രാമുവിന്റെ മകൾ വിവാഹിതയായി; പങ്കെടുക്കാനെത്തിയത് മലയാളസിനിമ ലോകം ഒന്നടങ്കം
Monday, September 1, 2025 2:13 PM IST
നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി എത്തി.
പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ നടൻ സുകുമാരൻ രാമുവിന്റെ ബന്ധുവാണ്. ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
നായകനായും ഉപനായകനായും വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാര്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
ദേവാസുരം, ഒരു വടക്കൻ വീരഗാഥ, ഇൻസ്പെക്ടര്‍ ബൽറാം, ചതിക്കാത്ത ചന്തു, പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, അയാളും ഞാനും തമ്മിൽ എന്നിവ പ്രധാന സിനിമകൾ. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.