"പുഷ്പ ഇന്റർനാഷണൽ, ഇത് ലോക്കൽ'; വിലായത്ത് ബുദ്ധ ടീസർ
Sunday, September 7, 2025 4:13 AM IST
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. വിലായത്ത് ബുദ്ധ ഒക്ടോബറിൽ തീയറ്ററുകളിലെത്തും.
പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷത്തിലെത്തും. അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ.
ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നാണ് ചിത്രം നിർമിച്ചത്. ജി. ആർ. ഇന്ദുഗോപന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടൻ. സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ്, ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവും, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.