ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന സീരിസ്; ‘ബാഡ്സ് ഓഫ് ബോളിവുഡ്' ടീസർ
Thursday, August 21, 2025 2:28 PM IST
ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡിന്റെ ടീസർ എത്തി. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമർ–മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.
ഷാരുഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘കിൽ’ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക.
ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരുഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്.
നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. സെപ്റ്റംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പുറത്തുവരും.