മധു ബാലകൃഷ്ണന്റെ ആലാപനമാധുര്യം; ആരും പറയും ആരാദ്യം പറയും ആദ്യ ഗാനം
Thursday, August 28, 2025 2:49 PM IST
ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആരു പറയും ആരാദ്യം പറയും എന്ന ചിത്രത്തിലെ ആദ്യ ഗാനം റിക്കാർഡ് ചെയ്തു.
സുമതി വളവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മധു ബാലകൃഷ്ണൻ ആലപിച്ച ടൈറ്റിൽ സോംഗാണ് റിക്കാർഡ് ചെയ്തത്. നിതീഷ് നടേരി എഴുതിയ വരികൾക്ക് സാജൻ കെ. റാം സംഗീതം പകർന്ന ഗാനമാണിത്.
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബായി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും.
കോ-പ്രൊഡ്യൂസർ- വിനോദ് രാജകീയം സിനിമസ്, പ്രൊജക്റ്റ് ഡിസൈനർ-മനു ശിവൻ, ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണവർമ്മ, സംഗീതം-സാജൻ കെ. റാം,വിമൽ കുമാർ കാളി പുറയത്ത്, പി ആർ ഒ-എ.എസ്. ദിനേശ്.