സ​ത്യ​ദേ​വി​നെ നാ​യ​ക​നാ​ക്കി വെ​ങ്കി​ടേ​ഷ് മ​ഹാ ഒ​രു​ക്കി​യ ‘റാ​വു ബ​ഹാ​ദൂ​ർ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്ത്. ജി​എം​ബി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് (മ​ഹേ​ഷ് ബാ​ബു, ന​മ്ര​ത ശി​രോ​ദ്ക​ർ), എ ​പ്ല​സ് എ​സ് മൂ​വീ​സ്, ശ്രീ​ച​ക്രാ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ വെ​ങ്കി​ടേ​ഷ് മ​ഹാ ത​ന്നെ ര​ച​ന​യും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ൽ സ​ത്യ​ദേ​വ് എ​ത്തു​ന്നു.

സി/​ഒ കാ​ഞ്ച​രാ​പാ​ലെം, ഉ​മാ മ​ഹേ​ശ്വ​ര ഉ​ഗ്ര രൂ​പ​സ്യ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വെ​ങ്കി​ടേ​ഷ് മ​ഹാ ഒ​രു​ക്കു​ന്ന സി​നി​മ സൈ​ക്കോ​ള​ജി​ക്ക​ൽ ഡ്രാ​മ​യാ​ണ്. വി​കാ​സ് മു​പ്പാ​ല, ബാ​ല പ​രാ​ശ​ർ, ആ​ന​ന്ദ് ഭാ​ര​തി, പ്ര​ണ​യ് വാ​ക, മാ​സ്റ്റ​ർ കി​ര​ൺ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. മ​ല​യാ​ളി​യാ​യ ദീ​പ തോ​മ​സ് ആ​ണ് നാ​യി​ക.



ര​ച​ന, സം​വി​ധാ​നം, എ​ഡി​റ്റ​ർ വെ​ങ്കി​ടേ​ഷ് മ​ഹാ, അ​വ​ത​ര​ണം മ​ഹേ​ഷ് ബാ​ബു, ന​മ്ര​ത ശി​രോ​ദ്ക​ർ, ജി​എം​ബി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, നി​ർ​മാ​താ​ക്ക​ൾ ചി​ന്ത ഗോ​പാ​ല​കൃ​ഷ്ണ റെ​ഡ്ഡി, അ​നു​രാ​ഗ് റെ​ഡ്ഡി, ശ​ര​ത്ച​ന്ദ്ര, പ്രൊ​ഡ​ക്‌​ഷ​ൻ ബാ​ന​റു​ക​ൾ എ ​പ്ല​സ് എ​സ് മൂ​വീ​സ്, ശ്രീ​ച​ക്രാ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ദി​നേ​ശ് യാ​ദ​വ് ബി, ഛാ​യാ​ഗ്ര​ഹ​ണം കാ​ർ​ത്തി​ക് പ​ർ​മാ​ർ, സം​ഗീ​തം സ്മ​ര​ൻ സാ​യ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ രോ​ഹ​ൻ സിം​ഗ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ് യെ​ല്ലോ ടൂ​ത്ത്സ്, മാ​ർ​ക്ക​റ്റിം​ഗ് ഫ​സ്റ്റ് ഷോ.