സിഗരറ്റ് ചുണ്ടിൽ വച്ചുള്ള ആ ഒരു നോട്ടം, പേടിപ്പിക്കാൻ മമ്മൂട്ടി; കളങ്കാവൽ ടീസർ
Thursday, August 28, 2025 10:41 AM IST
മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം കളങ്കാവലിന്റെ ടീസർ റിലീസ് ചെയ്തു. സിഗരറ്റ് ചുണ്ടിൽ വെച്ച് പേടിപ്പിച്ചുള്ള മമ്മൂട്ടിയുടെ നോട്ടമാണ് ടീസറിന്റെ ഹൈലൈറ്റ്. നായകൻ വിനായകനും പ്രതിനായക വേഷത്തിൽ മമ്മൂട്ടിയും എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റി ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.