മോ​ഹ​ൻ​ലാ​ൽ ഇ​ങ്ങ​നെ നി​ൽ​ക്കാ​ൻ കാ​ര​ണം ഇ​പ്പു​റ​ത്ത് മ​മ്മൂ​ട്ടി ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. അ​ങ്ങ​നെ വി​ശ്വ​സി​ക്കാ​നാ​ണ് ത​നി​ക്കി​ഷ്ട​മെ​ന്നും കു​റ​ച്ചു​കൂ​ടി ഇ​ഷ്ട​ക്കൂ​ടു​ത​ലു​ള്ള​ത് മോ​ഹ​ൻ​ലാ​ലി​നോ​ടാ​ണെ​ന്നും ത​രു​ൺ പ​റ​യു​ന്നു.

""ലാ​ലേ​ട്ട​നെ​യും മ​മ്മൂ​ക്ക​യെ​യും ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. എ​നി​ക്ക് സി​നി​മ​യാ​ണ് വ​ലു​ത്. സി​നി​മ​യെ ആ​ണ് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. ആ ​സി​നി​മ​യി​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു വ​ലി​യ ന​ട​ൻ അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് ഇ​ഷ്ട​ക്കൂ​ടു​ത​ലു​ള്ള വ​ലി​യ ന​ട​ൻ ത​ന്നെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ.

ലാ​ലേ​ട്ട​ൻ ഇ​ങ്ങ​നെ നി​ൽ​ക്കാ​ൻ കാ​ര​ണം ഇ​പ്പു​റ​ത്ത് മ​മ്മൂ​ക്ക ഉ​ള്ള​ത് കൊ​ണ്ടാ​ണ്. അ​ങ്ങ​നെ വി​ശ്വ​സി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. അ​തു​ത​ന്നെ​യാ​ണ് അ​തി​ന്‍റെ സ​ത്യ​വും.

മ​മ്മൂ​ക്ക ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണം ലാ​ലേ​ട്ട​നാ​ണ്. ലാ​ലേ​ട്ട​ൻ ഇ​ങ്ങ​നെ നി​ൽ​ക്കാ​ൻ കാ​ര​ണം മ​മ്മൂ​ക്ക​യാ​ണ്. അ​താ​ണ് സ​ത്യം. ന​മ്മ​ൾ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. ത​രു​ൺ മൂ​ർ​ത്തി പറഞ്ഞു.