സാന്ദ്ര തോമസിന് തോൽവി, മമ്മി സെഞ്ച്വറി ഫിലിം ചേംബര്‍ സെക്രട്ടറി
Thursday, August 28, 2025 12:40 PM IST
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. സാബു ചെറിയാനാണ് വൈസ് പ്രസിഡന്റ്.
സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ സോണി തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിതരണക്കാരുടെ പ്രതിനിധിക്കാണ് കമ്മിറ്റിയിലെ പ്രസിഡന്റ് സ്ഥാനം.
സെക്രട്ടറി സ്ഥാനത്തിന് പുറമെ എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിച്ചിരുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിയിരുന്നു. സജി നന്ത്യാട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
മലയാള സിനിമ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമ പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘടനയാണ് ഫിലിം ചേംബര്‍.
അഞ്ചുമാസം മുമ്പ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ അംഗത്വമെടുത്ത ശേഷമായിരുന്നു സജി നന്ത്യാട്ട് മത്സരത്തിന് ഒരുങ്ങിയത്. എന്നാല്‍. അടിയന്തിര ഭരണസമിതിയോഗം ചേര്‍ന്ന് തന്നെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സജിയുടെ രാജി.