നാടൻ പാട്ടുമായി ഇന്നസന്റ് സിനിമയുടെ ലിറിക്കൽ വീഡിയോ
Monday, September 15, 2025 9:08 AM IST
നാടൻ പാട്ടുമായി ഇന്നസെന്റ് സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. അമ്പമ്പോ ..അഞ്ചനമണിക്കട്ടിലമ്മേ നല്ല പഞ്ഞണിത്തേർ മെത്തമേ....വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്. ഈ ഗാനം പുതിയ ഓർക്കസ്ട്രൈയുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസന്റ് എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അൽത്താഫ് സലീമും അനാർക്കലി മരക്കയ്ക്കാറുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എകെഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
പൂർണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ഛായാഗ്രഹണം: നിഖിൽ എസ്. പ്രവീൺ, എഡിറ്റർ: റിയാസ് കെ. ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്.