ്രിയയെന്ന ക​ഥാ​പാ​ത്ര​വു​മാ​യു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വു​മാ​ണ് ട്രോ​ളു​ക​ളാ​യി ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. വാസുവും പ്രിയയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി എന്ന തരത്തിൽ നടത്തിയ ഭാവനാ സൃഷ്ടികളായിരുന്നു ട്രോളുകൾ. എ​ന്നാ​ൽ ഇ​തി​നെ വി​മ​ർ​ശി​ച്ച് ന​ടി രേ​വ​തി സന്പത്ത് രം​ഗ​ത്തു വന്നിരുന്നു.

ഇ​പ്പോ​ഴി​താ ഇ​ത്ത​രം ട്രോ​ളി​നോ​ട് ചി​ത്ര​ത്തി​ലെ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച മ​ന്യ പ്ര​തി​ക​രി​ച്ച ശൈ​ലി​യെ വി​മ​ർ​ശി​ച്ചും രംഗത്തു വന്നി​രി​ക്കു​ക​യാ​ണ് രേ​വ​തി. നർമത്തിൽ പൊതിഞ്ഞ തരത്തി വായിരുന്നു മന്യയുടെ പ്രതികരണം. രേവതി യുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

സി​നി​മ​യി​ൽ ഒ​ത്തി​രി ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ഭി​ന​യി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ന​ടി​യാ​ണ് മ​ന്യ.
പ​ക്ഷേ ഇ​ത്ര​യും അ​ഭി​ന​യ​സ​മ്പ​ത്തു​ള്ള താ​ങ്ക​ൾ ന​ട​ത്തി​യ പ്ര​തി​ക​ര​ണം ഒ​രു പ്ര​തി​ക​ര​ണം എ​ങ്ങ​നെ ആ​ക​രു​ത് എ​ന്ന​തിന്‍റെ ഉ​ദാ​ഹ​ര​ണം ആ​ണ്. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തെ​യും കു​ടും​ബ​ത്തെ​യും ബാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടും എ​നി​ക്കൊ​ന്നും അ​തി​ൽ ചെ​യ്യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടും ഞാ​നി​തി​നെ സിം​പി​ൾ ആ​യി എ​ടു​ക്കു​ന്നു എ​ന്നാ​ണ് താ​ങ്ക​ൾ പ​റ​യു​ന്ന​ത്.

ഇ​തി​ലൊ​രു പ്ര​ശ്ന​മു​ണ്ടെ​ന്നും ഞാ​ൻ അ​തി​ൽ നി​സ​ഹാ​യ​യാ​ണെ​ന്നും താ​ങ്ക​ൾ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്. താ​ങ്ക​ളു​ടെ വ്യ​ക്തി ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല താ​ങ്ക​ളു​ടെ സി​നി​മ​ക​ൾ ഒ​തു​ങ്ങു​ന്ന​ത്. സി​നി​മ എ​ത്ര​യോ മ​നു​ഷ്യ​രു​ടെ ഭൗ​തി​ക-​വൈ​കാ​രി​ക ഇ​ട​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന ക​ല​യാ​ണ്. താ​ങ്ക​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന​തു ത​ന്നെ എ​സ്കേ​പി​സം മാ​ത്ര​മാ​ണ്. ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തി​രു​ന്നെ​ങ്കി​ൽ ത​ന്നെ ഒ​രു ക​ലാ​കാ​രി എ​ന്ന നി​ല​യി​ൽ താ​ങ്ക​ളു​ടെ ക​ട​മ നി​ർ​വ​ഹി​ക്ക​പ്പെ​ട്ടേ​നെ.

പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ആ ​പെ​ൺ​കു​ട്ടി​യു​ടെ ഹൃ​ദ​യം നി​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് ഇ​തി​ൽ കൃ​ത്യ​മാ​യി പ്ര​തി​ക​രി​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. റേ​പ്പ് എ​ന്ന​ത് റേ​പ്പ് ത​ന്നെ​യാ​ണ്. അ​തി​ന് തീ​വ്ര​ത​യു​ടെ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​ത് അ​ത്ര ലൈ​റ്റ​ല്ല. ഹാ​ഷ് ടാ​ഗി​ൽ troll, comedy എ​ന്നൊ​ക്കെ വെ​ച്ചാ​ലും അ​ത് കോ​മ​ഡി​യാ​കി​ല്ല.

ര​ണ്ടാ​മ​ത്തെ പ​ട​ത്തി​ൽ Me and My Hubby watching Vasu Anna's scary love story എ​ന്നാ​ണ് ക്യാ​പ്ഷ​ൻ. പീ​ഡന​ത്തെ പ്ര​ണ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും Scary Love Story ആ​ക്കി മാ​റ്റാ​നും ശ്ര​മി​ക്കു​ന്ന​ത് എ​ത്ര​മാ​ത്രം മ​നു​ഷ്യ​വി​രു​ദ്ധ​മാ​ണ്. ശെ​രി​ക്കും ഞെ​ട്ടി​പ്പോ​യി. "Love Story' എ​ന്ന് കേ​ട്ടി​ട്ടും നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ?

ഇ​ത് പ​റ​യു​മ്പോ​ൾ ന​ടി​യെ പ​റ​ഞ്ഞു, ട്രോ​ളി​നെ സീ​രി​യ​സാ​ക്കി എ​ന്നൊ​ക്കെ പ​റ​യു​ന്ന​തി​നു മു​മ്പേ ആ​ലോ​ചി​ക്കു​ക നി​ങ്ങ​ളു​ടെ ഓ​രോ ത​മാ​ശ​യും എ​ത്ര​മാ​ത്രം സ​മൂ​ഹ​ത്തി​ന്‍റെ റേ​പ്പ് ക​ൾ​ച്ച​റി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ടെ​ന്ന്. ത​ന്‍റെ സൃ​ഷ്ടി ഉ​ദ്ദേ​ശ്യ​ത്തി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു പോ​കു​മ്പോ​ൾ അ​തി​നെ ലൈ​റ്റാ​ക്കി പോ​ട്ടേ​ന്ന് ന്യാ​യീ​ക​രി​ക്ക​ലാ​ണ് ക​ലാ​കാ​ര​ന്‍റെ ദൗ​ത്യ​മെ​ങ്കി​ൽ അ​ത്ത​രം വീ​ഡ്ഢി​ത്ത​ങ്ങ​ളെ താ​ങ്ങാ​ൻ സാ​ധി​ക്കു​ക​യി​ല്ല.

ന​ടി​ക്കി​ല്ലാ​ത്ത എ​ന്തു കു​രു​വാ​ണ് നി​ങ്ങ​ൾ​ക്ക് എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ടാ​ണ്, ന​ടി​ക്കി​ല്ലെ​ങ്കി​ലും ആ​ർ​ക്കി​ല്ലെ​ങ്കി​ലും സ്വ​ന്തം നി​ല​പാ​ട് പ​റ​യു​ക​യെ​ന്ന​ത് ഒ​രു പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണ്. അ​തി​ന് ഞാ​ൻ എ​ന്ത് ചെ​യ്യു​ന്നു എ​ന്ന​തു പോ​ലും ആ​രു​ടെ​യും കാ​ര്യ​മ​ല്ല. ഒ​രു സി​നി​മ എ​ന്ന​ത് അ​ത് സൃ​ഷ്ടി​ക്കു​ന്ന​വ​രും എ​ഴു​തു​ന്ന​വ​രും സം​വി​ധാ​നം ചെ​യ്യു​ന്ന​വ​രും അ​ഭി​ന​യി​ക്കു​ന്ന​വ​രും ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രും ചേ​രു​ന്ന​താ​ണ്. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​ര്യ​മാ​ണ്. ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ൽ അ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്. അ​തൊ​ന്നും ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.