ലോ​ക സി​നി​മ​യു​ടെ ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യ ചി​ത്ര​മാ​ണ് കാ​ന്താ​ര. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ത​ന്നെ വേ​ൾ​ഡ് വൈ​ഡ് ആ​യി ക​ന്ന​ഡ, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ബം​ഗാ​ളി ഭാ​ഷ​ക​ളി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഹോം​ബാ​ലെ ഫി​ലിം​സ് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സെ​പ്റ്റം​ബ​ർ 22-ന് ​ഉ​ച്ച​യ്ക്ക് 12.45-ന് ​എ​ത്തു​മെ​ന്ന സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സി​നി​മാ ആ​രാ​ധ​ക​രി​ൽ ആ​വേ​ശം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്.

സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യി​രു​ന്ന കാ​ന്താ​ര ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ​യും വി​ത​ര​ണം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സാ​യി​രു​ന്നു. ക​ന്ന​ഡ സി​നി​മ​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ചെ​റി​യ ബ​ഡ്ജ​റ്റി​ൽ ബി​ഗ് സ്ക്രീ​നു​ക​ളി​ൽ എ​ത്തി​യ കാ​ന്താ​ര​യു​ടെ ഒ​ന്നാം ഭാ​ഗം മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു.

പി​ന്നീ​ട് ഈ ​ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തു​ളു പ​തി​പ്പു​ക​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കു​ക​യും അ​വ​യെ​ല്ലാം ത​ന്നെ ബോ​ക്സ്ഓ​ഫീ​ൽ മി​ക​ച്ച ക​ള​ക്ഷ​നു​ക​ൾ നേ​ടു​ക​യും ചെ​യ്തു. ഇ​ക്കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടെ​ല്ലാം സി​നി​മ സ്നേ​ഹി​ക​ളാ​യ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ന്താ​ര​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ഋ​ഷ​ഭ് ഷെ​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ന്താ​ര ചാ​പ്റ്റ​ർ 1ന്‍റെ പ്രൊ​ഡ്യൂ​സ​ർ വി​ജ​യ് കി​ര​ഗ​ണ്ടു​ർ ആ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ചി​ത്രം തി​യേ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. 2022-ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​ന്താ​ര​യു​ടെ പ്രീ​ക്വ​ലാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ത്തു​ക.

മു​ൻ​പ് പു​റ​ത്തു​വി​ട്ട ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​റും ടീ​സ​റും ട്രെ​ൻ​ഡിം​ഗ് ആ​വു​ക​യും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഒ​രു​പാ​ട് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഫാ​ന്‍റ​സി​യും മി​ത്തും കൊ​ണ്ട് മി​ക​ച്ച കാ​ഴ്ചാ​നു​ഭ​വം സൃ​ഷ്ടി​ച്ച കാ​ന്താ​ര ബ്ലോ​ക്ബ​സ്റ്റ​ർ ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. പി​ആ​ർ​ഒ - മ​ഞ്ജു ഗോ​പി​നാ​ഥ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് അ​ഡ്വ​ർ​ടൈ​സിം​ഗ് ബ്രിം​ഗ് ഫോ​ർ​ത്ത്.