ഇത്തവണ അനാഥനല്ല, പക്ഷേ ഗുണ്ടയാണ്; മാധവ് സുരേഷിന്റെ ‘അങ്കം അട്ടഹാസം’ ട്രെയിലർ
Tuesday, August 19, 2025 8:23 AM IST
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. പുതുമുഖ നടി അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
അന്ന രാജൻ, അലൻസിയർ, അമിത്, നന്ദു, നോബി, കുട്ടി അഖിൽ, അജയ്, സൂരജ് സുകുമാർ, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. അരങ്ങേറ്റ ചിത്രമായ ‘കുമ്മാട്ടിക്കളി’യിലും ആക്ഷന് പ്രാധാന്യമുള്ള വേഷത്തിലാണ് മാധവ് എത്തിയത്.
സുജിത്ത് എസ്. നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്നത്. ട്രയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി. നിർമിക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ശിവൻ എസ്. സംഗീതാണ്.
ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ വാസുദേവം ഗായത്രി നായരും ചേർന്നാണ്. ആന്റോ ഫ്രാൻസിസാണ് ചിത്രത്തിന് വേണ്ടി ബി ജി എം ഒരുക്കിയിരിക്കുന്നത്.
എഡിറ്റർ: പ്രദീപ് ശങ്കർ, ആർട്: അജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, മേക്കപ്പ് : സഞ്ജു നേമം, കോസ്റ്റ്യൂം റാണാ പ്രതാപ്, പിആർഓ: ബിജിത്ത് വിജയൻ.