മ​മ്മൂ​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​ര​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സു​ഹൃ​ത്തും ന​ട​നു​മാ​യ വി.​കെ ശ്രീ​രാ​മ​ൻ. മ​മ്മൂ​ട്ടി​യു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്ക​മാ​ണ് കു​റി​പ്പാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​വും ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നെ​ടു​ത്ത ഒ​രു ചി​ത്ര​വും ചേ​ർ​ത്താ​ണ് വി.​കെ ശ്രീ​രാ​മ​ൻ താ​ര​ത്തി​നൊ​പ്പം ന​ട​ത്തി​യ സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

വി.​കെ. ശ്രീ​രാ​മ​ന്‍റെ കു​റി​പ്പ് വാ​യി​ക്കാം

നി​ന്നെ ഞാ​ൻ കൊ​റേ നേ​രാ​യീ​ലോ വി​ളി​ക്ക​ണ് ? നീ ​വ​ള​രെ ബി​സി ആ​ണ് ആ​ണ് ലേ? ​ബി​സി​ആ​യി​ട്ട് പൊ​ക്കോ​ണ്ടി​രി​യ്ക്കാ​യി​രു​ന്നു ഓ​ട്ട്ര​ഷേ​ല് .ഇ​തി​ന്‍റെ സൗ​ണ്ട് കാ​ര​ണം ഫോ​ണ​ടി​ച്ച​ത് അ​റി​ഞ്ഞി​ല്ല.

കാ​റോ ?

"ഡ്രൈ​വ​ൻ വീ​ട്ടി​പ്പോ​യി. ഇ​ന്ദു​ചൂ​ഡ​ൻ​സ് പ്ര​ദ​ർ​ദ​ശ​ന​ത്തി​ന് വ​ന്ന​താ. അ​ത് ക​ഴി​ഞ്ഞ്, അ​മൃ​തേം ക​ഴി​ഞ്ഞേ ചെ​റു​വ​ത്താ​നി​ക്ക് പോ​വാ​മ്പ​റ്റു.

അ​പ്പ അ​വ​ൻ പോ​യി..

ഡാ ​ഞാ​ൻ വി​ളി​ച്ച​തെ​ന്തി​നാ​ന്ന് ചോ​ദി​ക്ക്.. .നീ

"​എ​ന്തി​നാ?"

അ​വ​സാ​ന​ത്തെ ടെ​സ്റ്റും പാ​സ്സാ​യ​ട

"ദാ​പ്പോ​വ​ല്യേ കാ​ര്യം ?ങ്ങ​ള് പാ​സ്സാ​വും​ന്ന് എ​നി​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.
നീ​യ്യാ​ര് പ​ട​ച്ചോ​നോ?

"ഞാ​ൻ കാ​ല​ത്തി​നു മു​മ്പേ ന​ട​ക്കു​ന്ന​വ​ൻ. ഇ​രു​ളി​ലും വെ​ളി​ച്ച​ത്തി​ലും മ​ഴ​യി​ലും വെ​യി​ലി​ലും വ​ടി​യോ കു​ട​യോ ഇ​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​ൻ
...........
"എ​ന്താ മി​ണ്ടാ​ത്ത്. ?"

ഏ​തു നേ​ര​ത്താ നി​ന്നെ വി​ളി​ക്കാ​ൻ തോ​ന്നി​യ​ത് എ​ന്ന് ചി​ന്തി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ.

യാ ​ഫ​ത്താ​ഹ്
സ​ർ​വ്വ ശ​ക്ത​നാ​യ ത​മ്പു​രാ​നേ
കാ​ത്തു കൊ​ള്ള​ണേ!